Updated on: 15 February, 2021 12:30 PM IST
ആപ്രിക്കോട്ട്

ഫലവൃക്ഷങ്ങളുടെ റോസേസി കുടുംബത്തിൽപെട്ട ചെറിയ ഓറഞ്ച് നിറമുള്ള പഴങ്ങൾ ആണ് ആപ്രിക്കോട്ട്. ഡ്രൈ ഫ്രൂട്ട്സിനെ കുറിച്ച് പറയുമ്പോൾ ഏറ്റവും ആദ്യം മനസ്സിലേക്ക് വരുന്ന ഒരു പഴവർഗം. ജീവകങ്ങൾ ആയ എ, സി, കെ, ഇ എന്നിവയും പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്,മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളും സമ്പുഷ്ടമായ ഇതിലടങ്ങിയിരിക്കുന്നു.

കൂടാതെ 100 ഗ്രാം ആപ്രിക്കോട്ടിൽ 11 ഗ്രാം കാർബോഹൈഡ്രേറ്റ്, 1.4 പ്രോട്ടീൻ 48 കലോറി എന്നിവയും അടങ്ങിയിരിക്കുന്നു. ആപ്രിക്കോട്ടിന്റെ ചില ഗുണങ്ങൾ നോക്കാം.

Apricot is a small orange fruit belonging to the rosacea family of fruit trees. One of the first fruits that comes to mind when talking about dry fruits. It is rich in vitamins A, C, K and E and is rich in potassium, magnesium, phosphorus and magnesium. In addition, 100 grams of apricots contain 11 grams of carbohydrates, 1.4 protein and 48 calories.

1. വിറ്റാമിൻ സി ധാരാളം ഉള്ള പഴവർഗ്ഗം രോഗപ്രതിരോധശേഷി കൂട്ടുന്നു.

2. ഇരുമ്പും ചെമ്പും അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച, ക്ഷീണം തുടങ്ങിയവ ഇല്ലാതാക്കാനും ശരീരത്തിൻറെ പ്രവർത്തനം നല്ല രീതിയിൽ നടത്തുവാനും കാരണമാകുന്നു.

3. ഹൃദയാരോഗ്യത്തിന് കരുത്തുപകരുന്ന പൊട്ടാസ്യം സമ്പുഷ്ടമായ അളവിൽ ഇതിലടങ്ങിയിരിക്കുന്നു.

4. ആപ്രിക്കോട്ട് കഴിക്കുന്നതുമൂലം കാഴ്ചശക്തി വർദ്ധിപ്പിക്കുവാനും, മാകുലർ ഡിജനറേഷൻ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുവാനും സഹായിക്കുന്നു.

5. കാൽസ്യം, ഫോസ്ഫറസ്, മാഗ്നനീസ് എന്നീ ഘടകങ്ങൾ അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നു.

6. അകാലവാർദ്ധക്യം തടയുവാനും, ചർമം കൂടുതൽ തിളക്കം ഉള്ളത് ആകുവാനും ആപ്രിക്കോട്ട് കൊണ്ട് സഹായകമാണ്.

7. പനി ബാധിച്ച രോഗികൾക്ക് ആപ്രിക്കോട്ട് ജ്യൂസ് നൽകുന്നത് വളരെ ഉത്തമമാണ്. ശരീരത്തിലെ താപനില കുറയ്ക്കുവാനും രോഗപ്രതിരോധശേഷി കൂട്ടുവാനും മികച്ചതാണ്. ഇതിലടങ്ങിയിരിക്കുന്ന വിദ്യാർഥികളും ധാതുക്കളും ശരീരത്തിന് വേണ്ട പോഷകാംശങ്ങളും വെള്ളവും നൽകുന്നു.

8. ഇതിന് ജ്യൂസ് പതിവായി കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രണത്തിനും, രക്തസമ്മർദ്ദം കുറയ്ക്കുവാനും, അമിതവണ്ണം തടയുവാനും നല്ലതാണ്.

9. ഗർഭിണികൾ ആപ്രിക്കോട്ട് കഴിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

10. ഇതിൽ അടങ്ങിയിരിക്കുന്ന സിലിക്കൺ കേടായ ടിഷ്യുകളുടെ പുനരു ജീവനത്തെ പ്രോത്സാഹിപ്പിക്കുന്നു.

English Summary: Apricot is a small orange fruit belonging to the rosacea family of fruit trees one of the first fruits that comes to mind when talking about dry fruits
Published on: 15 February 2021, 08:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now