Updated on: 3 April, 2020 12:53 AM IST

ഇന്തൊനീഷ്യൻ സ്വദേശിയാണെങ്കിലും കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഫലവർഗവിളയാണ് ഫിജി ലോങ്ങൻ. ഇന്തൊനീഷ്യയിൽ ഇതിന് മട്ടോയ എന്നാണ് പേര്. മലേഷ്യയിലും ഇതു വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഇതിനു കേരളത്തിൽ ചിലയിടങ്ങളിൽ കണ്ടുവരുന്ന ലോങ്ങൻ പഴത്തോടു സാദൃശ്യമുണ്ട്. എന്നാല്‍ ലോങ്ങനെക്കാളും ലിച്ചിയെക്കാളും ഫിജി ലോങ്ങനു വലുപ്പമുണ്ട്. പുറംതൊലിക്കു ലോങ്ങന്‍റേതുപോലെ കട്ടി കുറവാണ്. ഇന്തൊനീഷ്യയിൽ ഇതുഫലത്തിനായും തടിക്കായും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു.

കൃഷിചെയ്യാം

ഉഷ്‌ണമേഖലാപ്രദേശത്തു നന്നായി വളരുന്ന ഇതിൻ്റെ വളർച്ചയ്ക്ക് ക്ഷാരസ്വഭാവമുള്ള മണ്ണാണ് അനുയോജ്യം. വിത്തുകൾ പാകിയോ പതിവച്ചോ പുതിയ ചെടികൾ ഉല്‍പാദിപ്പിക്കാം. 30 അടിയിലധികം ഉയരത്തിൽ വളരുന്നു.വിത്തുകൾ പാകി ഉണ്ടാക്കുന്ന തൈകൾ നാലു വർഷംകൊണ്ട് കായ്ക്കും. വേഗത്തിൽ വളരുന്ന ഈ വൃക്ഷത്തിനു വളരാന്‍ ഏറെ സ്ഥലം ആവശ്യമാണ് . സ്ഥലപരിമിതിയുള്ള പക്ഷം ഇതിനെ കോതിയൊയൊരുക്കി നിര്‍ത്താം. വളർച്ചയ്ക്കു നന്നായി നനയ്‌ക്കേണ്ടി വരും. കേരളത്തിൽ ജനുവരി, ഫെബ്രുവരി മാസത്തിലാണ് പൂക്കുന്നത്. ഏപ്രിൽ, മേയ് മാസത്തിൽ പഴുക്കുമ്പോൾ വിളവെടുക്കാം. തൊലിക്കു റംബൂട്ടാന്റേതിനെക്കാള്‍ കട്ടി കുറവാണ്. താഴെ വീണ് തൊണ്ടു പൊട്ടിയാല്‍ പഴംകേടാകും. അതിനാൽ മരത്തിൽനിന്നു നേരിട്ടു പറിക്കുന്നതാണ് നല്ലത്. പഴങ്ങൾ ഉരുണ്ടതാണ്. ചിലയിനങ്ങളുടെ പച്ചയ്ക്കും മധുരമാണ്. റംബൂട്ടാനെപ്പോലെ കുരുവിനു ചുറ്റും നല്ല മധുരമുള്ള കാമ്പാണ്. നടീൽ: 75 x 75 സെ.മീ നീളത്തിലും വീതിയിലും കുഴികൾ എടുത്ത് മേൽമണ്ണും കുമ്മായവും കൂടി യോജിപ്പിച്ചു കുഴിയില്‍ ചേർത്ത് രണ്ടാഴ്‌ച കഴിഞ്ഞ് ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ കൂടി ചേർത്തു തൈകൾ നടാം. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ചെടിക്കു ചുറ്റും ഒഴിച്ചുകൊടുക്കേണ്ടതാണ്.

നന: ഈർപ്പം നന്നായി ഇഷ്ടപ്പെടുന്ന ഫിജി ലോങ്ങനു വേനലില്‍ നന്നായി നനച്ചു കൊടുക്കണം. കീട, രോഗബാധ: കീട, രോഗങ്ങൾ കണ്ടുവരാറില്ല. കായ്കള്‍ പഴുക്കുമ്പോൾ കിളികളും അണ്ണാനും പഴങ്ങൾ ആക്രമിക്കാനിടയുണ്ട്. മരത്തെ വലകൊണ്ടു മൂടി ഇതു പരിഹരിക്കാം. വീട്ടുവളപ്പുകളിൽ നട്ടു വളർത്താവുന്ന പോഷകസമൃദ്ധമായ ഫലവൃക്ഷമാണിത്.

English Summary: fijan longan farming
Published on: 03 April 2020, 12:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now