എവിടെ വീണാലും കിളിർത്ത് ഇടത്തരം മരമാകുന്ന സീതപ്പഴത്തിന്റെ തൈ കണ്ടാൽ പറിച്ചു കളയണ്ട, നന്നായി പരിപാലിക്കുക. കാരണം നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നു മാത്രമല്ല പൈനാപ്പിളിന്റെയും വാഴപ്പഴത്തിന്റെയും പോലെയുള്ള അതിമധുര രുചിയുമുണ്ട്.
നാട്ടിൽ ഏറ്റവുമധികം ലഭ്യമാവുന്ന ഒരു സീസണൽ പഴമാണ് കസ്റ്റാർഡ് ആപ്പിൾ അല്ലെങ്കിൽ ഷുഗർ ആപ്പിൾ എന്ന പേരുകളിലൊക്കെ അറിയപ്പെടുന്ന സീതപ്പഴം. പച്ച നിറവും കോൺ ആകൃതിയിലുള്ള രൂപവുമാണ് ഈ പഴത്തിനുള്ളത്. ശാസ്ത്രീയനാമം : Annona Squamos ജന്മദേശം : വെസ്റ്റ് ഇന്‍ഡീസ് ദ്വീപസമൂഹങ്ങള്‍
ആത്തച്ചക്ക ഇനം അധികവും വിത്തു പാകി മുളപ്പിച്ച തൈകള്‍ ഉപയോഗിച്ചാണ് വംശവര്‍ദ്ധന നടത്തുന്നത്. സാധാരണ ചെടികള്‍ തമ്മില്‍ അഞ്ച് മീറ്റര്‍ അകലവും വരികള്‍ തമ്മില്‍ 6-8 മീറ്റര്‍ അകലവും നല്‍കണം. വീട്ടുവളപ്പുകളില്‍ നടുമ്പോള്‍ പ്രധാനമായും സൂര്യപ്രകാശത്തി ന്‍റെ ലഭ്യത കൂടുതലുള്ള പ്രദേശങ്ങള്‍ നടുവാനായി തെരഞ്ഞെടുക്കണം. 60 സെ.മീ. നീളവും 60 സെ.മീ. വീതിയും 45 സെ.മീ. താഴ്ചയുമുള്ള കുഴികള്‍ തയ്യാര്‍ ചെയ്ത്, കുഴികള്‍ നിറച്ച്, കമ്പോസ്റ്റ്/കാലിവളം മേല്‍മണ്ണുമായി ചേര്‍ത്ത് മദ്ധ്യഭാഗത്തായി ചെടികള്‍ നടാവുന്നതാണ്. കാലവര്‍ഷാരംഭം നടീലിനായി തെരഞ്ഞെടുക്കാം.
ക്രമമായ പരിചരണവും ശാസ്ത്രീയ വളപ്രയോഗവും നല്‍കുമ്പോള്‍ സ്ഥിരമായി നല്ല വിളവ് ലഭിക്കും. സാധാരണയായി ആത്തമരങ്ങള്‍ വളക്കൂറ് കുറവുള്ള പ്രദേശങ്ങളില്‍ കൃഷി ചെയ്ത് കാണുന്നതിനാല്‍ വളപ്രയോഗം കൊണ്ടുമാത്രം വിളവ് വര്‍ദ്ധിപ്പിക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ
1. അൾസർ, അസിഡിറ്റി എന്നിവയെ തടഞ്ഞു നിർത്തുന്നു
2. ചർമ്മത്തിന് മികച്ച ടോൺ നൽകാൻ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റുകൾ ഇതിലടങ്ങിയിട്ടുണ്ട്
3. കണ്ണിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു
4. ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു
5. ആന്റി-ഒബീസിയോജെനിക്ക് എന്നറിയപ്പെടുന്ന പ്രമേഹ വിരുദ്ധവും, കാൻസർ വിരുദ്ധവുമായ ഗുണങ്ങൾ നൽകാൻ സഹായിക്കുന്ന ബയോ ആക്റ്റീവ് തന്മാത്രകൾ ഇതിൽ അടങ്ങിയിട്ടുണ്ട്
ആത്തയുടെ വേരുപടലം അധികം ആഴത്തില്‍ പോകാത്തതിനാല്‍ താഴ്ത്തിയുള്ള കൊത്തുകിള ഒഴിവാക്കണം. എന്നാല്‍ മരത്തിനു ചുറ്റും കളകള്‍ വരാതെ നോക്കുകയും വേണം. മറ്റു ഫലവൃക്ഷങ്ങളെ അപേക്ഷിച്ച് സീതപ്പഴം കായ്ക്കുന്നതിനെടുക്കുന്ന സമയം താരതമ്യേന കുറവാണെന്നു പറയാം. ആത്തയുടെ പൂക്കളുണ്ടാകുന്ന കാലം മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെയാണ്.
പൂവുണ്ടായി 4 മാസങ്ങള്‍കൊണ്ട് കായ്കള്‍ പാകമാകും. ആഗസ്റ്റ്-നവംബര്‍ വരെയാണ് പഴക്കാലം.പഴത്തിന്‍റെ കനമുള്ള പുറംതൊലി അനേകം കള്ളികളായി വേര്‍തിരിഞ്ഞിരിക്കും. ഇതിന്‍റെ ഇടഭാഗം മഞ്ഞനിറമാകുമ്പോള്‍ കായ് പറിക്കാം. ഇവ ഒരാഴ്ച കൊണ്ടു പഴുക്കും. വീട്ടാവശ്യങ്ങള്‍ക്കുള്ള പഴം ഉമി, ചാരം തുടങ്ങിയവയില്‍ പൂഴ്ത്തിവച്ച് പഴുപ്പിക്കാം. ഒരു മരത്തില്‍ നിന്നും 60-80 വരെ കായ്കള്‍ ലഭിക്കും. ഓരോന്നിനും 200-400 ഗ്രാം വരെ തൂക്കമുണ്ടാകും.
കീടങ്ങളും രോഗങ്ങളും
മീലിമൂട്ട (mealy bugs)യുടെ ആക്രമണം ഈ ചെടികളുടെ ഇളം തണ്ടുകളിലും മൂപ്പെത്താത്ത പഴങ്ങളിലും കാണപ്പെടുന്നു. നീരൂറ്റിക്കുടിക്കുന്ന ഈ കീടാക്രമണം കായ്കളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഫോസ്മിഡോണ്‍ 0.05% കീടനാശിനി തളിച്ച് ഇതിനെ നിയന്ത്രിക്കാം.
വിളവെടുപ്പു കഴിഞ്ഞ് കൊമ്പുകോതല്‍ നടത്തിയാല്‍ പുതുശാഖകള്‍ ഉണ്ടായി ധാരാളം കായ്കള്‍ ലഭിക്കും.സീതപ്പഴത്തില്‍ 50-ല്‍ പരം ഇനങ്ങള്‍ ഉണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത് മാമോത്ത്, ബാലാനഗര്‍, റെഡ് കസ്റ്റാഡ് ആപ്പിള്‍, ബാര്‍ബഡോസ്, വാഷിങ്ടണ്‍, കുറ്റാലം എന്നിവയാണ്.