Updated on: 30 April, 2021 9:21 PM IST
രോഗബാധയേറ്റ കൊടി വേരടക്കം പറിച്ച് തീയിട്ട് നശിപ്പിക്കുക.

കുരുമുളകിന്റെ വളർച്ചയ്ക്കായി ധാരാളം പോഷകമൂലകങ്ങള്‍ നാം നൽകാറുണ്ട്. എത്രയൊക്കെ പോഷകങ്ങൾ നൽകിയാലും ചിലപ്പോൾ ചില രോഗങ്ങൾ വന്ന് കുരുമുളകിന് വളർച്ച മുരടിച്ചത് പോലെ കാണാറുണ്ട്. ഇതിനെയാണ് ദ്രുതവാട്ടം എന്ന് പറയുന്നത്.

ഫൈറ്റോഫ്തോറ കാപ്സ്സി എന്ന കുമിള്‍ മൂലമുണ്ടാകുന്ന വാട്ട രോഗം ( ഫുട്ട് റോട്ട് എന്ന ചീയല്‍ ) കുരുമുളക് കൃഷിക്ക് ഒരു ഭീക്ഷണിയാണ്.കാലവര്‍ഷത്തോടെയാണ് ഈ രോഗം എറ്റവും രൂക്ഷമാകുന്നത്. ചെടിയുടെ ഏത് ഭാഗത്തും രോഗബാധ ഉണ്ടാകാം. ഇലകളില്‍ കാണപ്പെടുന്ന കറുത്ത പുള്ളികള്‍ ക്രമേണ ചുറ്റുഭാഗത്തേക്ക് വ്യാപിച്ച് വരുന്നത് കാണാം. തുടര്‍ന്ന് ഇല കൊഴിഞ്ഞ് വീഴുന്നു.

ചുവട്ടിലൂടെ പടരുന്ന ചെന്തലയിലൂടെയും, വേര്‌പൊട്ടുന്ന മുറി പാടിലൂടെയും രോഗം കൊടിയില്‍ എത്തുന്ന്.
കൊടിയുടെ പ്രധാന തണ്ടിന്റെ കട ഭാഗത്ത് രോഗബാധയേറ്റാല്‍ ശാഖകളും കണ്ണി തലകളും മുട്ടിന്റെ ഭാഗത്ത് വച്ച് അടര്‍ന്ന് വീണ് കൊടി മൊത്തമായി നശിക്കുന്ന്.രോഗം വേരിന് മാത്രമേ ബാധിച്ചട്ടുള്ളൂ എങ്കില്‍ മഴ നില്ക്കുന്ന സമയത്ത് മഞ്ഞളിപ്പ്, വാട്ടം, ഇലകൊഴിച്ചില്‍, കരിച്ചില്‍ ലക്ഷണത്തോടെ ഒന്ന് രണ്ട് വര്‍ഷം നിന്നിട്ടേ കൊടി നശിക്കു.

രോഗബാധയേറ്റ കൊടി വേരടക്കം പറിച്ച് തീയിട്ട് നശിപ്പിക്കുക.രോഗബാധ ഇല്ലാത്ത തോട്ടത്തില്‍ നിന്ന് നടീല്‍ വസ്തു ശേഖരിക്കുക.തോട്ടത്തില്‍ നീര്‍വാര്‍ച്ച സംവിധാനം ഏര്‍പ്പെടുത്തുക.മണ്ണിളക്കി കൊടിയുടെ വേരിന് ക്ഷതം ഏല്‍ക്കരുത്.ചുവട്ടില്‍ പുതയിടുകയോ, ആവരണ വിള വളര്‍ത്തി മഴയത്ത് മണ്ണ് ചെടിയില്‍ തെറിക്കുന്നത് ഒഴിവാക്കുക.

ഒരു ശതമാനം വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം മഴക്ക് മുമ്പ് കൊടികളില്‍ തളിക്കുക.45 ദിവസം കഴിഞ്ഞ് വീണ്ടും ബോര്‍ഡോ മിശ്രിതം തളിക്കുക.മഴയ്ക്ക് മുമ്പും ഇടക്കും 0.2% കോപ്പര്‍ ഓക്‌സി ക്ലോറൈഡ് ചെടിച്ചുവട്ടില്‍ ഒഴിച്ച് മണ്ണ് കുതിര്‍ക്കണം.വേപ്പിന്‍ പിണ്ണാക്ക് കൊടിച്ചുവട്ടില്‍ ഇട്ട് കൊടുക്കുക.
ട്രൈക്കോഡര്‍മ, ഗ്ലയോക്ലാഡിയം വൈറന്‍സ് കാപ്പിത്തൊണ്ട്, ചാണകം, വേപ്പിന്‍പ്പിന്‍ പിണ്ണാക്കില്‍ വളര്‍ത്തി കൊടിച്ചുവട്ടില്‍ നല്കുക.

വാം വെസിക്കുലര്‍ അര്‍ബസ്‌കുലര്‍ മൈക്കോ റൈസ (വാം) നിമാ വിരശല്യത്തിനും ഫൈറ്റോഫ്‌ത്തോറ രോഗണുവിന് എതിരായി കൊടിക്ക് പ്രതിരോധ ശക്തി നല്കും.വാം ചെടി കരുത്തോടെ വളരാനും സഹായിക്കും.
ട്രൈക്കോഡര്‍മ, വാം ഉപയോഗിക്കുമ്പോള്‍ തുരിശ് കലര്‍ന്ന കുമിള്‍നാശിനികള്‍, രാസവളം, കീടനാശിനികള്‍ ഇവ നല്കാന്‍ 30-45 ദിവസത്തെ ഇടവേള നല്കണം. കുമിള്‍നാശിനിക്ക് പകരം പൊട്ടാസ്യം ഫോസ്ഫനേറ്റ് ഉപയോഗിക്കാം.

ഒരിനം കുരുമുളക് തന്നെ കൃഷി ചെയ്യാതെ ഇടവിളയായി നാടന്‍ കൊടികള്‍ ബാലന്‍കൊട്ട, നാരയക്കൊടി, ഉതിരംകൊട്ട, കല്ലുവള്ളി ഇനങ്ങള്‍ നട്ടാല്‍ ഒരു പരിതി വരെ രോഗസാദ്ധ്യത കുറയുന്നതായി കാണാറുണ്ട്.

English Summary: Rapid disease of pepper and its remedy
Published on: 17 April 2021, 10:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now