Updated on: 19 September, 2022 8:26 AM IST
Different varieties of grapes and their properties

തണുപ്പുള്ള കാലാവസ്ഥയിലാണ് മുന്തിരിച്ചെടികൾ വളരുന്നതെങ്കിലും, കേരളത്തിലും ഇന്ന്  നിരവധി കര്‍ഷകർ മുന്തിരി കൃഷി ചെയ്യുന്നുണ്ട്.  തണുപ്പുള്ള കാലാവസ്ഥയില്‍ വളരുന്ന മുന്തിരിച്ചെടികളില്‍ നിരവധി ഇനങ്ങളുണ്ട്. വിവിധയിനം മുന്തിരികളും അവയുടെ ഗുണങ്ങളേയും കുറിച്ച് കൂടുതൽ അറിയാം.

ബന്ധപ്പെട്ട വാർത്തകൾ: കണ്ണിനും മുടിയ്ക്കും പച്ച മുന്തിരിയേക്കാൾ നല്ലത് കറുത്ത മുന്തിരി

ബ്ലൂബെല്‍- രോഗപ്രതിരോധ ശേഷിയുള്ളതാണ്. ജ്യൂസും ജെല്ലിയും ഉണ്ടാക്കാന്‍ നല്ലതാണ്.

ബീറ്റാ - നല്ല പര്‍പ്പിള്‍ നിറത്തിലുള്ള ഹൈബ്രിഡ് ഇനമാണിത്. ജാം നിര്‍മ്മിക്കാനും ജ്യൂസ് നിര്‍മ്മിക്കാനും നല്ലതാണ്. പക്ഷേ വൈനുണ്ടാക്കാന്‍ പറ്റുന്നതല്ല.

എഡെല്‍വീസ്- വളരെ കട്ടിയുള്ള വെളുത്ത മുന്തിരിയാണിത്. മഞ്ഞ നിറത്തിലുള്ളതും പച്ചനിറത്തിലുള്ളതുമായ മുന്തിരിപ്പഴങ്ങളുണ്ടാകും. ഇത് വൈന്‍ ഉണ്ടാക്കാന്‍ പറ്റുന്നയിനമാണ്.

ബന്ധപ്പെട്ട വാർത്തകൾ: മുന്തിരി വിളയും കേരളത്തിലും

ഫ്രണ്ടെനാക്- വളരെ ചെറിയ പഴങ്ങളുടെ കുലകളാണ് ഇതിന്റെ പ്രത്യേകത. വൈന്‍ ഉണ്ടാക്കാന്‍ നിര്‍മ്മിക്കുന്നു. നല്ല രുചികരമായ ജാമും ഇതുപയോഗിച്ച് നിര്‍മ്മിക്കാം.

കേ ഗ്രേ- തണുപ്പില്‍ അതിജീവിക്കാന്‍ ചില സംവിധാനങ്ങള്‍ ഒരുക്കണം. ഉത്പാദനത്തിന്റെ കാര്യത്തില്‍ അല്‍പം പുറകിലാണ് ഇത്തരം മുന്തിരിയിനം.

കിങ്ങ് ഓഫ് നോര്‍ത്ത്- നീല നിറത്തിലുള്ള മുന്തിരിപ്പഴങ്ങള്‍ ഉണ്ടാകുന്നു. ജ്യൂസ് നിര്‍മ്മിക്കാന്‍ നല്ലതാണ്.

മിന്നെസോട്ട 78 - ഹൈബ്രിഡ് ഇനമാണ്. നീല മുന്തിരി ജ്യൂസും ജാമും ഉണ്ടാക്കാന്‍ അനുയോജ്യമാണ്.

സോമര്‍സെറ്റ് - വെള്ള നിറമുള്ള കുരുവില്ലാത്ത ഇനമാണ് ഇത്. തണുപ്പിനെ ഏറ്റവും നന്നായി അതിജീവിക്കാന്‍ കരുത്തുള്ള  മുന്തിരിയിനമാണിത്.

സ്വെന്‍സണ്‍ റെഡ്- സ്‌ട്രോബെറിയുടെ മണമുള്ള മുന്തിരിയാണിത്.

English Summary: Different varieties of grapes and their properties
Published on: 19 September 2022, 08:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now