Updated on: 30 April, 2021 9:21 PM IST
ഗവേഷണമനുസരിച്ച്, വാഴയുടെ തണ്ടിലും, ശാഖയിലും dopamine, anthocyanin, phytosterols, തുടങ്ങിയ ആരോഗ്യഗുണങ്ങളുള്ള ഉയർന്ന ബയോ ആക്റ്റീവ് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

വർഷം മുഴുവനും ഫലം നൽകുന്ന ഒരു സസ്യമാണ് വാഴ.  വാഴയുടെ വിജയകരമായ വിളവെടുപ്പിനുശേഷം മുഴുവൻ ചെടിയും ഉപോത്പന്നമായി മാറുന്നു, ഇതിൻറെ 80 ശതമാനവും മാലിന്യത്തിലേക്കാണ്  പോകുന്നത്.

വാഴ കൃഷിചെയ്യുന്ന കർഷകർ സാധാരണയായി വാഴയുടെ മുഴുവൻ തണ്ടും പഴത്തിനായി വെട്ടിമാറ്റുകയും പുതിയ ഇളം ചെടികൾ മറ്റൊരു വിളവിനായി വളർത്തുകയുമാണ് പതിവ്. ഇതുമൂലം തണ്ടും പൂങ്കുലയും മറ്റും മാലിന്യമാകുന്നതിനു കാരണമാകുന്നു.

മാലിന്യമായി പോകുന്ന ഈ  ഉപോൽപ്പന്നങ്ങളെ എങ്ങനെ ഉപയോഗപ്രദമാക്കാമെന്ന് നോക്കാം 

 പൂങ്കുലകൾ:

വാഴയുടെ പുഷ്പം ഭക്ഷണമായി ഉപയോഗിക്കുന്നു.  ഒരു പൂങ്കുലയിൽ തന്നെ നിരവധി പൂക്കൾ  നിരനിരയായി കാണാം. ഈ പൂക്കൾ മെറൂൺ കളർ പാളികൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു.  വാഴയുടെ പൂങ്കുലയിൽ ധാരാളം പോഷക മൂല്യങ്ങൾ അടങ്ങിയിരിക്കുന്നു.  പൂക്കൾ കഴിക്കുന്നത് ആർത്തവ പ്രശ്നങ്ങൾക്കും, അണുബാധകൾ അകറ്റാനും സഹായിക്കുന്നു. വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും,  ഉത്കണ്ഠ രോഗമുള്ളവർക്കും ഗുണം ചെയ്യുന്നു.

വാഴയിലകൾ:

ഇന്ത്യയിൽ, ക്ഷേത്രങ്ങളിലും മറ്റും കാലകാലങ്ങളായി വാഴയിലകൾ മതപരമായ വഴിപാടുകൾക്കായി ഉപയോഗിക്കുന്നു. റെസ്റ്റോറന്റുകളിൽ ഒരു സെർവിംഗ് പ്ലേറ്റായും.  ആവിയിൽ  തയ്യാറാക്കുന്ന ഭക്ഷണങ്ങൾ പൊതിയാനും ഉപയോഗിക്കുന്നു.  ഇതിനുപുറമെ വാഴയ്ക്ക് ഒരു ഉപയോഗം കൂടിയുണ്ടെന്ന് വിവിധ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫൈബ്രസ്സ്‌ ടെക്സ്ചറുള്ള വാഴയിലയ്ക്ക് അവയ്ക്കനുയോജ്യമായ സുഗന്ധങ്ങളുണ്ടെന്ന് പറയപ്പെടുന്നു. ഇലയിൽ അടങ്ങിയിരിക്കുന്ന Aldehydes, alcoholic components, എന്നിവയുടെ സാന്നിധ്യമാണ്  ഈ സുഗന്ധത്തിന് കാരണം. വാഴയില ചില പ്രത്യേക എണ്ണകൾ ഉപയോഗിച്ച് പുളിപ്പിക്കുകയാണെങ്കിൽ (fermentation)  ചായ, കുക്കുമ്പർ എന്നിവയുടെയെല്ലാം സ്വാദിഷ്ടമായ വാസന ലഭ്യമാകുന്നതുകൊണ്ട്  ഇത് natural flavour ആയും ഉപയോഗിക്കുന്നു.

വാഴയുടെ പൂങ്കുലയിൽ ധാരാളം പോഷക മൂല്യങ്ങൾ അടങ്ങിയിരിക്കുന്നു.

വാഴത്തണ്ട്

ഒരു വാഴയിൽ പ്രധാന തണ്ടും പിന്നെ സ്യൂഡോസ്റ്റം എന്ന ശാഖയുമാണുള്ളത്. സമീപകാലത്തെ   ഗവേഷണമനുസരിച്ച്, വാഴയുടെ തണ്ടിലും, ശാഖയിലും dopamine, anthocyanin, phytosterols, തുടങ്ങിയ ആരോഗ്യഗുണങ്ങളുള്ള ഉയർന്ന ബയോ ആക്റ്റീവ് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ, ഭക്ഷിക്കുന്നവർക്ക് പല രോഗങ്ങളിൽ നിന്നും ശമനം ലഭിക്കുന്നു. തണ്ടിൻറെ അടിവശം പച്ചക്കറിയായി ഉപയോഗിക്കുന്നു. ഇവ വിപണികളിൽ ലഭ്യമാണ്.

വേരുകൾ

കാഴ്ച്ചയിലും, സ്വാദിലും മധുരക്കിഴങ്ങിന് സമാനമായ വാഴയുടെ വേരുകളിൽ ഫോസ്ഫെറസ്, നൈട്രജൻ, ഗ്ലുക്കോസ്, എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

 മുകളിൽ പ്രതിപാദിച്ചതെല്ലാം വാഴ ഉപോൽപ്പന്നങ്ങളുടെ ഫുഡ് ഇൻഡസ്ട്രിയിലുള്ള പ്രയോജനങ്ങളെ കുറിച്ചാണ്. പേപ്പർ ഇൻഡസ്ട്രിയിലും വാഴ പ്രയോജനം ചെയ്യുന്നു. നാരുകൾ അടങ്ങിയ പ്രകൃതമായതിനാൽ, വാഴയുടെ ഉപോൽപ്പന്നങ്ങൾ കൊണ്ട് പേപ്പറും ഉണ്ടാക്കാം. ജൈവ ഇന്ധനമായി ഉപയോഗപ്പെടുത്താം എന്നതാണ് വാഴ ഉപോൽപ്പന്നങ്ങളുടെ വേറെരു പ്രയോജനം.  ബാക്കിയുള്ള അവശിഷ്ടങ്ങൾ കാലിത്തീറ്റയായും ഉപയോഗപ്പെടുത്താവുന്നതാണ്. ഈ പുതിയ ആശയങ്ങളോടെ വാഴകൃഷി ചെയ്യുകയാണെങ്കിൽ, തീർച്ചയായും കർഷകർക്ക് ലാഭം നേടാവുന്നതാണ്. കൂടാതെ, പരിസ്ഥിതിയേയും കാത്തുരക്ഷിക്കാം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്;വാഴ കൊണ്ട് കമ്പോസ്റ്റും

#Agriculture#Krishi#Farm#Farmer#FTB

English Summary: What are the New Ways to Recycle Banana Plant Waste?-kjmnsep2220
Published on: 22 September 2020, 04:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now