Updated on: 29 November, 2021 10:17 AM IST
കുടംപുളി

പരമ്പരാഗതരീതിയിൽ ഉണക്കിയെടുക്കുന്ന കുടംപുളിയിൽ പുക സാന്നിധ്യം ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാനായി സാധാരണ ഡ്രയറുകൾ ഉപയോഗിച്ച് ഏകദേശം പത്ത് മണിക്കൂർ കൊണ്ട് കുടംപുളി ഉണക്കിയെടുക്കാം. ഇങ്ങനെ തയ്യാറാക്കുമ്പോൾ ഇളം കറുപ്പു നിറത്തിൽ ആയിരിക്കും കുടംപുളി ലഭ്യമാകുന്നത്. അതിനുശേഷം സാധാരണ ചെയ്യുന്നത് പോലെ തന്നെ മൺഭരണി കളിൽ നിറച്ചു വയ്ക്കണം.

അതിനുശേഷം ഏകദേശം 70 ദിവസത്തോളം വയ്ക്കുമ്പോൾ കാഴ്ചയിലും ഘടനയിലും ഉയർന്ന നിലവാരമുള്ള നല്ല കറുപ്പ് നിറമുള്ള കുടംപുളി നിങ്ങൾക്ക് ലഭിക്കും. ഇത് ഉപയോഗിക്കുന്ന സമയത്ത് കഴുകി കറ കളയേണ്ട ആവശ്യമില്ല. ഇതു മുഴുവനായി ഉപയോഗിക്കുകയും ചെയ്യാം. കുടംപുളി പൊടിയാക്കി ഉപയോഗിക്കുന്നവർക്ക് ഡ്രയറിൽ ഉണക്കി എടുക്കുമ്പോൾ തന്നെ പൊടിച്ചെടുക്കാം.

ഭക്ഷ്യ വിഭവങ്ങളിലും ആരോഗ്യ പാനീയങ്ങളിലും മറ്റു ഇപ്രകാരം കുടംപുളി ഉപയോഗിക്കുന്നവർ ധാരാളമുണ്ട് നമ്മുടെ നാട്ടിൽ. ഇത്തരത്തിൽ തയ്യാറാക്കുന്ന കുടംപുളി ആരോഗ്യത്തിന് ഏറെ മികച്ചതാണ്. സാധാരണഗതിയിൽ കേരളത്തിൽ മധ്യതിരുവിതാംകൂറിലെ വളരെ സുലഭമായി ലഭിക്കുന്ന കുടംപുളി വിളവെടുക്കുന്നത് മൺസൂൺ കാലഘട്ടത്തിലാണ്. അതായത് ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ. ഇവിടെനിന്ന് കുടംപുളിയിൽ നിന്നും ഉണ്ടാക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ധാരാളം വിപണിയിലെത്തുന്നുണ്ട്. കുടംപുളി വിപണിയിൽ വൻ ഡിമാൻഡുള്ള കാലഘട്ടത്തിൽ കുടംപുളി ഇങ്ങനെ ഡ്രൈവറിൽ വെച്ച് ഉണക്കി, അതിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കി വിപണിയിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് സാധിച്ചാൽ അതൊരു നല്ല വരുമാനമാർഗ്ഗമാണ്. ഇക്കാലഘട്ടത്തിൽ ധാരാളംപേർ കർഷക പങ്കാളിത്തത്തോടുകൂടി പുകരഹിത കുടംപുളി വിപണിയിലേക്ക് എത്തിക്കുന്നുണ്ട്.

Brindleberry has the unique ability to control obesity. That is why many people are realizing its benefits and coming to the market and looking for places where high quality brindle berry is available.

അമിതവണ്ണം നിയന്ത്രണവിധേയമാക്കാൻ കുടംപുളി സവിശേഷ കഴിവുണ്ട്. അതുകൊണ്ടുതന്നെ ധാരാളം പേർ ഇതിൻറെ ഗുണങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞ് വിപണിയിലേക്ക് എത്തുകയും, ഉന്നത ഗുണനിലവാരമുള്ള കുടംപുളി ലഭ്യമാകുന്ന ഇടങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന കുടംപുളി നല്ല രീതിയിൽ സംസ്കരിച്ചെടുത്ത് വിപണിയിലേക്ക് എത്തിക്കുക.

English Summary: Prepare brindle berry without smoking and bring it to the market.
Published on: 29 November 2021, 10:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now