Updated on: 6 May, 2022 5:26 PM IST

വിത്തിന്റെ കിളിർപ്പ് ശേഷി പരിശോധിക്കുവാൻ നിരവധി മാർഗങ്ങൾ കർഷകർ ലഭിക്കാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ ഇരുന്ന് വിത്തിന്റെ കിളിർപ്പ് ശേഷി മനസ്സിലാക്കി കൃഷി ഒരുക്കുവാൻ ഒരു എളുപ്പവഴിയുണ്ട്.

കിളിർപ്പ് ശേഷി പരിശോധിക്കുന്ന വിധം

ആദ്യമായി ഒരു പാത്രത്തിനേക്കാൾ അൽപം കൂടി വലിപ്പമുള്ള പ്ലാസ്റ്റിക് ഷീറ്റ് തറയിലോ ടേബിളിലോ വിരിക്കുക. പ്ലാസ്റ്റിക് ഷീറ്റ് തെരഞ്ഞെടുക്കുമ്പോൾ അല്പം കട്ടികൂടിയത് തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം പത്രക്കടലാസ് വെള്ളത്തിൽ മുക്കി ഈർപ്പം ഇല്ലാതാക്കിയതിനുശേഷം പ്ലാസ്റ്റിക് ഷീറ്റിന് മുകളിൽ വിരിക്കുക.

There are several ways in which farmers can test the germination capacity of seeds. But there is an easy way to prepare the crop by sitting at home and understanding the germination capacity of the seed.

ചെറിയ വിത്തുകൾക്ക് പത്രക്കടലാസ് മാത്രം മതിയാകും. അതിനുശേഷം 50 വിത്ത് കടലാസിനു മുകളിൽ ക്രമമായി തുല്യ അകലത്തിൽ നിർത്തണം. 10 എണ്ണം വീതമുള്ള അഞ്ചു വരിയായി നിരത്തുന്നത് ഉത്തമമായ രീതിയാണ്. അതിനുശേഷം പത്രക്കടലാസ് വെള്ളത്തിൽ മുക്കി ഈർപ്പം ഇല്ലാതാക്കിയതിനുശേഷം വിത്തിന് മുകളിലൂടെ വിരിക്കുക. പത്രത്തിൻറെ നീളത്തിൽ കവിഞ്ഞുള്ള പ്ലാസ്റ്റിക് ഷീറ്റിന്റെ ഭാഗം പത്രത്തിനു മുകളിലായി മടക്കി വയ്ക്കുക. അതിനുശേഷം പത്രം പ്ലാസ്റ്റിക് ഷീറ്റോടുകൂടി ഒരു തൂവാല മാതിരി ചുരുട്ടുക.

ബന്ധപ്പെട്ട വാർത്തകൾ:വിത്തുകൾക്കായിമാത്രം കൃഷിചെയ്യാം, പണമുണ്ടാക്കാം

പിന്നീട് ഓരോ റബർബാൻഡ് മുകളിലും താഴെയുമായി ഇടുക. ഇത് വെളിച്ചം നല്ല രീതിയിൽ ലഭിക്കുന്ന ഒരു മുറിയിൽ വയ്ക്കണം. നെല്ലിന് ഇപ്രകാരം 8 തവണ ചെയ്താൽ കിളിർത്തു ശതമാനം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു. കുറച്ച് വിത്തു മാത്രമാണ് കൃഷിക്ക് ഒരുക്കുന്നതെങ്കിൽ ഒരുതവണ ചെയ്താൽ മതിയാകും. ഈർപ്പം കുറയുന്നതിനനുസരിച്ച് ചെറുതായി പത്രം നനച്ചു കൊടുക്കുക. 14 ദിവസത്തിനുശേഷം നെല്ലിൽ മുളച്ച വിത്തുകളുടെ എണ്ണം കൂടിവരുന്നു. ശരാശരി 80% ഉണ്ടെങ്കിൽ വിത്ത് ഗുണമേന്മയുള്ളത് ആണെന്നും മനസ്സിലാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഓരോ പച്ചക്കറിക്കും അനുവർത്തിക്കേണ്ട വ്യത്യസ്തമായ കൃഷിരീതികൾ

വിത്ത് പരിശോധിക്കുന്ന ദിവസവും ശരാശരി കിളിർപ്പ് ശതമാനവും

  • പയർ -8 ദിവസം-75 %

  • പാവൽ,പടവലം തുടങ്ങിയവ-14 ദിവസം -60%

  • നെല്ല് -14 ദിവസം- 80%

  • വെണ്ട - 21 ദിവസം - 65%

  • തക്കാളി - 14 ദിവസം- 70%

  • മുളക് -14 ദിവസം - 60%

ബന്ധപ്പെട്ട വാർത്തകൾ: വിത്തുകള്‍ എളുപ്പത്തില്‍ മുളപ്പിക്കാനുള്ള ചില പൊടിക്കൈകള്‍..

English Summary: There are several ways in which farmers can test the germination capacity of seeds
Published on: 18 April 2022, 08:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now