Updated on: 2 February, 2022 5:19 PM IST
എടയൂർ മുളകും, ചെങ്ങോലിക്കോടൻ നേന്ത്രപ്പഴവും, തിരൂർ വെറ്റിലയും

കേരളത്തിലെ ഭൂസൂചക പദവി ലഭിച്ച ഉൽപന്നങ്ങളാണ് തിരൂർ വെറ്റിലയും എടയൂർ മുളകും, ചെങ്ങോലിക്കോടൻ നേന്ത്രപ്പഴവും.

ഭൂസൂചകങ്ങൾ

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി, കേച്ചേരി പ്രദേശത്ത് കാണപ്പെടുന്ന നേന്ത്രൻ ആണ് ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം.

അതീവ സ്വാദിഷ്ടമായ ചെങ്ങോലിക്കോടൻ പഴം ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ഓണത്തിനും മറ്റു വിശേഷാവസരങ്ങളിലും കാഴ്ചക്കുലയായി സമർപ്പിക്കാറുണ്ട്. തിളങ്ങുന്ന മഞ്ഞ നിറത്തിൽ ചുവന്ന നിറം ഭംഗിയോടെ കൂടി കാണുന്ന നേന്ത്രപ്പഴം ആരോഗ്യ ഗുണത്തിലും കേമൻ തന്നെ.

പഴത്തിന് ആകർഷക നിറം ലഭിക്കുവാൻ വേണ്ടി ഇവിടെയുള്ള കർഷകർ ഉണങ്ങിയ വാഴയിലകൾ കൊണ്ട് കുല പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്. ഇങ്ങനെ സൂക്ഷിക്കുന്നത് വഴി 30 ദിവസം ഇത് കേടുകൂടാതെ സംരക്ഷിക്കപ്പെടുന്നു. ജൈവവളം മാത്രം ഉപയോഗിച്ചാണ് കർഷകർ ഇത് കൃഷി ചെയ്യുന്നത് ഇതിൽ 20 ശതമാനം പഞ്ചസാരയും ചെറിയതോതിൽ അമ്ലവും അടങ്ങിയിരിക്കുന്നു.

തിരൂർ വെറ്റില മലപ്പുറം ജില്ലയിൽ തിരൂർ, താനൂർ, തിരൂരങ്ങാടി, കുറ്റിപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന വൈറ്റില ഇനമാണ്. തിരൂർ വെറ്റിലയിൽ പ്രോട്ടീൻ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നു. കേരളത്തിൽ നിന്ന് വൻതോതിൽ കയറ്റുമതി ചെയ്യുന്ന ഉത്പന്നം കൂടിയാണ് ഇത്. ചവച്ച് ഇറക്കുമ്പോൾ കൂടുതൽ ചുമപ്പും എരുവ് കുറവുമാണ്. കേരളത്തിൽ കൃഷി ചെയ്യുന്ന മറ്റു വെറ്റില ഇനങ്ങളെക്കാൾ ഉയർന്നതോതിൽ യൂജിനോൾ ഇതിലടങ്ങിയിരിക്കുന്നു. ജലദോഷം മുതൽ കാൻസർ വരെയുള്ള മരുന്ന് നിർമാണത്തിൽ വെറ്റില ഉപയോഗിക്കാറുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉള്ള മരുന്നുകളുടെ നിർമാണത്തിൽ വെറ്റിലക്കൊടിയുടെ വള്ളി ഇന്ന് ഔഷധ നിർമാണ രംഗത്ത് ഉപയോഗിച്ച് വരുന്നുണ്ട്. തിരൂരും മറ്റു പ്രദേശങ്ങളിലും കാണപ്പെടുന്ന ഭൂപ്രകൃതി, മണ്ണ്, കാലാവസ്ഥ, കൃഷിക്കാർ പിന്തുടരുന്ന രീതികൾ തുടങ്ങിയവ കണക്കിലെടുത്താണ് ഇതിന് ഭൂസൂചിക പദവി ലഭിച്ചത്.

എടയൂർ മുളക് മലപ്പുറം ജില്ലയിലെ എടയൂർ, അങ്ങാടിപ്പുറം, വളാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന ഇനമാണ്. എടയൂർ പ്രദേശത്ത് കൂടുതൽ കൃഷി ചെയ്യുന്നതുകൊണ്ടാണ് ഇതിന് എടയൂർ മുളക് എന്ന പേര് കൈവന്നത്. മലേഷ്യ ജന്മദേശമായി കണക്കാക്കുന്നത്.

Tirur Vettila Vytila is cultivated in Tirur, Tanur, Tirurangadi and Kuttipuram areas of Malappuram district. Tirur betel leaves are rich in protein.

Tirur Vettila, Edayur Chilli and Chengolikodan Banana are the products that have been accorded geographical status in Kerala.

വിറ്റാമിൻ സി, മാംസ്യം, നാരുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഈ മുളകിൽ എരിവ് നൽകുന്ന ക്യാപ്സിയതിന്റെ അളവ് കുറവാണ്. ഇത് പ്രധാനമായും കൊണ്ടാട്ടം ഉണ്ടാക്കുവാൻ ആണ് ഉപയോഗപ്പെടുത്തുന്നത്.

English Summary: Proud Edayur Chilli, Chengolikodan Banana and Tirur Vettila
Published on: 02 February 2022, 05:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now