Updated on: 8 January, 2022 10:27 AM IST
കുരുമുളക് കൃഷി

വീട്ടിൽ കൃഷി ചെയ്യാൻ ഏറ്റവും മികച്ച ഇനമാണ് കുരുമുളക്. വീട്ടിലേക്ക് ആവശ്യമുള്ളതും, വിപണി ലക്ഷ്യമാക്കിയും കുരുമുളക് കൃഷി ആരംഭിക്കാവുന്നതാണ്. വെയിൽ വേണ്ടതും, തണലിൽ വളരുന്നവയും ഉണ്ട്. മുരിങ്ങ, ശീമക്കൊന്ന തുടങ്ങി താങ്ങു മരങ്ങൾ ഉപയോഗപ്പെടുത്തിയും, സിമൻറ് കാലുറപ്പിച്ചും വള്ളിച്ചെടി ആയ കുരുമുളക് കൃഷിയിറക്കാം. 

വീട്ടുവളപ്പിൽ കൃഷി ചെയ്യുമ്പോൾ തണലിൽ നല്ലപോലെ കായ്ഫലം ലഭ്യമാകുന്ന ഇനം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ദീർഘനാൾ നിലനിലക്കുന്നതും രോഗകീടബാധ ഇല്ലാത്തതുമായ താങ്ങു മരങ്ങൾ കൃഷിക്കുവേണ്ടി തെരഞ്ഞെടുക്കുകയാണ് നല്ലത്. അടുത്തുള്ള തെങ്ങിലും പ്ലാവിലും താങ്ങു മരങ്ങൾ ഇല്ലാത്തപക്ഷം കൃഷിയിറക്കാം.

കൃഷി ഇറക്കുമ്പോൾ

പ്രധാനമായും നടീൽ വസ്തുവായി തിരഞ്ഞെടുക്കുന്നത് കൊടിതല അല്ലെങ്കിൽ ഏതാനും മുട്ടുകളുടെ നീളത്തിൽ മുറിച്ച വള്ളികളാണ്.ഏതു മരത്തിൽ ആണോ പടർത്തുവാൻ ആഗ്രഹിക്കുന്നത് അവയുടെ ചുവട്ടിൽ നിന്ന് ഏകദേശം 30 സെൻറീമീറ്റർ അകലെയാണ് വള്ളി നടേണ്ടത്. തിരുവാതിര ഞാറ്റുവേല കുരുമുളക് കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ഒരു കുഴിയിൽ പരമാവധി മൂന്നെണ്ണം വരെ നടാം. വെയിൽ നല്ലപോലെ ഏൽക്കുന്ന സ്ഥലമാണെങ്കിൽ പച്ചിലകൊണ്ട് കൊടി തലകൾ പൊതിഞ്ഞു കെട്ടണം. നനയും പ്രധാനമാണ്. നടീൽവസ്തു കുഴിച്ചിടുമ്പോൾ 50 സെൻറീമീറ്റർ താഴ്ചയിലും ചതുരത്തിലും കുഴികൾ എടുത്തു ജൈവവളവും മേൽമണ്ണും ചേർത്താൽ മതി. അതിനുമുകളിലായി കൊടി തലകൾ നടുക. താങ്ങു മരം ആറു മീറ്ററിലധികം വളരാൻ പാടുള്ളതല്ല. ഇവയുടെ കൊമ്പുകോതൽ പ്രധാനമാണ്. കാരണം പ്രൂണിങ് നടത്തിയാൽ മാത്രമേ ഉയരം ക്രമീകരിക്കാൻ സാധിക്കൂ. കുരുമുളകിൽ നിന്ന് നല്ല രീതിയിൽ വിളവ് ലഭിക്കാൻ പുതയിട്ട് നൽകണം.

കുറ്റി കുരുമുളക്

വീട്ടിലെ ആവശ്യത്തിന് മാത്രമായി കൃഷിയിറക്കുന്നവർക്ക് ടെറസിൽ നല്ല രീതിയിൽ കൃഷിയിറക്കാം. കൊടിയുടെ കുത്തനെ വളരുന്ന പ്രധാന തണ്ടുകളിൽ നിന്നുള്ള ശാഖകൾ ഉപയോഗിച്ച് കുറ്റിക്കുരുമുളക് ഉണ്ടാക്കാവുന്നതാണ്.

Pepper is the best variety to grow at home. Pepper can be grown at home and market oriented. There are those that need sun and grow in the shade. Pepper can be grown using support trees such as Muringa and Seemakonna and with cement footing.

മണ്ണും മണലും ചാണകവും ചേർത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കി നടീൽവസ്തു ഇതിൽ നടാം. രണ്ടാംവർഷം മുതൽ വിളവെടുക്കാം. വീട്ടിലെ ആവശ്യത്തിന് 10 ചുവട് കുറ്റികുരുമുളക് മതി.

English Summary: These things should not be forgotten when preparing to grow peppers
Published on: 08 January 2022, 08:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now