ഏറെ ഫലപ്രദമായ ദ്രാവക ജൈവവളമാണ് മണ്ണിര സത്ത് അഥവാ വെർമിവാഷ്. മണ്ണിരയും, കമ്പോസ്റ്റും, കഴുകി കിട്ടുന്ന ഇരുണ്ട തവിട്ടുനിറമുള്ള പോഷകളായിനിയാണിത്. വെർമിവാഷ് നിർമ്മിച്ച് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയോ, ചെടികളിൽ തളിക്കുകയോ ചെയ്യാം.
മണ്ണിര സത്ത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിനായി 10 kg കൊള്ളുന്ന ബക്കറ്റാണ് വേണ്ടത്. ബക്കറ്റിൻറെ ചുവട്ടിൽ ഒരു അര ഇഞ്ച് ടാപ്പ് ഘടിപ്പിക്കണം. ഉള്ളിൽ നാലിഞ്ച് കനത്തിൽ ഓടിൻ കഷ്ണങ്ങളും അടുക്കാം. അതിനുമുകളിലായി ഒരു കഷ്ണം നൈലോൺ വല വിരിക്കണം. ഇതിലേക്ക് 4 കിലോയോളം ജീർണ്ണിച്ച പച്ചക്കറി അവശിഷ്ടങ്ങളും മറ്റ് ജൈവ വസ്‌തുക്കളും ചാണകവുമായി കലർത്തിയിടണം. ഒപ്പം മണ്ണിരയെയും ചേർത്തുകൊടുക്കാം. ഒരു ടാങ്കിലേക്ക് 1500 മണ്ണിര വേണ്ടിവരും.
അടുത്ത ഒന്നു രണ്ടാഴ്ചത്തേക്ക് പച്ചചാണകലായിനി നേർപ്പിച്ച് 50ml വീതം വല്ലപ്പോഴും ബക്കറ്റിലേക്ക് ഒഴിച്ചുകൊടുക്കാം. രണ്ടാഴ്‍ച്ചശേഷം ബക്കറ്റിലേക്ക് 2 ലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കാം. ഇതിനുശേഷം 24 മണിക്കൂർ കഴിഞ്ഞു ടാപ്പ് തുറന്ന് ഒന്നര ലിറ്റർ വെർമിവാഷ് ശേഖരിക്കാം. വെർമിവാഷിന്റെ നിറം മാറുന്നതുവരെ ഇത് തുടരാം.
#krishijagran #kerala #organicfarming #homemade #vermiwash