Updated on: 30 April, 2021 9:21 PM IST
ജൈവ കര്‍ഷകനും സി.പി.ഐ ജില്ല അസി സെക്രട്ടറിയുമായ ജി.കൃഷ്ണ പ്രസാദ് വിളവെടുപ്പ് നടത്തുന്നു.

കഞ്ഞിക്കുഴി :അര നൂറ്റാണ്ടായി തരിശ് കിടന്ന പാടത്ത് യുവ കര്‍ഷക നടത്തിയ ചീര കൃഷിയില്‍ നൂറ് മേനി വിളവ് .ചേര്‍ത്തല തെക്ക് കരിപ്പാമഠം വീട്ടില്‍ ശരണ്യ സംഗീതാണ് തരിശ് കിടന്ന ഒരു ഏക്കര്‍ പാടത്ത് ചീര കൃഷി നടത്തിയത്.

ജൈവ കര്‍ഷകനും സി.പി.ഐ ജില്ല അസി സെക്രട്ടറിയുമായ ജി.കൃഷ്ണ പ്രസാദ് വിളവെടുപ്പ് ഉദ്ഘാടനം നടത്തി.

ചടങ്ങില്‍ ജില്ലയിലെ മികച്ച കൃഷി ഓഫീസര്‍ക്കുളള പുരസ്‌കാരം നേടിയ ചേര്‍ത്തല തെക്ക് കൃഷി ഓഫീസര്‍ റോസ്മി ജോര്‍ജ്ജിനെയും ആദരിച്ചു.

ചേര്‍ത്തല തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു, പഞ്ചായത്ത് അംഗം ബെന്‍സി ലാല്‍, ജ്യോതിഷ് കഞ്ഞിക്കുഴി,ദീപാങ്കര്‍ ചെറുവാരണം തുടങ്ങിയവര്‍ പങ്കെടുത്തു.

യുവ കര്‍ഷകയായ ശരണ്യ ,ഭര്‍ത്താവ് സംഗീത്, ഭര്‍ത്ത്യ പിതാവ് ശിവന്‍ എന്നിവരുടെ സഹായത്താല്‍ ജൈവ കൃഷിയാണ് നടത്തിയത്.

കൃത്യത കൃഷി രീതിയാണ് അവലംബിച്ചത്.ടീം കഞ്ഞിക്കുഴി കര്‍ഷക കൂട്ടായ്മയുടെ സഹായ ത്താലാണ് ഹൈടെക് കൃഷി നടത്തിയത്.

English Summary: Saranya also excels in spinach cultivation
Published on: 16 February 2021, 03:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now