Updated on: 29 May, 2022 10:14 PM IST
Blue Java Banana; Rare fruit with ice cream flavor

വളരെ പോഷകഗുണമുള്ള വാഴപ്പഴം ലോകമെമ്പാടും ജനപ്രിയമാണ്. മഞ്ഞയും, പച്ചയും, ചുവപ്പും ഉള്ള വാഴപ്പഴം ഒരു പഴമായും പച്ചക്കറിയായും നമ്മൾ എല്ലാവരും ആസ്വദിച്ചിട്ടുണ്ട്. പക്ഷേ, നീല വാഴപ്പഴത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ല എന്നായിരിക്കും ഏവരുടേയും ഉത്തരം. പക്ഷെ ഇത് പലർക്കും വിചിത്രമായി തോന്നാം,

പക്ഷേ അതെ, ഇതിന് നീല നിറമുണ്ട്. ഇതിനെ നീല ജാവ വാഴപ്പഴം എന്ന് പറയുന്നു. അടുത്തിടെ, ഈ ഇനം വാഴപ്പഴം ഇന്റർനെറ്റിൽ വലിയ തരംഗമായി, ഒരു വ്യക്തി ഇതിനെക്കുറിച്ച് വിശദമായി സംസാരിക്കുകയും അത് വാനില ഐസ്ക്രീം പോലെയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു!

ഒഗിൽവിയിലെ മുൻ ഗ്ലോബൽ ചീഫ് ക്രിയേറ്റീവ് ഓഫീസർ താം ഖായ് മെങ് തന്റെ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു, "നീല ജാവ വാഴപ്പഴം നടാൻ ആരും എന്നോട് പറയാത്തത് എന്ത് കൊണ്ടാണ്? അവിശ്വസനീയമാംവിധം അവ ഐസ്ക്രീം പോലെയാണ്". എന്നാണ്.

അദ്ദേഹത്തിൻ്റെ ട്വിറ്റർ നോക്കാം...

 

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത് പ്രാഥമികമായി തെക്കുകിഴക്കൻ ഏഷ്യയിലാണ് വളരുന്നത്, ഹവായിയിൽ ഇത് വളരെ ജനപ്രിയമാണ്, ഇതിനെ 'ഐസ്ക്രീം വാഴപ്പഴം' എന്നും വിളിക്കുന്നു. നല്ല മധുരമുള്ള പഴമാണ് ഇത്.
ഈ അദ്വിതീയ പഴത്തെക്കുറിച്ചുള്ള വിശദമായ വസ്തുതകളുള്ള ഒരു അമസോപീഡിയ ലിങ്ക് പരാമർശിച്ച ഒരു ട്വീറ്റ് ചെയ്ത ശേഷം അദ്ദേഹം തുടർന്ന് പറഞ്ഞു അമസോപീഡിയ പ്രകാരം, ഈ നീല ജാവ വാഴപ്പഴങ്ങൾ മൂസ അക്കുമിനാറ്റ, മൂസ ബാൽബിസിയാന എന്നിവയുടെ ഒരു ട്രൈപ്ലോയിഡ് സങ്കരയിനമാണ്. അവയ്ക്ക് 15 മുതൽ 20 അടി വരെ ഉയരത്തിൽ വളരാൻ കഴിയും, മരത്തിന്റെ ഇലകൾക്ക് പച്ച നിറമായിരിക്കും. കൂടാതെ, ഒപ്റ്റിമൽ വളർച്ചയ്ക്ക് 40 ഫാരൻഹീറ്റ് താപനില ആവശ്യമാണ്. ഫിജിയിൽ ഇവയെ 'ഹവായിയൻ ബനാന' എന്നും ഫിലിപ്പീൻസിൽ 'ക്രീ' എന്നും മധ്യ അമേരിക്കയിൽ 'സെനിസോ' എന്നും വിളിക്കുന്നു.

എന്നിരുന്നാലും, ഈ വാഴപ്പഴങ്ങൾ വളരെ അപൂർവമാണ്, മാത്രമല്ല എല്ലായിടത്തും കാണപ്പെടുന്നില്ല. തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലാണ് ഇവ പ്രധാനമായും വളരുന്നത്,

ഈ വാഴപ്പഴങ്ങളും മറ്റ് ഇനങ്ങളെപ്പോലെ നാരുകൾ, മാംഗനീസ്, വിറ്റാമിൻ സി, ബി 6 എന്നിവയാൽ സമ്പന്നമാണ്. ഇതോടൊപ്പം, അവയിൽ ചില അളവിൽ ഇരുമ്പ്, ഫോസ്ഫറസ്, തയാമിൻ, സെലിനിയം എന്നിവയും അടങ്ങിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ : ചെങ്കദളിപ്പഴത്തിൻ്റെ മാന്ത്രിക ഗുണങ്ങൾ; അവ മഞ്ഞയേക്കാൾ മികച്ചതോ ?

English Summary: Blue Java Banana; Rare fruit with ice cream flavor
Published on: 29 May 2022, 10:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now