പ്രളയം ഉണ്ടാകുന്നത് ഇപ്പോൾ കേരളത്തിൽ വലിയ അതിശയോക്തിയൊന്നും ഇല്ലാത്ത പ്രതിഭാസമായി തീർന്നിരിക്കുന്നു. അതിനാൽ കർഷകർ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. പ്രളയശേഷം മണ്ണിലെ പോഷകങ്ങളിൽ വ്യതിയാനം വന്നതായി, കാര്‍ഷിക സര്‍വ്വകലാശാല, കൃഷി വകുപ്പ്, മണ്ണ് ഗവേഷണ വിഭാഗം എന്നിവര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയിട്ടുണ്ട്. അങ്ങിനെയുള്ള സാഹചര്യങ്ങളിൽ, പ്രളയത്തിന് ശേഷം ചെയ്യേണ്ട, കർഷകർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് നോക്കാം:
ബന്ധപ്പെട്ട വാർത്തകൾ: മണ്ണിൻറെ ഫലപുഷ്ടി വർദ്ധിപ്പിക്കാം, ആദ്യഘട്ടം പുതയിടൽ തന്നെ
* പച്ചിലകളും പയര്‍വര്‍ഗ വിളകളും സമീപ പ്രദേശത്ത് കൃഷി ചെയ്ത് പൂക്കുന്നതിനു മുമ്പ് മണ്ണില്‍ ഉഴുതുചേര്‍ക്കുന്ന പച്ചില വളപ്രയോഗ രീതി പ്രളയബാധിത പ്രദേശത്തെല്ലാം ചെയ്യേണ്ടതാണ്. ചാണകം പോലുള്ള പോലുള്ള ജൈവവളങ്ങള്‍ ലഭ്യമാകാത്ത പ്രദേശങ്ങളില്‍ മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോറ് കമ്പോസ്റ്റ് തുടങ്ങിയ മറ്റ് ജൈവ വളങ്ങൾ ഉപയോഗിക്കാം. ജൈവവളങ്ങളുടെ അളവ് കൂട്ടാനായി സൂക്ഷ്മാണു വളങ്ങള്‍ ഉപയോഗിക്കാം. പ്രളയ ബാധിത മേഖലകളില്‍ പ്രതീക്ഷിക്കാത്ത ചില രോഗങ്ങളും കീടങ്ങളും വന്നുപെട്ടതായും കണ്ടെത്തിയിട്ടുണ്ട്. സാധാരണ നെല്ലിലുണ്ടാകുന്ന പട്ടാളപ്പുഴു കപ്പയില്‍ വരുന്നതായി കണ്ടിട്ടുണ്ട്. ഇവയ്‌ക്കെതിരെ ജൈവികമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
* മൂന്നു നാലു കൊല്ലം പ്രായമായ തെങ്ങ്, കമുക് തുടങ്ങിയ ചെറിയ തൈകളുടെ ചുവട്ടിൽ മണ്ണ് നികന്ന് മുഴുവനായോ ഭാഗികമായോ കിടക്കുന്നുണ്ടാകാം. മണ്ണ് നീക്കി നിവർത്തികെട്ടുക. നാമ്പും ഇലയും തെളിവെള്ളം കൊണ്ട് കഴുകുക. പ്രായമനുസരിച്ച് ചുവട്ടിൽ 200 -‐ 500 ഗ്രാം “ഡോളോമെറ്റ്” ചേർക്കുക. ബോഡോ മിശ്രിതമോ, കോപ്പർ ഓക്സിക്ലോറൈഡോ ഇലയിലും, നാമ്പിലും തളിക്കുക. വലിയവയുടെ ചുവട്ടിൽ കൂടിക്കിടക്കുന്ന മണ്ണ് ചുവട്ടിലെ വേരുപടല സ്ഥാനം വരെ നീക്കണം. 2-‐3 കിലോ വേപ്പിൻ പിണ്ണാക്ക് കൂടി ചേർക്കുക. കൂമ്പു ചീയൽ രോഗം ഉണ്ടാക്കുന്ന ഫൈറ്റോഫ് തോറ കുമിൾ - വ്യാപകമാകാനുള്ള സാധ്യതയുണ്ട്. ഇലയിലും തണ്ടിലുമെല്ലാം ബോഡോ മിശ്രിതമോ കോപ്പർ ഓക്സിക്ലോറൈഡോ തളിക്കണം.
ഗുണമേന്മ ഉള്ള വേപ്പിൻ പിണ്ണാക്ക് നോക്കി വാങ്ങിക്കാം
* കശുമാവാണെങ്കിൽ, മണ്ണും ചെളിയും നീക്കുക. ശുദ്ധവെള്ളം കൊണ്ട് ചെറിയ തൈകൾ കഴുകുക. ചെറിയവക്ക് ബോഡോ മിശ്രിതം തളിക്കുക. ഗ്രാഫ്റ്റ് തൈകളാണെങ്കിൽ ഒട്ടിച്ച ഭാഗം മണ്ണിൽ മൂടാത്തവിധം മണ്ണ് നീക്കിക്കളയണം.
* റബ്ബർ ചെറുതൈകൾ കാറ്റിൽ ഒടിഞ്ഞവ നിവർത്തിയെടുക്കുക. പൊട്ടിയ ശിഖരവും മറ്റും മുറിച്ചുമാറ്റുക. മുറിഭാഗത്ത് ബോഡൊ കുഴമ്പ് പുരട്ടുക. ഇലപൊഴിയൽ -- രോഗം വ്യാപകമാക്കാൻ ഇടയുണ്ട്. കോപ്പർ ഓക്സിക്ലോറൈഡ് തളിച്ചുകൊടുക്കണം.
* വ്യാപകനാശം വന്ന വിളയാണ് വാഴ. വെള്ളം കയറി അഴുകിയവ എല്ലാം മുറിച്ചു - മാറ്റി ഒഴിഞ്ഞ സ്ഥലത്ത് കൂട്ടുക. അവശേഷിക്കുന്ന വാഴകളിൽ ചാഞ്ഞുകിടക്കുന്നവ നിവർത്തികെട്ടുക. ചുവട്ടിലെ മണ്ണ് നീക്കുക. 200-‐300 ഗ്രാം വരെ ഡൊളൊമൈറ്റ് - ചുവട്ടിൽ ഇട്ടുകൊടുക്കുക. വേപ്പിൻ പിണ്ണാക്ക് 500 ഗ്രാം മുതൽ- 1 കി.ഗ്രാം വരെ പരിധിവരെ തടയും. കോപ്പർ ഒാക്സിക്ലോറൈഡ് ഇലയിലും തടയിലുമെല്ലാം പതിയത്തക്കവിധം തളിക്കണം.
* ചേന, ചേമ്പ്, തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ പെട്ടെന്ന് അഴുകാനിടയുണ്ട്. അവശേഷിക്കുന്നവ മണ്ണ് നീക്കി തണ്ട് കുമിൾബാധ ഏറ്റ് അഴുകി ഒടിയാതിരിക്കാൻ മണ്ണു മായി ഉപരിതല ബന്ധമുള്ള ഭാഗത്ത് കോപ്പർ ഓക്സിക്ലോറൈഡ് തളിക്കുക.
* നെല്ല് ചീഞ്ഞുനശിക്കാതെ പച്ചപ്പുള്ളതും വെള്ളം ഇറങ്ങിയതുമായവയെ സംരക്ഷി ക്കണം. കളകളും ഒലിച്ച് തങ്ങിയ അവശിഷ്ടങ്ങളും വാരിക്കളയണം. തെളിവെള്ളം കൊണ്ട് തേവി ഇലയിലെ ചെളികളയണം. ചാഞ്ഞുകിടക്കുന്നവ വടികൊണ്ടോ, മുള്ളു കമ്പുകൊണ്ടോ വലിച്ചുനിവർത്തണം. ഏക്കറിന് 200-‐250 കി.ഗ്രാം “ഡോളോമൈറ്റ്” -- ചേർക്കണം. ഇലപ്പൊട്ടുരോഗത്തിന് നല്ല സാധ്യതയുണട്. കുമിൾനാശിനി “ഹിനോ -- സാൻ” തളിക്കുക. മഞ്ഞളിപ്പും വളർച്ച മുരടിപ്പുമുണ്ടെങ്കിൽ യൂറിയയും, മ്യൂററ്റ് ഓഫ് പൊട്ടാഷും മേൽവളമായി നൽകാം. ഡോളോമൈറ്റും രാസവളവും ചേർക്കു മ്പോൾ രണ്ടും തമ്മിൽ 10 ദിവസത്തെ ഇടവേള വേണം.
* കുരുമുളകിന് മണ്ണ് നീക്കൽ നടത്തുക. തൂങ്ങിയും ചാഞ്ഞും കിടക്കുന്നവയെ താങ്ങുകാലുമായി ചേർത്ത് കെട്ടുക. നീർകെട്ട് ഒഴിവാക്കുക. 500 ഗ്രാം മുതൽ 1 കി. വരെ വേപ്പിൻ പിണ്ണാക്കും 250ഗ്രാം ഡോളോമൈറ്റും ചേർക്കുക. ദ്രുതവാട്ടരോഗത്തിനും, ഇലപ്പൊട്ടു രോഗത്തിനും നല്ല സാധ്യതയുണ്ട്. കോപ്പർ ഓക്സിക്ലോറൈഡ് ഇല, തണ്ട്,വേരുഭാഗം എന്നിവയിൽ തളിക്കുക.