കേരളത്തിൽ ഹൈറേഞ്ച് മേഖലകളിൽ മാത്രം കൃഷി ചെയ്തുവരുന്ന ഒരു ഫലവർഗ വിളയാണ് ആപ്പിൾ. എന്നാൽ ചിലയിനങ്ങൾ കേരളത്തിൽ എല്ലാ മേഖലകളിലും കൃഷി ചെയ്യുവാൻ അനുയോജ്യമാണ്. അത്തരത്തിൽ കേരളത്തിൽ എല്ലാ കാലാവസ്ഥയിലും, മണ്ണിലും കൃഷി ചെയ്യാൻ പറ്റുന്ന ഇനങ്ങളാണ് ക്രാബ് ആപ്പിൾ, യെല്ലോ ന്യൂട്ടൺ, ഗോൾഡൻ ഡെലീഷിസ് തുടങ്ങിയവ.
കൃഷി ചെയ്യുന്ന വിധം
നടീൽ അകലം 7 മുതൽ 10 മീറ്റർ വരെയാണ് ഇവയ്ക്ക് വേണ്ടത്. മുകളിൽ പറഞ്ഞ ഇനങ്ങളുടെ തൈകൾ ബഡ്ഡിംഗ് ഗ്രാഫ്റ്റിങ് ചെയ്താണ് സാധാരണയായി ഒട്ടുതൈകൾ ഉണ്ടാക്കുന്നത്. ശൈത്യകാലം ആണ് വിപ്പ് ഗ്രാഫ്റ്റിങ് രീതിക്ക് അനുയോജ്യമായി പറയുന്നത്. ജൂണിൽ ഹീൽഡ് ബഡ്ഡിംഗും ചെയ്യാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ആപ്പിൾ വിത്തുകൾ കൊണ്ട് ആപ്പിൾ വൃക്ഷം
നനയ്ക്കാൻ സൗകര്യമുള്ള സ്ഥലത്താണ് തൈകൾ നടേണ്ടത്. മഞ്ഞു കാലത്തിൻറെ അവസാനത്തിലാണ് സാധാരണ ഈ കൃഷി രീതി ചെയ്യുന്നത്. വേരുകൾ നന്നായി വളരുന്നതിന് അനുയോജ്യമായ താപനില ഏഴ് ഡിഗ്രി സെൽഷ്യസ് ആണ്. ആപ്പിൾ കൃഷിയിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കൊമ്പുകോതൽ അഥവാ പ്രൂണിങ്. ഒരു വർഷം പ്രായമായ മരം തറ നിരപ്പിൽ നിന്ന് ഏകദേശം 80 സെൻറീമീറ്റർ ഉയരം വെച്ച് മുറിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: രോഗങ്ങളെ അകറ്റാൻ പോഷകഗുണങ്ങൾ ഉള്ള ഒരു വിശിഷ്ട ഫലമാണ് ആപ്പിൾ
Apple is a fruit crop grown only in high range areas of Kerala.
നാലോ അഞ്ചോ അഗ്രങ്ങൾ നീളം കുറച്ച് നിലനിർത്തുക. നിലത്തു നിന്ന് 50 സെൻറീമീറ്റർ വരെ ശിഖരങ്ങൾ ഉണ്ടാകരുത്. വിളവെടുപ്പ് കഴിഞ്ഞ പിന്നീടുള്ള ആദ്യത്തെ കൊമ്പുകോതലിൽ അരമീറ്റർ നീളം വെച്ച് പ്രധാന കൊമ്പുകൾ മുറിക്കണം. ഇതിൽ നിന്ന് വീണ്ടും ശിഖരങ്ങൾ ഉണ്ടാകുന്നു. രണ്ടാംഘട്ട കൊമ്പുകോതലിൽ അധികം ഉള്ളതും രോഗം ബാധിച്ചതും ആയ കൊമ്പുകൾ മുറിക്കണം. അഞ്ചുവർഷം വരെ പ്രധാനപ്പെട്ട 10 കൊമ്പുകൾ മാത്രം നിലനിർത്തിയാൽ മതിയാകും. നൈട്രജൻ, അമോണിയം സൾഫേറ്റ് തുടങ്ങിയ വളങ്ങൾ 100 മുതൽ 150 ഗ്രാം വീതം കൊടുക്കുന്നത് കൂടുതൽ വിളവിന് കാരണമാകുന്നു. ഇതേ അളവിൽ പൊട്ടാസ്യം ഫോസ്ഫേറ്റും ആവശ്യമനുസരിച്ച് ചേർത്തുകൊടുക്കണം. രാസവളങ്ങൾക്ക് പുറമെ ഹെക്ടറൊന്നിന് ഒരുവർഷം 5 ക്വിന്റൽ എല്ലുപൊടിയും ചേർത്തു കൊടുക്കുക. ചെടിയുടെ ചുറ്റും രണ്ടുമീറ്റർ വിസ്താരത്തിലുള്ള തടത്തിൽ ആണ് വളം ചേർക്കേണ്ടത്. നല്ലപോലെ കായപിടുത്തം ഉള്ള മരങ്ങളിൽനിന്ന് കുറച്ചു കാര്യങ്ങൾ ചെറിയ പ്രായത്തിൽ തന്നെ പറിച്ചു കളഞ്ഞാൽ ബാക്കിയുള്ളവയുടെ നിറവും വലിപ്പവും കൂട്ടാവുന്നതാണ്.
ഏകദേശം 40 ഇലകൾക്ക് ഒരു കായ് എന്നതോതിൽ കായ്കൾ നിർത്തിയാൽ മതി. ശരിയായ സമയത്തുള്ള വിളവെടുപ്പും സംഭരണവും വിപണനവും ആണ് ആപ്പിൾ കൃഷിയുടെ വിജയം. കായ്കൾ പെട്ടെന്ന് ഞെട്ടിൽനിന്ന് വിട്ടുപോരുന്ന അവസരത്തിലാണ് വിളവെടുപ്പ് സാധ്യമാക്കിയത്. വിളവെടുത്ത പഴങ്ങൾ വായുസഞ്ചാരമുള്ള സ്ഥലത്ത് ഏകദേശം അഞ്ച് ഡിഗ്രി സെൽഷ്യസിൽ ഏതാണ്ട് അഞ്ച് മാസം വരെ സൂക്ഷിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ആപ്പിളിൽ താരം ഗ്രീൻ ആപ്പിൾ