Updated on: 7 July, 2022 6:00 PM IST
ബേബി പൈനാപ്പിൾ

ഏറെക്കാലം കേടാകാതെ നിൽക്കുന്ന അലങ്കാര സസ്യമാണ് ബേബി പൈനാപ്പിൾ. പൈനാപ്പിളിന്റെ പ്രജനനത്തിനായി ഉപയോഗിക്കുന്ന സക്കർ,ക്രൗൺ, സ്ലിപ്പ് തുടങ്ങിയവയാണ് ബേബി പൈനാപ്പിളിന്റെയും നടീൽ വസ്തുവായി കൃഷിക്കാർ ഉപയോഗിക്കുന്നത്. ചുവപ്പ്, മഞ്ഞ, പിങ്ക് ഐവറി നിറങ്ങളിൽ ഇതിൻറെ ഫലങ്ങൾ കാണപ്പെടുന്നു. ഏറ്റവും കൂടുതൽ ആളുകൾ കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തി വരുന്നത് നാനാസ് ഇനത്തിൽ ഉൾപ്പെടുന്ന ചുവപ്പ് നിറത്തിലുള്ള ഫലങ്ങൾ കാണപ്പെടുന്ന ഇനമാണ്. നല്ല നീർവാർച്ചയുള്ളതും അഞ്ചുമണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലവുമാണ് ഇത് കൃഷി ചെയ്യുവാൻ വേണ്ടി തെരഞ്ഞെടുക്കുന്നത്. മികച്ചരീതിയിൽ തടങ്ങൾ ഒരുക്കി, രണ്ട് തടങ്ങൾ തമ്മിൽ ഒന്നര മീറ്റർ അകലം പാലിച്ച് ഇവ നടാം.

ബന്ധപ്പെട്ട വാർത്തകൾ : ദഹനത്തിന് പൈനാപ്പിൾ പോലൊരു പഴം വേറെയില്ല

നടീൽ വസ്തു

മാതൃസസ്യത്തിന്റെ ചുവട്ടിൽ സ്വാഭാവികമായി ഉണ്ടാകുന്ന തൈകളാണ് സക്കർ. ഇവ മികച്ച രീതിയിൽ കായ്കൾ ഉൽപ്പാദിപ്പിക്കുന്ന ഒന്നാണ്. സക്കറുകൾ മാതൃസസ്യത്തിൽ നിന്ന് ശ്രദ്ധാപൂർവ്വം വേർപ്പെടുത്തി കൃഷിക്ക് ഒരുങ്ങാം. ഇവ നടുന്നതിന് മൂന്നാഴ്ച കാലം അധികം നന നൽകേണ്ട. ഇതുകൂടാതെ പൂർണ്ണ വളർച്ചയെത്തിയ ചെടിയുടെ മുകളിൽ കിരീടം പോലെ കാണപ്പെടുന്ന ക്രൗൺ ഉപയോഗപ്പെടുത്തിയും കൃഷി ചെയ്യാം.

ബന്ധപ്പെട്ട വാർത്തകൾ : ദിവസവും പൈനാപ്പിൾ കഴിച്ചാലുള്ള 10 ഗുണങ്ങൾ

പരിപാലനം

മികച്ച രീതിയിൽ തടങ്ങൾ തയ്യാറാക്കി കമ്പോസ്റ്റും ഫാക്ടംഫോസും ചേർത്ത് മിശ്രിതം തയ്യാറാക്കി അടിവളമായി നൽകി പരിപാലനമുറകൾ  അനുവർത്തിക്കാം. ഒരു നിരയിലെ രണ്ട് ചെടികൾ തമ്മിൽ ഒന്നര അടി അകലം പാലിക്കാം. മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവ് ബേബി പൈനാപ്പിൾ കൃഷി ചെയ്യുവാൻ മികച്ച സമയമാണ്. ചെടി നട്ട് ആവശ്യത്തിന് വലുപ്പം വന്നാൽ മേൽവളമായി ഫാക്ടംഫോസും പൊട്ടാസ്യവും ചേർത്തു നൽകുന്നത് മികച്ച വിളവിന് കാരണമാകുന്നു. ഒരു ചെടിക്ക് ഒരു സമയത്ത് 15 ഗ്രാം ഫാക്ടർ ഫോസും 7 ഗ്രാം പൊട്ടാഷും നൽക്കുന്നത് നല്ലതാണ്. ഇതിനൊപ്പം ജൈവവളങ്ങളും ചെടിക്ക് നൽകാം. തൈകൾ നട്ടു വളർത്തിയെടുത്ത ചെടികൾ ഒരുവർഷംകൊണ്ട് കായ്കൾ ഉൽപ്പാദിപ്പിക്കുന്നു. ഇലകളിൽ അധികം മുള്ളുകൾ ഇല്ലാത്ത ഇനങ്ങളിൽ കൂടുതൽ ഉത്പാദനം ഉണ്ടാവുകയില്ല. ചെടി നട്ട് ആദ്യവർഷം വിളവ് കുറയും. ആദ്യ വിളവെടുപ്പ് നടത്തിയാൽ മാതൃസസ്യത്തിന് ചുറ്റും പുതിയ തൈകൾ നന്നായി ഉണ്ടാവുന്നു. അടുത്ത സീസണിലേക്ക് ഇതിൽ നാലെണ്ണം നിർത്തി മറ്റുള്ളവ കളയണം. അങ്ങനെ രണ്ടാംവർഷം മുതൽ മൂന്നു പ്രാവശ്യം വിളവെടുപ്പ് നടത്തി തുടങ്ങുക. അലങ്കാര ആവശ്യത്തിന് വേണ്ടി വ്യാപകമായി ബേബി പൈനാപ്പിളിനെ നിലവിൽ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ കൃഷി ഏറെ ആദായകരമാണ്. കൃഷി ചെയ്യാനൊരുങ്ങുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന ഇടങ്ങളിൽ മാത്രം കൃഷി ചെയ്യുക എന്നതാണ്. അലങ്കാര ആവശ്യത്തിനുവേണ്ടി ഇത് ഉപയോഗിക്കുന്നതിനാൽ നിറമുള്ള കായ്കൾ ഉണ്ടാകുന്ന തണ്ടിന് മാത്രമാണ് വിപണിയിൽ ആവശ്യക്കാർ ഉള്ളൂ. മഴ സമയങ്ങളിൽ അധികം വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.

ചെടികളെല്ലാം ഒരേസമയത്ത് കായ്കൾ ഉൽപ്പാദിപ്പിക്കാൻ എതറാൽ എന്ന ഹോർമോൺ ഉപയോഗപ്പെടുത്താം. പക്ഷേ ഹോർമോൺ ഉപയോഗിക്കുമ്പോൾ 40 ഇലകൾ ഉള്ളതും പൂവ് ഇടാൻ പ്രായം ആയതുമായ ചെടികളിൽ ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ ലായനി തയ്യാറാക്കുന്നത് 50 ലിറ്റർ വെള്ളത്തിൽ മൂന്നര മില്ലി എതറാളും ഒരു കിലോ യൂറിയയും 20 ഗ്രാം ചുണ്ണാമ്പും കലർത്തിയാണ്. ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം ആയിരം ചെടികൾക്ക് ഉപയോഗപ്പെടുത്താം. ഈ ലായനി തയ്യാറാക്കുമ്പോൾ യൂറിയയും ചുണ്ണാമ്പും ഉപയോഗിക്കുന്നത് ഹോർമോൺ വേഗത്തിൽ ആഗിരണം ചെയ്യപ്പെടാൻ ആണ്. ഇത് ചെടിയുടെ കൂമ്പിൽ ആണ് പ്രയോഗിക്കേണ്ടത്. 50 മില്ലി ഹോർമോൺ വീതം ഇങ്ങനെ ഒഴിച്ചുകൊടുക്കണം. ഹോർമോൺ ഉപയോഗിച്ച് തുടങ്ങിയാൽ ഒരു മാസത്തിനുള്ളിൽ പൂവ് ഉണ്ടാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ : സന്ധിവാതത്തിന് പറമ്പിലുള്ള ഈ പഴം ധാരാളം; ഗുണങ്ങളറിയാം

English Summary: Baby pineapple for decorative purposes fetches a dazzling price in the market
Published on: 07 July 2022, 05:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now