Updated on: 23 January, 2022 6:24 PM IST
സ്നേക് പ്ലാൻറ്

സ്നേക് പ്ലാൻറ് അകത്തളങ്ങൾക്ക് മോടി കൂട്ടുവാൻ ഇന്ന് എല്ലാവരും ഉപയോഗപ്പെടുത്തുന്ന ഒന്നാണ്. അകത്തളത്തിൽ മാത്രമല്ല പൂന്തോട്ടത്തിലും സ്നേക് പ്ലാൻറ് നട്ടുപിടിപ്പിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വിപണിയിൽ ഏറെ മൂല്യമുള്ള ഈ സ്നേക് പ്ലാൻറ് ചെടിച്ചട്ടികളിൽ നട്ടുപിടിപ്പിച്ച് വിപണിയിൽ എത്തിച്ചാൽ ഏറെ ആദായകരമായ ഒരു തൊഴിൽ കണ്ടെത്താം.

സ്നേക് പ്ലാൻറ്-പരിചരണ രീതികൾ

ഇവയ്ക്ക് ചുറ്റും വളർന്നുവരുന്ന തൈകളാണ് നടീൽ വസ്തുവായി പ്രധാനമായും ഉപയോഗിക്കേണ്ടത്. കൂടാതെ നല്ല വളർച്ചയുള്ള ഇലകളും നടീൽ വസ്തുവായി നമുക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ഇലകൾ ഉപയോഗിച്ചാൽ ഒരു ചെടിയിൽ നിന്നു തന്നെ ധാരാളം തൈകൾ ഉത്പാദിപ്പിക്കുവാൻ നമുക്ക് സാധിക്കും. തൈകൾ തയ്യാറാക്കുമ്പോൾ നല്ല പരിചരണം അത്യാവശ്യമാണ്.

വെള്ളം വാർന്നു പോകുന്ന തരത്തിൽ ചുവട്ടിൽ ദ്വാരങ്ങളുള്ള പാത്രങ്ങളാണ് ആദ്യം തിരഞ്ഞെടുക്കേണ്ടത്. ചെടിച്ചട്ടികളിൽ ചേർക്കുവാൻ പോട്ടിങ് മിശ്രിതം തയ്യാറാക്കുമ്പോൾ ചകിരിച്ചോറും ആറ്റുമണലും ഒരേ അളവിൽ എടുത്ത് കലർത്തണം. ഇതിൽ ഇലകൾ നട്ടു പിടിപ്പിക്കാം ഇലകൾ തണ്ടിൽ നിന്ന് ശ്രദ്ധാപൂർവ്വം വേർതിരിക്കുവാൻ ശ്രമിക്കണം. കാരണം ഞെട്ട് ഉൾപ്പെടെയുള്ള ഭാഗം വേണം എടുക്കുവാൻ. ഞെട്ടിൽ വിപണിയിൽ ലഭ്യമാകുന്ന റൂട്ടിംഗ് ഹോർമോൺ അല്ലെങ്കിൽ നന്നായി പൊടിച്ചെടുത്ത ചിരട്ടക്കരിയോ മുക്കിയ ശേഷം പാത്രത്തിൽ നട്ടാൽ വളർച്ച പെട്ടെന്ന് ആകും. ഈ സസ്യത്തിന് ഇലകൾക്ക് നല്ല വലിപ്പം ഉള്ളതിനാൽ ഒരു ഇലയെ പല കഷണങ്ങളാക്കി മാറ്റി നമുക്ക് വ്യത്യസ്ത ചട്ടികളിൽ നട്ടുപിടിപ്പിക്കുന്ന താണ്. പക്ഷേ നടാൻ തെരഞ്ഞെടുക്കുന്ന ഭാഗത്തിന് മൂന്ന് ഇഞ്ച് എങ്കിലും നീളം ഉണ്ടായിരിക്കണം. നേരത്തെ പറഞ്ഞ പോലെ നടുന്നതിനു മുൻപ് ചിരട്ടക്കരി/ റൂട്ടിംഗ് ഹോർമോൺ ഉപയോഗിക്കുന്നത് നല്ലതാണ്. ഇലകൾ ചട്ടിയിൽ നട്ടതിനുശേഷം പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ഇലയും പാത്രവും മുഴുവനായി മൂടി ഉള്ളിലെ ഈർപ്പം കൂട്ടണം. വേരുകൾ വന്ന് ഇലകൾ വളരുവാൻ ഒരു മാസമാണ് സാധാരണ കാലതാമസം എടുക്കുന്നത്. അത്യാവശ്യത്തിനു വേരുകൾ വന്നാൽ ചട്ടിയിൽ നിന്ന് ഇവ മാറ്റി നടാവുന്നതാണ്.

Many of us plant snakes not only indoors but also in the garden. But if this snake plant, which is very valuable in the market, is planted in pots and brought to the market, a very lucrative job can be found.

ഇവയുടെ ഇലകൾ ഗ്ലാസിലെ വെള്ളത്തിൽ ഇട്ടു വെച്ചാലും സാവധാനം വേരുകൾ വന്നു നല്ലരീതിയിൽ വളരുന്നതാണ്. വേരുകൾ വന്നതിനുശേഷം മനോഹരമായ ചട്ടിയിൽ ആക്കി വിപണിയിൽ എത്തിച്ചാൽ നല്ല വരുമാനം നമുക്ക് ഉണ്ടാക്കാൻ സാധിക്കും. അകത്തളങ്ങളിൽ ഇവ വെച്ചാൽ ശുദ്ധവായു ലഭ്യത ഉറപ്പ് വരുത്താവുന്നതാണ്.

English Summary: You can make money by growing a snake plant. Just a glass of water is enough for this
Published on: 23 January 2022, 06:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now