Updated on: 6 June, 2019 10:51 AM IST

വിലസ്ഥിരതയില്ലാത്ത റബര്‍ കർഷകർ ബുദ്ധിമുട്ടുമ്പോൾ,ചെലവുകുറഞ്ഞതും മികച്ച വരുമാനം നേടിത്തരുന്നതുമായ ബദല്‍ കൃഷിരീതിയിലേക്ക് കര്‍ഷകര്‍ തിരിയുകയാണ് റബര്‍ വിലയിടിവിനെ ത്തുടർന്ന്  മലയോരകര്‍ഷകര്‍ പപ്പായ ടാപ്പിങ്ങിലേക്കു തിരിയുന്നു.പല കർഷകരുമിപ്പോൾ ടാപ്പിങ്ങിനായി പപ്പായ കൃഷിചെയ്യുന്നു  റബറിന്റേതുപോലെതന്നെ പപ്പായയുടേയും കറയാണ് താരമായി മാറുന്നത്. മരുന്ന്, സൗന്ദര്യവര്‍ധകവസ്തു നിര്‍മാണം, ജ്യൂസടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണം എന്നിവയ്ക്കാണ് പപ്പായക്കറ പ്രധാനമായും ഉപയോഗിക്കുന്നത്.

സ്വദേശി സയന്‍സ് മൂവ്മെന്റിന് കീഴില്‍ തിരുവാലി പഞ്ചായത്തിലാണ് ഇതിന്റെ മാതൃകാപദ്ധതി നടപ്പാക്കുന്നത്.പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി ഒമ്പതു കര്‍ഷകര്‍ 11.5 ഏക്കര്‍ സ്ഥലത്ത് ഇപ്പോള്‍ ടാപ്പിങ്ങിനായി പപ്പായ കൃഷിചെയ്യുന്നുണ്ട്.പപ്പായയില്‍ ടാപ്പിങ് നടത്തി കറ താഴെവിരിച്ച പ്ലാസ്റ്റിക് ഷീറ്റില്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്.ഒരു മരത്തില്‍നിന്ന‌് 200 മുതല്‍ 300 മില്ലിവരെ കറയാണ് ലഭിക്കുക. ഒരേക്കര്‍ പപ്പായ കൃഷിയില്‍നിന്ന‌് വര്‍ഷത്തില്‍ മൂന്ന് ലക്ഷത്തിലധികം രൂപയുടെ വരുമാനമുണ്ടാ ക്കാമെന്നാണ‌്  ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. 

English Summary: Farmers shifting to pappaya tapping from rubber tapping
Published on: 06 June 2019, 10:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now