വാഴക്കന്നുകളുടെ ഉൾഭാഗത്തുള്ള കോശങ്ങളെ ലാബോറട്ടറിയിൽ പ്രത്യേക മാദ്ധ്യമങ്ങളിൽ ലക്ഷക്കണക്കിന് പുതു സസ്യങ്ങളായി പുനർജീവിപ്പിച്ചെടുക്കുന്നതാണ് ടിഷ്യുകൾച്ചർ സാങ്കേതിക വിദ്യ .
ഒരു ചെറിയ സസ്യഭാഗത്തിൽ നിന്ന് ഒരേ സ്വഭാവ സവിശേഷതകളുള്ള അനേകായിരം പുതു ചെടികളെ രോഗവിമുക്തമായി വളർത്തിയെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത .
വാഴയിൽ റോബസ്റ്റ ഇനം കൂടാതെ നേന്ത്രൻ , ചെങ്കദളി , പാളയംകോടൻ എന്നീ ഇനങ്ങളെ ല്ലാം ടിഷ്യു കൾച്ചർ വഴി വർദ്ധിപ്പിക്കപ്പെടുന്നുണ്ട് .
ടിഷ്യൂ കൾച്ചർ നേന്ത്രവാഴതൈകൾക്ക് നട്ട് ഒരു മാസത്തോളം കൂടുതൽ ശ്രദ്ധയും പരിചരണവും വളപ്രയോഗവും ആവശ്യമാണ് . ഒരു മാസം കൊണ്ട് അവ സാധാരണ വാഴ കന്നുകളുടെ വളർച്ചയിലേക്ക് എത്തിച്ചേരും . അതിന് ശേഷം സാധാരണ വാഴയ്ക്ക് നൽകുന്ന വളപ്രയോഗവും പരിചരണവും മതിയാവും ഇവയ്ക്കും . വിളവെടുപ്പിനും കൂടുതൽ കാലദൈർഘ്യം ഉണ്ടാവില്ല.
ഒരേ തരത്തിൽ വളർച്ചയും രോഗപ്രതിരോധ ശേഷിയുമുള്ള ആരോഗ്യമുള്ള വാഴകളെ വളർത്താൻ കഴിയുന്നു എന്നതാണ് ടിഷ്യൂ കൾച്ചർ വാഴത്തൈകൾ കൃഷി ചെയ്യുന്നതു കൊണ്ടുള്ള നേട്ടം . വിളവെടുപ്പും ഒരുമിച്ചാവും .
കൃത്യമായ വളവും പരിചരണവും കൊടുത്താൽ വളരെ നല്ല റിസൾട്ട് കിട്ടുമെന്നാണ് കർഷക രുടെ അഭിപ്രായം.