Updated on: 30 April, 2021 9:21 PM IST
കേരളത്തിൽ തെങ്ങുകളുടെ ഉത്പാദനശേഷി കുറഞ്ഞു പോയതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം

നമ്മുടെയെല്ലാം വീട്ടിൽ തേങ്ങ ഇല്ലാത്ത ആഹാരം ഒരു നേരം കണ്ടുകിട്ടാൻ പ്രയാസമാണ്. മിക്കവാറും കടയിൽ നിന്ന് വാങ്ങുന്ന തേങ്ങയായിരിക്കും ഉപയോഗിക്കുക.

അതും കൂടിയ വിലയ്ക്ക്. പച്ചക്കറികൾ വീട്ടിൽത്തന്നെ വളർത്തിയെടുക്കാൻ നമ്മൾ ഇപ്പോൾ കുറച്ചെങ്കിലും ശ്രമിക്കുന്നുണ്ട്. എന്നാൽ കേരളത്തിന്റെ സ്വന്തം കേരവൃക്ഷം ഇപ്പോഴും തൊടികളിൽ അവഗണിക്കപ്പെടുകയാണ്. കേരളത്തിൽ തെങ്ങുകളുടെ ഉത്പാദനശേഷി കുറഞ്ഞു പോയതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. തെങ്ങുകളുടെ പരിപാലനത്തിൽ നമ്മൾ വരുത്തിയ ഉപേക്ഷയാണ് ഈ അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചത്.

കളനിയന്ത്രണവും മറ്റു കൃഷിപ്പണികളും.

നമ്മുടെ വീടുകയിൽ ഒരു തെങ്ങെങ്കിലും കാണും. അവയെ വേണ്ട പോലെ ഒന്ന് പരിപാലിച്ചാൽ നമ്മുടെ സ്വന്തം ആവശ്യത്തിനുള്ള തേങ്ങാ കിട്ടും.അതിനുവേണ്ടി തെങ്ങിന് സമയാസമയങ്ങളില്‍ കളനിയന്ത്രണം നടത്തണം . ഇതിനായി മേയ്-ജൂണ്‍ , സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ തോട്ടം കിളയ്ക്കുകയോ, ഉഴുകയോ ചെയ്യാം. മഴവെള്ളം ഒഴുകി നഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ -ഒക്ടോബറില്‍ കൂനകള്‍ കൂട്ടി നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ അവ തട്ടി നിരപ്പാക്കുന്ന രീതി അവലംബിക്കാവുന്നതാണ്.

തൈകള്‍ വളരുന്നതനുസരിച്ച്തൈക്കുഴികളുടെ വിസ്താരം വര്‍ധിപ്പിക്കണം. കുഴിയുടെ ഉള്‍ഭാഗം അറിഞ്ഞിറക്കി ഭാഗികമായി മൂടണം . ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴിയുടെ ആഴം കുറയ്ക്കുകയും തൈകള്‍ വളരുന്നതോടെ കുഴിയ്ക്ക് വലിപ്പം കൂടി നാലഞ്ചു വര്ഷം കൊണ്ട് തൈക്കുഴി വളര്‍ച്ചയെത്തിയ തെങ്ങിനാവശ്യമായ തടം ആയിത്തീരുകയും ചെയ്യും. തൈയുടെ കണ്ണാടി ഭാഗത്ത്‌ മണ്ണു കയറാതെ സംരക്ഷിക്കാം.

തെങ്ങില്‍ തോപ്പിലെ വരള്‍ച്ചാ നിയന്ത്രണം

തെങ്ങിന്റെ വളര്‍ച്ചയ്ക്കും ഉല്‍പ്പാദനത്തിനും ആവശ്യം വേണ്ടതായ പോഷകമൂലകങ്ങള്‍ മണ്ണില്‍ വിണ്ണും വേരുകള്‍ക്ക് വലിചെടിക്കാന്‍ സാധിക്കണമെങ്കില്‍ മണ്ണില്‍ ഈര്‍പ്പമുണ്ടായിരിക്കണം. ജലാംശത്തിന്റെ പോരായ്മ വളര്‍ച്ചമുരടിക്കുന്നതിനും ഓലകള്‍ ഒടിഞ്ഞു തൂങ്ങുന്നതിനും , മച്ചിങ്ങ പൊഴിയുന്നതിനും സര്‍വ്വോപരി വിളവ് കുറയുന്നതിനും കാരണമാകും. ഇതോഴിവാക്കുന്നതിനു താഴെ പറയുന്ന രീതികള്‍ അനുവര്‍ത്തിക്കാവുന്നതാണ് .

തൊണ്ട് കുഴിച്ചിടുന്ന വിധം

ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി പച്ചയോ, ഉണങ്ങിയതോ ആയ ചകിരി തടങ്ങളില്‍ എട്ടു മൂടുന്നത് നല്ലതാണ്. തെങ്ങിന്റെ ചുവട്ടില്‍ നിന്ന് മൂന്നു മിറ്റര്‍ അകലത്തില്‍ വരികള്‍ക്കിടയില്‍ ചാല് കീറിയോ , ഓരോ തെങ്ങിന്റെ കടയ്ക്കു ചുറ്റും തടിയില്‍ നിന്നും 2 മിറ്റര്‍ അകലത്തില്‍ വട്ടത്തില്‍ ചാലുകളെടുത്തോ, അതില്‍ ചകിരി നിരത്തിയ ശേഷം മണ്ണിട്ട്‌ മൂടാം. ചകിരിയുടെ കുഴിഞ്ഞ ഉള്‍ഭാഗം മുകളിലേയ്ക്ക് വരത്തക്കവിധത്തിലാണ് ചകിരി ചാലുകളില്‍ അടുക്കേണ്ടത് . ഇതിനു മുകളില്‍ മണ്ണിട്ട്‌ മൂടണം. ചകിരി അടുക്കുന്നതുകൊണ്ടുള്ള ഗുണം 5-7 വര്‍ഷക്കാലം നിലനില്‍ക്കും . ചകിരിക്കു പകരം ചകിരിച്ചോര്‍ തെങ്ങോന്നിനു 25 കി.ഗ്രാം എന്ന തോതില്‍ ഓരോ വര്‍ഷവും തടത്തില്‍ ഇട്ടു മൂടുന്നതും ഈര്‍പ്പം സംരക്ഷിക്കാന്‍ ഉതകും.

പുതയിടീല്‍

മണ്ണിലെ നനവ് നിലനിര്‍ത്തുന്നതിന് ഫലപ്രദമായ മറ്റൊരുപാധിയാണ് പുതയിടീല്‍ . തുലാവര്‍ഷം അവസാനിക്കുന്ന സമയത്ത് ( ഒക്ടോബര്‍ -നവംബര്‍ ) തെങ്ങിന്‍ തടങ്ങളില്‍ പച്ചയോ ഉണങ്ങിയതോ ആയ ഇലകള്‍ കൊണ്ടോ , തെങ്ങോലകള്‍ കൊണ്ടോ പുതയിടണം . ഈര്‍പ്പ സംരക്ഷണത്തോടൊപ്പം മണ്ണിലെ ജൈവാംശം കൂട്ടുന്നതിനും പുതയിടീല്‍ സഹായിക്കും. വേനല്‍ക്കാലത്ത് തെങ്ങില്‍ തോപ്പിലെ മണ്ണിളക്കരുത്.

പച്ചില വളച്ചെടികളും ആവരണ വിളകളും.

തെങ്ങില്‍ തോപ്പിലേയ്ക്ക് പറ്റിയ പച്ചില വളച്ചെടികളും ആവരണവിളകളും ചുവടെ ചേര്‍ത്തിരിക്കുന്നു.

(എ) പച്ചിലവളച്ചെടികള്‍ ,ചാണമ്പു , കൊഴിഞ്ഞില്‍ , പ്യൂറെറിയ,വന്‍പയര്‍ ,

(ബി) ആവരണ വിളകള്‍ കലപ്പഗോണിയം ,മൈമോസ, സ്ടൈലോസാന്താസ്

(സി) തണലിനും പച്ചിലവളത്തിനും ഉപയോഗിക്കുന്ന കുറ്റിച്ചെടി വെള്ളക്കൊഴിഞ്ഞില്‍

ആദ്യ മഴയോടെ , ഏപ്രില്‍ -മേയ് മാസത്തില്‍ പച്ചില വളച്ചെടികളുടെ പയര്‍ വിത്ത് വിതയ്ക്കണം. വന്‍പയര്‍ 35-50ഗ്രാം വിത്ത് ഉപയോഗിക്കാം. ആഗസ്റ്റ്‌ -സെപ്റ്റംബറില്‍ ഇവ മണ്ണില്‍ ഉഴുതു ചേര്‍ക്കുകയും ചെയ്യാം. ഇത് മണ്ണിന്റെ ജലസംഭരണ ശേഷി കൂട്ടും. കലപ്പഗോണിയം ( നിലപ്പയര്‍) പച്ചില വളമായോ ആവരണ വിളയായോ കൃഷി ചെയ്യാം. തൈ നട്ടതിനു ശേഷം വരമ്പത്ത് കൊഴിഞ്ഞില്‍ വിതച്ചാല്‍ വേനല്‍ക്കാലത്ത് തൈകള്‍ക്ക് തണല്‍ ലഭ്യമാകുമെന്നതിനു പുറമേ വര്‍ഷക്കാലത്ത് പച്ചിലവളമായി മണ്ണില്‍ ഉഴുതു ചേര്‍ക്കുകയും ചെയ്യാം .

ജലസംരക്ഷണം

സമതല പ്രദേശങ്ങളില്‍ മഴക്കാലത്ത് തോട്ടത്തിന്റെ പല ഭാഗങ്ങളിലായി ചെറിയ കുഴികളുണ്ടാക്കി അധികജലം ശേഖരിക്കാം. ചെരിവിലുള്ള പ്രദേശങ്ങളില്‍ തട്ടുകളുണ്ടാക്കി അവയില്‍ കുഴികളെടുക്കണം . ഇങ്ങനെ ചെയ്യുന്നത് കൂടുതല്‍ ജലം മണ്ണില്‍ താഴുന്നതിനും ജലസംഭരണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും

English Summary: We who promote home gardening should not forget coconut.
Published on: 17 March 2021, 01:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now