Updated on: 6 March, 2022 7:07 PM IST
Almonds can be grown and harvested in hot weather, in the backyard and kitchen garden

കുറച്ച് ക്ഷമയും ശ്രദ്ധയും ഉണ്ടെങ്കിൽ നമ്മുടെ തൊടികളിലും അടുക്കളത്തോട്ടത്തിലുമെല്ലാം ബദാം നട്ടുവളര്‍ത്തി വിളവെടുക്കാം.  പൊതുവെ വിത്ത് മുളപ്പിച്ചാണ് ബദാം വളര്‍ത്തുന്നതെങ്കിലും, ഗ്രാഫ്റ്റിങ്ങ് നടത്തിയ തൈകള്‍ വളര്‍ത്തിയാല്‍ വളരെ പെട്ടെന്ന് വിളവ് നല്‍കുന്നു.  എന്നാൽ വിത്തു മുളപ്പിച്ച് വളര്‍ത്തുന്ന ചെടികള്‍ ദീര്‍ഘകാലത്തിന് ശേഷമാണ് വിളവ് തരുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ബദാം വളരുന്നതിന് ഉത്തമം. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് അനുയോജ്യമായ കാലാവസ്ഥ. വിത്തു മുളപ്പിച്ചും നഴ്‌സറിയില്‍ നിന്ന് തൈകള്‍ വാങ്ങിയും ബദാം വളര്‍ത്താം.

എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളുമായി ബദാം 

വിത്തില്‍ നിന്ന് ചെടികള്‍ വളരുമ്പോള്‍

* ഉയര്‍ന്ന ഗുണനിലവാരമുള്ള ബദാം വിത്തുകള്‍ വാങ്ങണം

* വിത്തുകള്‍ മുളയ്ക്കാനുള്ള സാധ്യത വളരെക്കുറവായതുകൊണ്ട് ഏകദേശം 15 മുതല്‍ 20 വിത്തുകള്‍ ഒരേ സമയം വിതയ്ക്കണം.

* ആരോഗ്യമുള്ള വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് ടിഷ്യു പേപ്പറില്‍ വെക്കണം

* അതിനുശേഷം 15 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ഈ ടിഷ്യു പേപ്പര്‍ വെക്കുക

* 20 ദിവസങ്ങള്‍ക്കു ശേഷം വിത്തുകള്‍ മുള പൊട്ടും.

പ്രമേഹരോഗികൾ കഴിക്കണം ബദാം..

* അപ്പോള്‍ വളരെ ശ്രദ്ധയോടെ ടിഷ്യു പേപ്പറില്‍ നിന്നും ബദാം വിത്ത് വേര്‍തിരിക്കണം

* അതിനുശേഷം ചകിരിച്ചോര്‍ ചേര്‍ക്കുക

* 40 ദിവസങ്ങള്‍ ഇങ്ങനെ വെച്ചാല്‍ ചെറിയ തൈകളായി വളരും

* കൂടുതല്‍ വെള്ളം ഒഴിക്കരുത്

* മാസങ്ങള്‍ക്ക് ശേഷം ഈ ചെടി നിങ്ങളുടെ അടുക്കളത്തോട്ടത്തിലോ, തൊടികളിലോ നടാം

ചെടിയില്‍ നിന്ന് തന്നെ വളര്‍ത്തുമ്പോള്‍

* നഴ്‌സറിയില്‍ ബദാം ചെടികള്‍ ലഭിക്കുന്നത് ജൂലെ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ്.

* മൂന്നാമത്തെ വര്‍ഷം മുതല്‍ ബദാം പഴങ്ങള്‍ ഉണ്ടായിത്തുടങ്ങും

* ജനുവരി മാസം ആകുമ്പോഴേക്കും മനോഹരമായ പിങ്ക് പൂക്കള്‍ ഉണ്ടാകുന്നത് കാണാം

* മാര്‍ച്ച് മാസമാകുമ്പോള്‍ പഴങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങുകയും ജൂലായ് മാസത്തില്‍ പാകമാകുകയും ചെയ്യും.

* പൂക്കള്‍ ഉണ്ടാകാന്‍ തുടങ്ങിയാല്‍ പിന്നെ നനയ്ക്കുന്നത് നിര്‍ത്തണം

ചേർക്കേണ്ട വളങ്ങള്‍

2 ശതമാനം നൈട്രജനും 1.2 ശതമാനം പൊട്ടാസ്യവും 2.2 ശതമാനം കാല്‍സ്യവും 0.3 ശതമാനം മഗ്നീഷ്യവും ബദാം ചെടികള്‍ക്ക് ആവശ്യമാണ്.  150 ഗ്രാം നൈട്രജന്‍ രണ്ടാം വര്‍ഷത്തിലും മൂന്നാം വര്‍ഷത്തിലും നല്‍കണം. പൂര്‍ണവളര്‍ച്ചയെത്തിയ ബദാം ചെടികള്‍ക്ക് 3.6 മുതല്‍ 5.4 കി.ഗ്രാം വരെ നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും നല്‍കണം. ഫെബ്രുവരി മാസത്തിലും അതിനുശേഷം മെയ് മുതല്‍ ജൂണ്‍ വരെയുമാണ് വളം നല്‍കേണ്ടത്. രണ്ടാമത്തെ ഘട്ടത്തില്‍ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് എന്‍.പി.കെ മിശ്രിതം നല്‍കണം. അതുപോലെ വെള്ളത്തില്‍ ലയിപ്പിക്കുന്ന രീതിയില്‍ എന്‍-പി-കെ 15-15-15 നല്‍കണം. ഏപ്രില്‍-മെയ്് മാസത്തിലാണ് ഇത് നല്‍കേണ്ടത്. മൂന്നാമത്തെ ഘട്ടത്തില്‍ എന്‍-പി-കെ-20-20-20 നല്‍കണം. പൂവിതളുകള്‍ കൊഴിയുമ്പോഴും പിന്നീട് 10 ദിവസത്തെ ഇടവേള നല്‍കിക്കൊണ്ട് രണ്ടു പ്രാവശ്യവുമാണ് ഇത് നല്‍കേണ്ടത്.

English Summary: Almonds can be grown and harvested in hot weather, in the backyard and kitchen garden
Published on: 06 March 2022, 06:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now