രാജ്യത്തെ കർഷകർക്കും, സാധാരണക്കാർക്കും ഒരുപോലെ സന്തോഷിക്കാൻ ഒരവസരം. സർക്കാർ ഏജൻസിയായ ഇഫ്‌കോയുടെ വിദഗ്ദ്ധർ വളരെക്കാലമായി നടത്തുകയായിരുന്ന ഗവേഷണത്തിൻറെ അനന്തര ഫലമായി വയലിൽ രാസ നൈട്രജനു പകരം ജൈവ നൈട്രജൻ ഉപയോഗിച്ച് ധാന്യങ്ങളും, പഴങ്ങളും, പച്ചക്കറികളും നട്ടു വളർത്താൻ കഴിയുമെന്നു തെളിയിച്ചു. വിളവുകളുടെ വളർച്ചക്കായി യൂറിയക്കു പകരം ഇനി നാനോ ജൈവ വളം തയ്യാറാക്കിയതായി ഇഫ്‌കോയുടെ വിദഗ്ധർ അവകാശപ്പെടുന്നു.
നൈട്രജന്റെ കുറവുള്ള വയലുകളിൽ നാനോ ജൈവ വളം തളിച്ച് നൈട്രജന്റെ കുറവ് പരിഹരിക്കാം. ഈ വളത്തിന്റെ ഓരോ തരിയും 100 നാനോ മീറ്റർ അല്ലെങ്കിൽ അതിനേക്കാൾ ചെറിയ കണങ്ങൾ ആയതു കൊണ്ടാണ് ഈ ജൈവ വളത്തിന് നാനോ വളമെന്നു പേര് വന്നത്. തരികൾ ചെറുതായതിനാൽ രാസ, ഭൗതികമായ ലക്ഷണങ്ങളും സ്വഭാവങ്ങളും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അതിനാൽ ഏതു കാലാവസ്ഥയിലും ഈ വളം ഉപയോഗിക്കാവുന്നതാണ്.
നാനോ ജൈവ വള ഉപയോഗം ചെലവ് കുറയ്ക്കും:
വയലുകളിൽ നാനോ വളത്തിന്റെ ഉപയോഗം യൂറിയ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചിലവിനെക്കാൾ കുറവാണ്, മാത്രമല്ല ഉണ്ടാകുന്ന ഉത്പന്നങ്ങളും ജൈവ ഗുണമുള്ളതായിരിക്കും. രാജ്യത്തുടനീളം നാനോയുടെ വിജയത്തിന്റെ ഭാഗമായി 3 വർഷം തുടർച്ചയായി ജൈവ വളം വയലുകളിൽ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. രാസവള പരീക്ഷണങ്ങളിൽ നാനോ പൂർണമായും വിജയിച്ചിരിക്കുന്നു. ഇതിനു പുറമെ നാനോ വളം വലിയ തോതിൽ ഉത്പാദിപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിനായി ഗുജറാത്തിൽ പ്രതിദിനം ആയിരത്തിലധികം പാക്കിങ് ഉത്പാദനശേഷിയുള്ള പ്ലാന്റിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. നാനോ വളം വിപണിയിൽ അവതരിപ്പിച്ച ശേഷം വിദേശത്തു നിന്നുള്ള യൂറിയ ഇറക്കുമതി അവസാനിപ്പിക്കാനാണു സർക്കാരിന്റെ തീരുമാനം.
നാനോ വളം ഉപയോഗിക്കേണ്ട രീതി:
നാനോ വളങ്ങൾ തരിയായും ദ്രാവക രൂപത്തിലും ലഭ്യമാണ്. നാനോ വളം വെള്ളത്തിൽ കലർത്തി വേണം തളിക്കാൻ. 250 ഗ്രാം നാനോ വളം ഉപയോഗിച്ച് 45 കിലോഗ്രാം വരെ ദ്രാവക വളം ഉണ്ടാക്കാം. നാനോ വളം ഉപയോഗിച്ചുണ്ടാകുന്ന വിളവെടുപ്പ് യൂറിയ ഉപയോഗിച്ച് ഉണ്ടാകുന്ന വിളവിനെക്കാൾ എത്രയോ മെച്ചപ്പെട്ടതാണെന്നു തെളിയിച്ചിരിക്കുന്നു. നാനോ ജൈവ വളം വെള്ളത്തിൽ കലർത്തി തളിക്കുകയാണെങ്കിൽ രണ്ടു മൂന്ന് ദിവസംകൊണ്ട് വിളവിന്റെ വളർച്ചയിൽ ഗണ്യമായ മാറ്റം വന്നുതുടങ്ങും. നാനോ രൂപത്തിൽ വളം നൽകുമ്പോൾ സസ്യങ്ങൾക്ക് ഫലപ്രദമായി ആഗിരണം (ഏകദേശം 70 ശതമാനം വരെ) ചെയ്യാൻ കഴിയും. നമ്മൾ സാധാരണ പ്രയോഗിക്കുന്ന രാസ വളങ്ങളുടെ പകുതിയോ നാലിലൊരു ഭാഗമോ മാത്രമേ വേണ്ടി വരുന്നുള്ളു. പോഷക മൂല്യങ്ങൾ ആഗിരണം ചെയ്യാനുള്ള ചെടികളുടെ ശേഷി വർധിപ്പിക്കാനും നാനോ വളങ്ങൾക്ക് കഴിയുമെന്നു കണ്ടെത്തിയിട്ടുണ്ട്.
രാസവള മന്ത്രാലയത്തിൽ നാനോ വളം രജിസ്ട്രേഷൻ:
രാസവള മന്ത്രാലയത്തിൽ നാനോ വളം രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ നടക്കുന്നു സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടുകൂടി രാജ്യത്തുടനീളം കർഷർക്കുവേണ്ടി നാനോ ജൈവ വള ഉത്പാദനം വലിയ തോതിൽ ആരംഭിക്കും. വർഷം 2021 അവസാനത്തോടുകൂടി യൂറിയയുടെ സ്ഥാനത്തു നാനോ വളം ലഭ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. യൂറിയയുടെ ഇറക്കുമതി കുറയ്ക്കാൻ സാധിക്കുക എന്നുള്ളത് സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസകരമാണ്.
എട്ടു സ്ഥലങ്ങളിൽ നാനോ വള പരീക്ഷണം നടന്നു:
ജൈവ വളം നാനോയുടെ പരീക്ഷണം വിജയകരമായി നടന്നതായി ഇഫ്ഫ്‌കോയുടെ വിദഗ്ധർ പറഞ്ഞു. ഇതിനോടൊപ്പോം കാലാവസ്ഥക്ക് അനുസൃതമായി എല്ലാ വിളകളിലും പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. രാജസ്ഥാനിലെ സീക്കർ ജുൻജ്ജുനു ഉൾപ്പടെ പല ജില്ലകളിലും റാബി, ഖരിഫ് വിളകളിൽ പരീക്ഷിച്ചു കഴിഞ്ഞു. നിലവിൽ ഗ്വാർ, മില്ലറ്റ്, പച്ചക്കറികൾ മറ്റു ഖരിഫ് വിളകളിൽ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നു.
നാനോ വളത്തിന്റെ ഉപയോഗത്തിൽ കർഷകർ സംതൃപ്താരാണ്:
യൂറിയയുടെ പകരം നാനോ വളം ഉപയോഗിച്ച് വിളവിന്റെ നേട്ടത്തിൽ കർഷകർ സന്തുഷ്ടരാണ്. നൈട്രജൻ പോലുള്ള പോഷക തത്വങ്ങൾ മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുന്നു. മാത്രമല്ല മണ്ണൊലിപ്പ് തടഞ്ഞു മണ്ണിനെ എപ്പോഴും ഈർപ്പമുള്ളതായി നിലനിർത്താൻ സഹായിക്കുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൃഷിയിലും നാനോടെക്‌നോളജി
#Agriculture#Vegetable#Krishi#Farmer#FTB