കൃഷി ഭൂമികളില്‍ വിളകള്‍ക്കൊപ്പം വളരുന്ന ആവശ്യമില്ലാത്ത ചെറുചെടികളെയാണ് കളകള്‍ എന്ന് വിളിക്കുന്നത്.
നല്ല വിളവ് ലഭിക്കാനും ഇവ മണ്ണില്‍ നിന്ന് പോഷകങ്ങളും മൈക്രോ ന്യൂട്രീഷ്യനുകളും കവര്‍ന്നെടുത്ത് വിളകള്‍ക്ക് കനത്ത നാശം ഉണ്ടാക്കുന്നു. ഇവ വളരെ വേഗം വളരുകയുംവര്‍ധിക്കുകയും ചെയ്യുന്നത് കൊണ്ട് ഇവയെ ജൈവപരമായി നിയന്ത്രിക്കുക പ്രയാസമാണ്. അതിനാല്‍ത്തന്നെ നല്ല മനുഷ്യപ്രയത്‌നം ആവശ്യമായി വരുന്നു. കൃഷി ആദായകരമായി മാറാനും കള നിയന്ത്രണം ജൈവകൃഷിയിലും അത്യന്താപേക്ഷിതമാണ്.
കളനിയന്ത്രണത്തിന് രാസ വസ്തുക്കള്‍ ഉപയോഗിക്കുന്ന രീതി വ്യപകമാണ്. മണ്ണൊരുക്കുമ്പോള്‍ തന്നെ മണ്ണിലേക്ക് സ്‌പ്രേചെയ്ത് കയറ്റുന്ന ഇത്തരം രാസകീടനാശിനികള്‍ മണ്ണിന്റെ ജൈവഘടനയെത്തന്നെ ഒന്നാകെ നശിപ്പിക്കുന്നു. കേരളത്തില്‍ കൃഷിഭൂമിയുടെ വിസ്തൃതികുറഞ്ഞു വരുന്നുണ്ടെങ്കിലും കളനാശിനിയും കീടനാശിനിയും ഉപയോഗിക്കുന്നതിന്റെ അളവ് വര്‍ധിക്കുകയാണ് ചെയ്യുന്നുത്.
കളകള്‍
കമ്യൂണിസ്റ്റ് പച്ച, പാണല്‍, കോണ്‍ഗ്രസ് പച്ച, അമ്പൂരിപ്പച്ച, ആനകുറുന്തോട്ടി, നിലവേള, പൊലിവള്ളി, തൊട്ടാവാടി, ആനത്തൊട്ടാവാടി, തേല്‍ക്കട, കരിങ്കുറിഞ്ഞി, ചെമ്മുള്ളി, വെള്ളെരിക്ക്, ചിറ്റെരിക്ക്, കുറ്റിപ്പാണല്‍ എന്നിങ്ങനെയാണ് സാധാരണ പറമ്പുകളില്‍ കാണപ്പെടുന്ന കള സസ്യങ്ങള്‍ ഇവയില്‍ പലതിനും ആയുര്‍വേദപരമായി മികച്ച ഉപയോഗം കാണുന്നുവെങ്കിലും ഔഷധ സസ്യമെന്നതിലുപരി ഇവ വിളകളെ ദോഷകരമായി ബാധിക്കുന്നു എന്നതിനാലാണ് ജൈവകൃഷിയില്‍ ഇവയെ കളയായി ഗണിക്കാന്‍ കാരണം.
കവട്ട, തൊപ്പിപ്പുല്ല്, ഇഞ്ചിപ്പുല്ല്, കാക്കപ്പൂച്ചെടി, വൈസേലിയ, നെങ്ങണാംപുല്ല്, നീലവേള, പുല്ലാഞ്ഞി, മുടിയേന്ത്രപ്പച്ച, നരിപ്പൂച്ചി(നാറ്റപൂച്ചെടി), ചാര ആല്‍ഗ, മുങ്ങള്‍ എന്നിവയാണ് പ്രധാനമായും വയലുകളില്‍ കൃഷിയെ ബാധിക്കുന്ന കളകള്‍ ഇവയെ നിയന്ത്രിക്കാന്‍ വളരെയധികം ആയാസപ്പെടണം. കാരണം ഇവയുടെ വിത്തുകള്‍ കാലങ്ങളോളം മണ്ണില്‍ കേടാകാതെ കിടക്കുന്നു. മാത്രമല്ല ഏത് സാഹചര്യത്തിലും മുളച്ച് പൊന്താന്‍ കെവല്‍പ്പുള്ളവയാണിവ. ഇവയെ നിയന്ത്രിക്കുന്നതെങ്ങനെയാണെന്ന് നോക്കാം.
കളനിയന്ത്രണം ജൈവരീതിയില്‍
കളനിയന്ത്രണം നാം മണ്ണൊരുക്കുമ്പോള്‍ത്തന്നെ തുടങ്ങണം. നിറച്ചും പുല്ല് നിറഞ്ഞു നില്‍ക്കുന്ന വയലുകളാണെങ്കില്‍ നന്നായി ട്രാക്ടറുപയോഗിച്ച് അടിച്ചതിന് ശേഷം പുല്ലുകള്‍ കത്തിക്കാം. അല്പം വെള്ളം നില്‍ക്കുന്ന വയലാണെങ്കില്‍ വെള്ളത്തോടുകൂടിത്തന്നെ ട്രാക്ടറാല്‍ അടിച്ച് ആ പുല്ല് അതില്‍ത്തന്നെ ചീയാനനുവദിക്കാം. അങ്ങനെയാണെങ്കില്‍ വെള്ളം വറ്റിക്കഴിഞ്ഞാല്‍ ഒരു പ്രാവശ്യം കൂടി കിളച്ച് അതില്‍ ചീയാതെ കിടക്കുന്ന ഇഞ്ചിപ്പുല്ല്, തൊപ്പിപ്പുല്ല് എന്നിവയുടെ കിഴങ്ങുകളെ പെറുക്കി മാറ്റണം അതിലെ നനവോടുകൂടിത്തന്നെ സെന്റൊന്നിന് 10 കിലോ കുമ്മായം വിതറിയാല്‍
പുല്ലുകളുടെയും കളകളുടെയും വേരുകളും കിഴങ്ങുകളും ചീയുന്നത് എളുപ്പത്തിലാക്കി മാറ്റാന്‍ കഴിയും.