പനീ നീർചാമ്പകൾ കേരളത്തിലുടനീളം കാണുന്ന ഫലവൃക്ഷമാണ് .മിർട്ടേ സിയ സസ്യ കുടുംബത്തിൽ പെട്ട ചാമ്പയുടെ ഒരിനമാണ് പനിനീർചാമ്പ .പനീ നീർച്ചാമ്പ, ആപ്പിൾ ചാമ്പ ,കശുമാങ്ങ ചാമ്പ എന്നൊക്കെ പല പേരുകളിൽ ഇത് അറിയപ്പെടുന്നു .സിസി ജിയം ജംബോസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം . ഇതിന്റെ ഫലത്തിന് പനിനീരിന്റെ സ്വാദും ഗന്ധവുമാണ് ഉള്ളത് അതുകൊണ്ട് ഇംഗ്ലിഷിൽ ഇതിനെ റോസ് ആപ്പിൾ മരം എന്ന് വിളിക്കുന്നു .ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ ഇത് വളരുമെങ്കിലും ഇത് ഒരു കുറ്റിച്ചെടിയാണ് ഇതിന്റെ ഇലകൾ വീതിയുള്ളതും ഇലകളുടെ അറ്റം കൂർത്തിരിക്കുന്നതുമാണ് .ജനുവരി മുതൽ മാർച്ച് വരെയാണ് ഇത് പൂക്കുന്നത് .പിങ്ക് നിറത്തിലുള്ള പൂക്കൾ കാണാൻ നല്ല ഭംഗിയുള്ളതാണ് .പൂക്കൾ ക്ക് അനവധി കേസരങ്ങൾ ഉണ്ട് .പൂക്കളുടെ കേസരങ്ങൾ കൊഴിഞ്ഞ് കിടക്കുന്നത് കണ്ടാൽ പട്ടുമെത്ത വിരിച്ചത് പോലെ തോന്നും.
ഇതിന്റെ കായ്ക്കൾക്ക് പച്ച കലർന്ന ഇളം മഞ്ഞ നിറവും ഉരുണ്ട ആ കൃതിയാണ് .മാംസളമായ ഭാഗത്തിന് ഉള്ളിലായി ഒരു വിത്ത് ഉണ്ടായിരിക്കും .തൈ നട്ട് നാല് വർഷം മുതൽ വിളവ് ലഭിച്ച് തുടങ്ങും .നടുന്നതിനായി വിത്ത് പാവി മുളപ്പിച്ച് തൈകളാക്കുകയോ .കമ്പ് നടുകയോ .ഒട്ട് തൈകൾ വച്ച് പിടിപ്പിക്കുകയോ ചെയ്യാം . മധുരവും പുളിയും ചേർന്ന രുചിയാണ് ഇതിന്റെ പഴം. ജാം ജെല്ലി സിറപ്പ് അച്ചാർ എന്നിവയുടെ നിർമ്മാണത്തിനായി പനീ നീർ ചാമ്പ ഉപയോഗിക്കുന്നു കൂടാതെ വീട്ടുവളപ്പിൽ അലങ്കാരത്തിനായും തണൽമരമായും ഇവ നട്ടു പിടിപ്പിക്കാറുണ്ട് .വിറ്റാമിൻ സി കാർബോഹൈഡ്രറ്റുകൾ ഭക്ഷ്യ നാരുകൾ കൊഴുപ്പ് കരോട്ടിൻ സോഡിയം പൊട്ടാസ്യം ഫോസ്ഫറസ് എന്നിവ വിവിധ ഇതിൽ അടങ്ങിയിട്ടുണ്ട് .