Updated on: 30 April, 2021 9:21 PM IST
നമ്മുടെ അടുക്കളയിലും അടുക്കള തോട്ടങ്ങളിലും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പച്ചമുളക് .വളരെ കുറച്ച് സ്ഥലമുള്ളവർ പോലും പച്ചമുളക് നട്ട് പരിപാലിക്കാൻ ഏറെ താത്പര്യം കാണിക്കും .പൊതുവേ  വേനൽ കാലത്തെ അപേക്ഷിച്ച് മഴക്കാലം പച്ചമുളകിന് അനുകൂല കാലമാണ് . വളർച്ചയ്ക്ക് ധാരാളം ജലം വേണ്ടിവരുന്ന ഒരു പച്ചക്കറിയാണ് പച്ചമുളക് . വേനൽ കാലത്ത് വെള്ളത്തിന്റെ ലഭ്യത കുറവും  ,കായ് ഈച്ച ശല്യവും ,കുരിടിപ്പും  പച്ചമുളകിനെ വല്ലാതെ ബാധിക്കുന്ന രോഗങ്ങളാണ് .എത്ര കീടനാശിനി പ്രയോഗം നടത്തിയാലും ഇതിൽ നിന്ന് രക്ഷനേടാൻ  ബുദ്ധിമുട്ടായിരിക്കും . ഈ സമയത്ത് പച്ചമുളകിന്റെ ഉൽപാദന കുറവ് പച്ചമുളകിന്റെ വില 2000 വരെ എത്തിച്ചു.
      എന്നാൽ മഴക്കാലം വരുന്നതോടെ  സ്ഥിതി മാറും മിക്കവാറും നല്ല മഴ കിട്ടുന്നതോടെ ഈച്ച ശല്യവും കുരി ടിപ്പും വിടവാങ്ങാൻ തുടങ്ങും പുതിയ ഇലയും കൂമ്പും നാമ്പെടുക്കാൻ തുടങ്ങുകയും ചെയ്യും . ഈ സമയത്ത് പച്ചമുളകിന് സുഖചികിത് സ നൽകിയാൽ ഏറെ നാൾ  നല്ലപോലെ കായ്ക്കൾ തരും .  വെള്ളം കെട്ടി നിൽക്കാത്ത രീതിയിൽ തടം കോരി ജൈവ വളപ്രയോഗം നടത്തിയാൽ പച്ചമുളക് ഏറെ നാൾ കായ്ക്കൾ തരും . ചാണകവും കോഴി കഷ്ടവും കംബോസ്റ്റും ഇട്ട് പരിപാലിക്കുന്നതായിരിക്കും നല്ലത്  .ധാരാളം വെള്ളം കിട്ടുന്ന സമയമായതിനാൽ കോഴി കഷ്ടം വളം ഇടുന്നതിൽ കുഴപ്പമില്ല . വളപ്രയോഗം കഴിഞ്ഞാൽ തടങ്ങിൽ ഉയരത്തിൽ വെള്ളം വാർന്ന് പോകതക്ക രീതിയിൽ മണ്ണിടാം .ഇങ്ങനെ വളം നൽകി പരിപാലിക്കുന്ന ചെടികൾ മൂന്ന് വർഷം വരെ സ്ഥിരം വിളവ് തരും.
English Summary: Treatment for green chillies during monsoon
Published on: 15 July 2019, 07:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now