Updated on: 29 May, 2022 10:56 AM IST
For those who do not have a farm, bananas can be grown in large containers

കേരളത്തിൽ വാഴയില്ലാത്ത വീടുകൾ കുറവായിരിക്കും. നല്ല നീർവാർച്ചയുള്ള, 50cm ആഴമുള്ള മണ്ണാണ് അനുയോജ്യം. 20 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയാണ് യോജിച്ച താപനില. 50cm നീളവും ആഴവും വീതിയുമുള്ള കുഴികൾ എടുക്കണം.  ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വാഴ കൃഷി ചെയ്‌ത്‌ നല്ല വിളവെടുക്കാം. എന്നാൽ, സ്ഥലപരിമിധി ഉള്ളവർക്ക് വാഴ പാത്രങ്ങളിൽ വളർത്താൻ സഹായിക്കുന്ന ചില ടിപ്പുകളാണ് ഇവിടെ പങ്ക് വെയ്ക്കുന്നത്. ചിലയിനങ്ങള്‍ നാല് മുതല്‍ എട്ട് മാസങ്ങള്‍ കൊണ്ട് പഴം തരുമ്പോള്‍ മറ്റുചിലയിനങ്ങള്‍ എട്ടുമുതല്‍ ഒന്‍പത് മാസങ്ങള്‍ കൊണ്ടാണ് കായകള്‍ ഉത്പാദിപ്പിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ടിഷ്യുകൾച്ചർ വാഴ കൃഷിചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വലിയ പരിചരണമൊന്നും കൂടാതെ തന്നെ വളര്‍ത്താവുന്ന വാഴയ്ക്ക് മട്ടുപ്പാവിലെ പാത്രങ്ങളിലും വളർത്താം.  ഇത്തരം ഇനങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനങ്ങളുമായി പെട്ടെന്ന് യോജിച്ചുപോകാനുള്ള കഴിവുണ്ടായിരിക്കും. കുള്ളന്‍ ഇനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.  കുള്ളന്‍വാഴകള്‍ക്ക് വിപണിയില്‍ സാധാരണ വാങ്ങുന്ന വാഴപ്പഴങ്ങളേക്കാള്‍ രുചി കൂടുതലാണ്. ഇവയുടെ ഇലകള്‍ രണ്ടു മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തിലേ വളരുകയുള്ളൂ. എന്നാല്‍, സാധാരണ വാഴകളുടെ ഇലകള്‍ 15 മീറ്റര്‍ വരെ നീളത്തില്‍ വളരും. വീട്ടിനകത്തും വേണമെങ്കില്‍ വാഴ വളര്‍ത്താം. അതിനു പറ്റിയ ഇനങ്ങളാണ് ഡ്വാര്‍ഫ് റെഡ്, ഡ്വാര്‍ഫ് കാവന്‍ഡിഷ്, ഡ്വാര്‍ഫ് ജമൈക്കന്‍, രാജപുരി, വില്യംസ് ഹൈബ്രിഡ്, ഡ്വാര്‍ഫ് ലേഡീസ് ഫിംഗര്‍ എന്നിവ.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൻ്റെ തനതായ കുറിയ ഇനം തെങ്ങുകളും കിട്ടുന്ന സ്ഥലങ്ങളും

വലുതും ആഴമുള്ളതുമായ പാത്രങ്ങളാണ് വാഴ വളര്‍ത്താന്‍ ആവശ്യം. ആറ് മുതല്‍ എട്ട് ഇഞ്ച് വരെ ആഴമുള്ളതും അഞ്ച് ഇഞ്ച് വീതിയുള്ളതുമായ പാത്രം നല്ലതാണ്. ആഴത്തിലുള്ള പാത്രമാണ് വേര് പിടിക്കാന്‍ നല്ലത്. സെറാമിക്, പ്ലാസ്റ്റിക്, മെറ്റല്‍, മരം എന്നിവ കൊണ്ടുള്ള പാത്രങ്ങളില്‍ വാഴ വളര്‍ത്താവുന്നതാണ്. കളിമണ്ണ് കൊണ്ടുള്ള പാത്രങ്ങള്‍ ഏറെ അനുയോജ്യമാണ്. മനോഹരമായതും ആകര്‍ഷകമായ പൂക്കളുള്ളതുമായ ഇനങ്ങള്‍ അലങ്കാരത്തിനായും വളര്‍ത്താവുന്നതാണ്. അതില്‍ത്തന്നെ ചിലയിനങ്ങള്‍ പഴങ്ങള്‍ ഉത്പാദിപ്പിക്കുന്നു. മ്യൂസ സിക്കിമെന്‍സിസ് റെഡ് ടൈഗര്‍, മ്യൂസ ഓര്‍ണേറ്റ എന്നിവ അലങ്കാരത്തിനായി വളര്‍ത്തുന്നവയാണ്.

ബന്ധപ്പെട്ട വാർത്തകൾ: അലങ്കാര മത്സ്യങ്ങളെ വളർത്താം, വരുമാനം നേടാം. .

വാഴക്കന്ന് പാത്രങ്ങളില്‍ നട്ടുവളര്‍ത്താം. ഭക്ഷണത്തിനായി കൃഷി ചെയ്യുന്ന വാഴകളില്‍ വിത്തുകള്‍ ഉണ്ടാകാറില്ല. വിത്തുകള്‍ വഴി കൃഷി ചെയ്യുന്ന വാഴകളിലെ പഴങ്ങള്‍ നിങ്ങള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു കടകളിലും കിട്ടുന്നത് പോലെയാകില്ല. വലുപ്പമുള്ളതും അതിനുള്ളില്‍ തന്നെ ധാരാളം വിത്തുകളുള്ളതുമായിരിക്കും. മികച്ച നഴ്‌സറികളില്‍ നിന്ന് മാത്രമേ വാഴക്കന്നുകള്‍ വാങ്ങാവൂ. പാത്രങ്ങളില്‍ നന്നായി വളരുമെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം കുള്ളന്‍വാഴയുടെ ഇനങ്ങള്‍ ചോദിച്ചു വാങ്ങണം. ഇത്തരം വാഴകള്‍ നാല് മീറ്റര്‍ വരെ ഉയരത്തിലേ വളരുകയുള്ളു.

വാഴയ്ക്ക് ചൂടുകാലാവസ്ഥയിലും അതിജീവിക്കാന്‍ കഴിയും. നന്നായി വെള്ളം നല്‍കണം. 14 ഡിഗ്രി സെല്‍ഷ്യസിന് താഴെ താപനിലയാകുമ്പോള്‍ വാഴയുടെ വളര്‍ച്ച നില്‍ക്കും. തണുപ്പുള്ള സ്ഥലങ്ങളില്‍ ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കും. പഴങ്ങളുടെ തൊലിക്ക് ചാരനിറമുണ്ടാകുകയും ചെയ്യും. തണുപ്പുള്ള സമയത്ത് പാത്രങ്ങള്‍ വീട്ടിനകത്ത് വെക്കുന്നതാണ് നല്ലത്. 26 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനുമിടയിലുള്ള താപനിലയാണ് വാഴക്കൃഷിക്ക് അനുയോജ്യം.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ ജൈവവളം ചേര്‍ത്താണ് കന്നുകള്‍ നടുന്നത്. പാത്രങ്ങളില്‍ നടുമ്പോള്‍ കള്ളിച്ചെടികളും പനകളും വളര്‍ത്താന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള മണ്ണാണ് അനുയോജ്യം. സാധാരണ പൂന്തോട്ടത്തിലെ മണ്ണ് ഉപയോഗിച്ചാല്‍ ഫലം കുറവായിരിക്കും. മണലും പെര്‍ലൈറ്റ് അല്ലെങ്കില്‍ വെര്‍മിക്കുലൈറ്റ് എന്നിവ ഒരോ അനുപാതത്തില്‍ യോജിപ്പിക്കണം. ഇതിലേക്ക് കമ്പോസ്റ്റ് ചേര്‍ത്ത് പാത്രങ്ങളില്‍ നടാവുന്നതാണ്.

English Summary: For those who do not have a farm, bananas can be grown in large containers
Published on: 29 May 2022, 10:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now