Updated on: 30 April, 2021 9:21 PM IST
ഓരോ വിത്തു ചേന കഷ്ണത്തിലും ഒരു മുകളം എങ്കിലും ഉണ്ടായിരിക്കണം

ചേന നടുന്നതിൽ ഒരു പാരമ്പര്യ രീതിയുണ്ട്. ചേന മുറിക്കുന്നത് , ചേന നടുന്നത്, വളക്കൂട്ട് ഇവയൊക്കെ നോക്കേണ്ടതുണ്ട്. നാടൻ ചേന ഏകദേശം ഒൻപതു മാസമാകുമ്പോൾ മൂന്നു കിലോയോളം വരും. എന്നാൽ ഗജേന്ദ്രചേന പോലുള്ളവ പത്തു കിലോയോളം വരും.

ചേനയുടെ കൃഷി രീതി

ഫെബ്രുവരി മാസത്തില്‍ കൃഷി സ്ഥലം നന്നായി കിളച്ച് ഒരുക്കി എടുക്കുക. മാര്‍ച്ച് മാസമാണ് ചേന കൃഷിക്ക് ഏറ്റവും യോജിച്ച സമയം. ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 90 സെന്റീ മീറ്റര്‍ അകലത്തില്‍ 60 സെന്റീ മീറ്റര്‍ വൃത്താകൃതിയില്‍ 45 സെന്റീ മീറ്റര്‍ താഴ്ത്തി കുഴിയെടുക്കുക. ഇതിലേക്ക് മേല്‍മണ്ണും 2 - 3 കിലോ ജൈവവളം (ചാണകപ്പൊടി, ആട്ടിന്‍ കാഷ്ഠം, കോഴി കാഷ്ഠം ഇവയിലേതേലും ഒന്ന്) ചേര്‍ത്ത് മണ്ണുമിളക്കി മുക്കാല്‍ മുതല്‍ ഒരു കിലോ വരെ തൂക്കം വരുന്ന വിത്തു ചേന നടണം.

ഓരോ വിത്തു ചേന കഷ്ണത്തിലും ഒരു മുകളം എങ്കിലും ഉണ്ടായിരിക്കണം. വിത്തു ചേന ചാണകപ്പാലില്‍ മുക്കി തണലത്തുണക്കി വേണം നടാന്‍. ചേനയുടെ വേരുകള്‍ മണ്ണിന്റെ മേല്‍ ഭാഗത്ത് തന്നെ കാണുന്നതിനാല്‍ അധികം താഴ്ത്തി നടണ്ടാ. ചേന നട്ടതിന് ശേഷം കുഴിയില്‍ പച്ചിലകളോ, ഉണക്ക കരിയില കൊണ്ടോ കുഴി മൂടുക. മണ്ണിലെ ഈര്‍പ്പം നില നിര്‍ത്താനും മണ്ണിലെ ചൂട് ക്രമീകരിക്കാനും ഇത് സഹായിക്കും. മുള കിളിര്‍ത്തു വരുമ്പോള്‍ ഒന്നിലധികം ഉണ്ടായാല്‍ ഏറ്റവും ആരോഗ്യമുള്ളത് നിലനിര്‍ത്തിയിട്ട് ബാക്കിയുള്ളത് അടര്‍ത്തി കളയണം.

രാസവള കൃഷിയാണവലംബിക്കുന്നതെങ്കില്‍ വിത്ത് നട്ട് 45 ദിവസങ്ങള്‍ക്ക് ശേഷം 50 : 50 : 75 കിലോ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ഒരു ഹെക്ടര്‍ പ്രദേശത്ത് കളയെടുത്ത് ഇടയിളക്കിയതിനു ശേഷം മണ്ണില്‍ ചേര്‍ത്ത് കൊടുക്കണം. അതിനു ശേഷം ഒരു മാസം കൂടി കഴിഞ്ഞ് 50 : 75 കിലോ നൈട്രജനും, പൊട്ടാഷും കൂടി നല്‍കണം.

അതോടൊപ്പം ചുവട്ടില്‍ മണ്ണ് കൂട്ടി കൊടുക്കണം. മീലി മൊട്ടയാണ് ചേനയുടെ പ്രധാന ശത്രു. മീലി മുട്ടകളുടെ ആക്രമണം ഉണ്ടാകാതിരിക്കാന്‍ വിത്തു ചേന 0.02% വീര്യമുള്ള മോണോക്രോട്ടോഫോസ് എന്ന ലായിനിയില്‍ പത്ത് മിനിറ്റ് മുക്കി വച്ചിരുന്നാല്‍ മതി. ജൈവ കൃഷിയാണവലംബിക്കുന്നതെങ്കില്‍ ചേനയുടെ കൃഷിക്ക് C. T. C. R. I. മേല്‍പ്പറഞ്ഞ രാസവളത്തിനു പകരമായി ജൈവ വളങ്ങളുടെ തോത് വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിത്തു ചേന നടുന്നതിനു മുന്‍പ് വേപ്പിന്‍ പിണ്ണാക്കും, ട്രൈക്കോഡെര്‍മോയും കലര്‍ത്തിയ ചാണകപ്പാലില്‍ മുക്കി തണലത്ത് വച്ച് ഉണക്കണം. രണ്ടു പ്രാവശ്യം ജൈവ വളം ഓരോ ചേനയുടെ കൂട്ടിലും മണ്ണു വെട്ടി കൂട്ടുന്ന സമയത്ത് ഇടണം.

പൊട്ടാഷിനു പകരമായി ചാരം അര കിലോ വീതം ഇടുകയാണെങ്കില്‍ വളരെ നല്ലതാണ്. ചാണകപ്പൊടിയ്ക്ക് വില കൂടുതലും കിട്ടാന്‍ പ്രയാസവുമായതു കൊണ്ട് 1 കിലോ മുതല്‍ 2 കിലോ വരെ കോഴി കാഷ്ഠം ഇട്ടാല്‍ മതിയാകും. മണ്ണിന്റെ അമ്ല സ്വഭാവം ശരിയായി നില നിര്‍ത്താന്‍ ഒരു പിടി പച്ച കക്കായും ചേന നടുന്ന കുഴിയില്‍ നടുന്ന സമയത്ത് വിതറി ഇട്ടു കൊടുത്താല്‍ മതിയാകും.

വിളവെടുപ്പ്

ചെടി ഉണങ്ങി കരിയുന്നതാണ് വിളവെടുക്കാന്‍ പാകമായതിന്റെ ലക്ഷണം. നട്ട് എട്ട് - ഒന്‍പത് മാസങ്ങള്‍ക്കകം വിളവെടുക്കാവുന്നതാണ്.
പോഷകമൂല്യവും ഗുണങ്ങളും

നൂറ് ഗ്രാം ചേനയില്‍ താഴെപ്പറയുന്നവയടങ്ങിയിട്ടുണ്ട്.

79% ഈര്‍പ്പം, മാംസ്യം - 1.2 gr., കൊഴുപ്പ് - 0.1 gr, കാര്‍ബോഹൈഡ്രേറ്റ് - 18.4 gr., ധാതു ലവണങ്ങളും നാരുകളും - 0.8 gr., കാത്സ്യം - 50 m.l.g. ഫോസ്ഫറസ് - 34 m.l.g., ഇരുമ്പ് - 0.6 m.l.g., ജീവകം എ - 260 I. U. (International Unit), തയമിന്‍ - 0.006 m.l.g., നിയാസിന്‍ - 0.7 m.l.g., റിബോഫ്‌ളേവിന്‍ - 0.7 m.l.g., എന്നിവയും അടങ്ങിയിരിക്കുന്നു. പരമ്പരാഗതമായി നിരവധി ആയുര്‍വേദ, യുനാനി മരുന്നുകളില്‍ ചേന ഒരു അഭിവാജ്യ ഘടകമാണ്. കിഴങ്ങുകള്‍ക്ക് രക്ത ശുദ്ധീകരണത്തിനുള്ള കഴിവുണ്ട്. ആസ്തമ, വയറിളക്കം, അര്‍ശസ്, മറ്റു ഉദര രോഗങ്ങള്‍ക്കും ചേനയ്ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്.

ചേന പറമ്പിൽ നടുന്നത് കൂടാതെ ചാക്കിലും നാടാറുണ്ട്. ചാക്കിൽ നട്ടാൽ ടെറസിലും കൃഷി ചെയ്യാം.

English Summary: The main method of cultivation of tuber crops.
Published on: 19 March 2021, 09:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now