ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ പ്രധാന ഫലവിളകളിലൊന്നാണ് പപ്പായ. വർഷത്തിലുടനീളം പൂക്കളും പഴങ്ങളും ഉയർന്ന വിളവും നൽകുന്ന ഒരു വിള കൂടിയാണിത്. “പപ്പൈൻ” എന്ന എൻസൈമിന്റെ (enzyme) വാണിജ്യ ഉറവിടം കൂടിയാണ് പപ്പായ. ഒരു പപ്പായ മരത്തിൽ നിന്ന് ശരാശരി 800 ഗ്രാം “പപ്പൈൻ” (ലാറ്റക്സ്) ലഭിക്കും. പപ്പൈൻ ഉൽപാദനം ലാഭകരമാണ്, കാരണം പപ്പായയിൽ നിന്ന് നിങ്ങൾക്ക് വിപണനത്തിനായി പപ്പായ പഴങ്ങൾ വിളവെടുക്കാം, പപ്പൈൻ ബിസിനെസ്സ് ഒരു സൈഡ് ബിസിനസ്സായി ചെയ്യാം. “പപ്പൈൻ” ബിസിനസ്സിൽ ഏകദേശം ഒരു ഹെക്ടറിന് പ്രതിവർഷം 35,000 രൂപയോളം ലാഭം നേടാം.
ബന്ധപ്പെട്ട വാർത്തകൾ: പപ്പായ കൃഷിചെയ്യാം കറയ്ക്കുവേണ്ടി
പപ്പൈൻ ഉൽപാദിപ്പിക്കുന്നതിനായി പപ്പായ കൃഷി ചെയ്യുകയെന്നത് വളരെ നല്ലൊരു ഐഡിയയാണ്. ഇത് ലാഭകരമായി ചെയ്യാൻ സാധിക്കുന്ന ഒരു ബിസിനസ്സാണ്. ശരിയായ സാങ്കേതിക വിദ്യകളിലൂടെ ഗണ്യമായ അളവിൽ പപ്പൈൻ വേർതിരിച്ചെടുക്കാൻ കഴിയും. പച്ച പപ്പായയുടെ പാലിലാണ് "പപ്പൈൻ" എന്ന enzyme അടങ്ങിയിരിക്കുന്നത്. ഈ എൻസൈം കയറ്റുമതി ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് വലിയ ഡിമാൻഡാണ്. ബിയർ, മരുന്നുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയിലെല്ലാം പപ്പൈൻ ഉപയോഗിക്കുന്നു. കൂടാതെ, ടാനിംഗ് വ്യവസായം, മാംസം, മത്സ്യം എന്നിവയുടെ ടെൻഡറൈസേഷൻ, വിവിധ മൃഗങ്ങളിൽ നിന്നും സസ്യങ്ങളിൽ നിന്നും പ്രോട്ടീനുകൾ വേർതിരിച്ചെടുക്കുക എന്നിവയ്‌ക്കെല്ലാം പപ്പൈൻ ഉപയോഗിക്കുന്നു. പ്രാണികൾ കടിച്ചാൽ, ചൊറിച്ചിൽ, കാൻസർ, നട്ടെല്ലിലെ ഡിസ്ക് സ്ഥാനഭ്രംശം, അജീർണ്ണം, വൃക്കരോഗങ്ങൾ, ത്വക്കുരോഗങ്ങൾ, എന്നവയ്ക്കും പപ്പൈൻ ഉപയോഗപ്രദമാണ്. പപ്പൈൻ ഉപയോഗിച്ചുള്ള നിരവധി ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്
പപ്പൈൻ വേർതിരിച്ചെടുക്കുന്ന വിധം (Papain Extraction)
75 മുതൽ 90 ദിവസം വരെ പ്രായമുള്ള പക്വതയെത്താത്ത പച്ച പപ്പായകളിൽ നിന്ന് രാവിലെ 10 മണിവരെയുള്ള സമയങ്ങളിലാണ് പപ്പൈൻ ചെത്തിയെടുക്കുക. തിരഞ്ഞെടുത്ത പപ്പായ കായയിൽ മുള പിളർപ്പിൽ ഘടിപ്പിച്ചിരിക്കുന്ന റേസർ ബ്ലേഡ് ഉപയോഗിച്ച് നാല് കീറൽ കീറുന്നു. കീറലിൻറെ ആഴം 0.3 സെന്റിമീറ്ററിൽ കൂടുതലാകരുത്. പപ്പൈൻ ചെത്തൽ ഒരേ കായയിൽ 4 ദിവസ ഇടവേളയിൽ നാല് തവണ ആവർത്തിക്കണം. പപ്പൈൻ അലുമിനിയം ട്രേകളിൽ ശേഖരിച്ച് ഉണക്കണം. ഉണക്കിയ പപ്പൈൻ, പോളിത്തീൻ കവറുകളിൽ പാക്ക് ചെയ്യുന്നു. ഉണങ്ങുന്നതിന് മുമ്പ്, 0.05% പൊട്ടാസ്യം മെറ്റാ-ബൈ-സൾഫേറ്റ് (കെഎംഎസ്) പൊപൈനിൽ ചേർക്കേണ്ടതാണ്. 50-55 ഡിഗ്രി temperature ൽ ഓവനിൽ വെച്ചും ലാറ്റക്സ് ഉണക്കാം.
ഒരു കായയിൽ നിന്നും 1.23 ഗ്രാം മുതൽ 7.45 ഗ്രാം വരെ പപ്പൈൻ വിളവെടുക്കാം.
പപ്പൈൻ വേർതിരിച്ചെടുക്കേണ്ട സമയം:
തണുപ്പും നനവുമുള്ള കാലാവസ്ഥയിൽ കൂടുതൽ പപ്പൈൻ ഉൽപ്പാദിപ്പിക്കപ്പെടുന്നു. അതായത് ജൂലൈ മുതൽ ഓഗസ്റ്റ് വരെയാണ് മികച്ച സമയം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കേരളത്തിന്റെ പപ്പായ കൃഷി സാധ്യതകൾ
#Vegetable#Fruits#Agricuture#Krishi#Farmer