Updated on: 4 January, 2021 9:32 AM IST
കിളിഞാവൽ

ഒരുപാട് ഔഷധമൂല്യങ്ങളുള്ള ഒരു സസ്യമാണ് കിളിഞാവൽ. തായ്‌ലാൻഡ് പോലെയുള്ള രാജ്യങ്ങളിലെ പാരമ്പര്യ വൈദ്യത്തിൽ ഉപയോഗിക്കുന്ന ഈ ചെടി പ്രമേഹത്തിനെതിരെയുള്ള നല്ലൊരു മരുന്നാണ്. തെക്ക് കിഴക്കൻ ഏഷ്യയിലുണ്ടായ ഈ ചെടിയ്ക്ക് കോറൽ ബെറി, കുറ്റിഞാവൽ, ഷുഗർ ഞാവൽ എന്നിങ്ങനെ നിരവധി പേരുകളുണ്ട്.

വളരെ കുറച്ച് മാത്രം പരിപാലനവും സംരക്ഷണവും ആവശ്യമുള്ള ഞാവൽ കുടുംബത്തിൽപ്പെട്ട ഒരു ചെടിയാണ് കിളിഞാവൽ. ഞാവൽ മരത്തിൻറെ ഇലകളോട് സാമ്യമുള്ള ഇലകളാണ് ഇവയുടേത്. എന്നാൽ, അത്രയും വലുപ്പം കിളിഞാവൽ ചെടിയുടെ ഇലകൾക്കില്ല. ആദ്യം ഇളം പച്ച നിറത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ പഴം പിന്നീട് ചുവപ്പ് നിറത്തിലേക്കും പഴുത്ത് പാകമാകുമ്പോൾ നല്ല കടും നീല നിറത്തിലേക്കും മാറും.

ഞാവൽപ്പഴവുമായി താരതമ്യം ചെയ്താൽ കിളിഞാവലിന്റെ പഴങ്ങൾ വളരെ ചെറുതാണ്. എന്നാൽ, ഞാവൽ പഴത്തിന്റെ പോലെ തന്നെയാണ് ഇതിന്റെ രുചി. ഒക്ടോബർ-നവംബർ സമയത്താണ് ഇവ പഴുത്ത് പാകമാകുന്നത്. തൈ ചെടിയാണ് നടുന്നതെങ്കിൽ മരം വളരെ ഉയരത്തിൽ വളരുകയും, കായ്ക്കാൻ കാലതാമസം നേരിടുക്കുകയും ചെയ്യും. എന്നാൽ, ബഡഡ് ചെടിയാണെങ്കിൽ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ മാത്രമേ വളരുകയുള്ളൂ.

രണ്ടു വർഷത്തിനുള്ളിൽ കായ്ച്ച് തുടങ്ങുകയും ചെയ്യും. അതുപ്പോലെ തന്നെ ഒരുപാട് വെള്ളവും വളവും ഒന്നും ആവശ്യമില്ലാത്ത ഒരു ചെടിയാണിത്. നട്ട ശേഷമുള്ള ആദ്യ കുറച്ച് നാളുകൾ മാത്രം വെള്ളമൊഴിച്ച് സംരക്ഷിക്കാൻ ശ്രദ്ധിച്ചാൽ മതി. വർഷത്തിലൊരിക്കലുള്ള ജൈവവള പ്രയോഗവും നല്ലതാണ്.

കിളിഞാവൽ കീട ശല്യം കുറയ്ക്കുമോ?

കിളിഞാവൽ പഴം കഴിക്കാനായി നമ്മുടെ പൂന്തോട്ടങ്ങളിലേക്ക് ധാരാളം കിളികളെത്തും എന്നതാണ് ഈ ചെടിയുടെ മറ്റൊരു പ്രത്യേകത. ഇങ്ങനെ വരുന്ന കിളികൾ പൂന്തോട്ടത്തിലുള്ള മറ്റ് കീടങ്ങളേയും ഭക്ഷിക്കും. ഇതിലൂടെ ഒരു പരിധി വരെ കീടങ്ങളുടെ ശല്യം ഒഴിവാക്കാൻ സാധിക്കും. അതുകൊണ്ടു തന്നെ നമ്മുടെ പൂന്തോട്ടങ്ങളിൽ ഈ ചെടി വളർത്തുന്നത് വളരെ ഉപകാരപ്രദമാണ്.

Coral Berry is a plant which has many medicinal values. In Tailand Coral Berry is used as a traditional medicine in countries like Thailand.

English Summary: All You Want To Know About Coral Berry
Published on: 04 January 2021, 09:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now