Updated on: 24 September, 2020 7:29 PM IST
അഞ്ചു അഗ്രഭാഗങ്ങളോട് കൂടി ഏകദേശം ആറിഞ്ചു വലിപ്പത്തിൽ കാണുന്ന ഈ പുളിക്ക് പച്ചയായിരിക്കുമ്പോൾ നല്ല പുളിരസവും പഴുത്താൽ പുളിപ്പ് കലർന്ന മധുരവും ആണ്.

1.റംബൂട്ടാൻ

കേരളത്തിൽ ഏറെകുറേ പ്രചാരം നേടിയ ഈ റംബുട്ടാൻ പോഷകസമ്പുഷ്ടവുമാണ് കൂടാതെ ഔഷധപരമായും ഇതിനെ ഉപയോഗിച്ചുവരുന്നു. ഈ പഴം കടുത്ത ചുവന്നനിറത്തിലും, മഞ്ഞനിറത്തിലും കാണപ്പെടുന്നു . നിറഭേദങ്ങൾക്കുള്ളിലെ ദശയാണ് ഇതിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം. ആൺ, പെൺ വ്യത്യാസമുള്ള ഈ വൃക്ഷം ഏകദേശം രണ്ടു രണ്ടര മീറ്റർ വരെ ഉയരത്തിൽ വളരും. ഇതിന്റെകായ്കൾ ചെടിയുടെ തണ്ടിന്റെ അറ്റത്തു കുലകളായ് കാണപ്പെടുന്നു .


2.പ്ളാവ് വിവിധ തരം


ഒട്ടും ചെലവ് ഇല്ലാതെ ചെയ്യാൻ പറ്റിയ ഏക കൃഷി ആണ് പ്ളാവ് കൃഷി. കുറച്ചു അടിവളം ചേർത്ത് തൈ നട്ടു കഴിഞ്ഞു അതിന് വേര് പിടിച്ചു കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല. ആർക്കും ധൈര്യമായി ചെയ്യാവുന്ന കൃഷി.


3.ഞാവൽ


ഭാരതത്തില്‍ ധാരാളമായി വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവല്‍.ധാരാളം ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുളള ഈ ഫലം പ്രമേഹം, ഹൃദ്രോഗം, കരള്‍രോഗം എന്നിവയ്‌ക്കെല്ലാം ഗുണപ്രദമായ മരുന്നായി ഉപയോഗിക്കുന്നു. ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ച ബാധിച്ചവര്‍ക്ക് ഒരു ഉത്തമ ഔഷധം കൂടിയാണ്. ഞാവല്‍ക്കുരുവാണ് പ്രമേഹരോഗത്തിന് ഔഷധമായി ഉപയോഗിക്കുന്നത്.


4.മാംഗോസ്റ്റിൻ


കേരളത്തിലെ ഉഷ്‌ണമേഖലാ കാലാവസ്‌ഥ ഈ പഴത്തിന്റെ കൃഷിക്ക്‌ ഏറെ അനുയോജ്യമാണ്‌. വെളുത്ത മൃദുവായ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും പോഷകക്കലവറയാണ് ഈ പഴം.കാന്‍ഡി, ജാം, പ്രിസര്‍വ്, ടോപ്പിങ്, ഐസ്‌ക്രീം, ജ്യൂസ്, വൈന്‍ തുടങ്ങിയവ തയ്യാറാക്കാനും ഈ പഴം ഉപയോഗിക്കുന്നു. പുറംതോട് ഔഷധ നിര്‍മാണത്തിന് ധാരാളമായി ഉപയോഗിച്ചു വരുന്നു. ശരീരസൗന്ദര്യ സംരക്ഷണത്തിനാണ് കൂടതലും ഉപയോഗിക്കുന്നത്. മാങ്കോസ്റ്റിന്‍ ജ്യൂസും മറ്റും ഇതര ഉല്‍പ്പന്നങ്ങള്‍ക്കും കാന്‍സര്‍ ചികിത്സകള്‍ക്കു പ്രയോജനപ്പെടുത്താമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്..

5.അച്ചാചെയ്റു


മുട്ടയുടെ ആകൃതിയിലാണ് അച്ചാചെയ്‌റു. ഇടത്തരം അടയ്ക്ക വലുപ്പമുള്ള അച്ചാചെയ്‌റു അതിൻ്റെ സ്വതസിദ്ധമായ ചെറിയ പുളിയോടുകൂടിയുള്ള മധുരംകൊണ്ട് നാവിനെ ത്രസിപ്പിക്കുന്ന സ്വാദിഷ്ഠമായ പഴമാണ്. . വേനല്‍ക്കാലത്ത് ശരീരത്തിനു തണുപ്പ് ലഭിക്കാന്‍ അച്ചാ ചെയ്‌റു ജ്യൂസ് ഏറെ നല്ലതാണ്. ബൊളീവിയന്‍ മാങ്കോസ്റ്റീന്‍ എന്ന പേരിലും ഈ പഴം അറിയപ്പെടുന്നു.


6.ലോംഗൻ


അതിമധുരമുളള പഴമാണ് ലോംഗന്‍. ബബിള്‍ഗമ്മിന്റെ ഗന്ധമാണിതിന്.മരം ആറേഴുമീര്‍ വരെ ഉയരത്തില്‍ വളരും. ശിഖരങ്ങളുടെ അഗ്രഭാഗത്താണ് ഇതില്‍ ഇളം മഞ്ഞ നിറത്തില്‍ പൂങ്കുലകള്‍ വിടരുക. കായ്കളും കുലകളായിത്തന്നെയാണുണ്ടാകുന്നത്. പഴുത്ത പഴത്തിന് ഏതാണ്ട് ലിച്ചിപ്പഴത്തോട് സമാനമായ സ്വാദാണ്.


7.അബിയു


കണ്ടാൽ മുട്ടപ്പഴം പോലെ തോന്നുമെങ്കിലും മുട്ടപ്പഴത്തിന്റെ ചവർപ്പില്ല.പഴങ്ങള്‍ മുറിച്ച്‌ ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരിക്കഴിക്കാം. ഗോളാകൃതിയിലുള്ള ചെറുകായ്‌കള്‍ വിരിയുമ്പോള്‍ പച്ചനിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു.


8.മാവ് വിവിധ തരം


പഴങ്ങളുടെ രാജാവായ മാങ്ങാ രുചിയിലും മധുരത്തിലും മുൻപന്തിയിലാണ്.മൂവാണ്ടൻ, കിളിച്ചുണ്ടൻ, പ്രീയൂർ, ചന്ത്രക്കാരൻ , വരിക്ക, ഒളോർ , കൊളമ്പ്‌ എന്നിവ പ്രധാനപ്പെട്ട നാടൻ ഇനങ്ങളാണ്. അൽഫോൻസാ, നീലം , സിന്ദൂരം, മല്ലിക എന്നിവ മറുനാടൻ ഇനങ്ങളിൽ പെടുന്നു.


9.പുലാസാൻ


കാഴ്ചയില്‍ റംമ്പുട്ടാനോട്‌ സാമ്യമുണ്ടെങ്കിലും, ഒരു പഴത്തിന് 50-80 ഗ്രാം വരെ തൂക്കമുണ്ടാകും. മുള്ളുപോലെ ആവരണമുള്ള തൊണ്ടിനകത്താണ് വെണ്ണ നിറത്തിലുള്ള മൃദുലമായ കാമ്പ് . ഉള്ളില്‍ ചെറിയ വിത്തുമുണ്ട്. പഴത്തിന്റെ രണ്ടറ്റവും ഞെരിച്ചാല്‍ കാമ്പ് പുറത്തുവരും.

വൈറ്റമിൻ എ, സി എന്നിവയുടെ കലവറ ആണ് പേരക്ക

10.പ്ളം


ഇ​രു​മ്ബി​ന്റെ സ്രോ​ത​സാ​ണ് പ്ളം പ​ഴ​ങ്ങള്‍. വി​റ്റാ​മിന്‍ സി യും ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ദ​ഹ​നം സു​ഗ​മ​മാ​ക്കു​ന്ന പ്ളം പ​ഴ​ങ്ങള്‍ നാ​രു​ക​ളു​ടെ മിക​ച്ച ഉ​റ​വി​ട​വു​മാ​ണ്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​പ്പി​ക്കു​ന്ന​വ​യാ​ണ് പ്ലം പ​ഴ​ങ്ങള്‍. ദ​ന്ത​ചി​കി​ത്സ​യ്ക്കും ദ​ന്ത​ക്ഷ​യം ത​ട​യു​ന്ന​തി​നും ഉ​പകാ​രി​യാ​ണ്. കു​ട്ടി​കള്‍​ക്ക് പ്ളം ജ്യൂസ് നല്‍​കു​ന്ന​ത് വി​ശ​പ്പു​ണ്ടാ​കാ​നും ദ​ഹ​നം ​സു​ഗ​മ​മാ​ക്കാ​നും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​പ്പി​ക്കാ​നും ന​ല്ല​താ​ണ്.

11.ദുരിയാൻ


കണ്ടാല്‍ ഒരു ചെറിയ ചക്കപ്പഴം; അതാണ് ദുരിയാന്‍.സ്വാദിഷ്ടമായ ആത്തപ്പഴത്തിനുളളില്‍ സ്വാദും സുഗന്ധവും ഒത്തിണങ്ങിയ ബദാം അങ്ങിങ്ങു നിക്ഷേപിച്ചതു പോലെയാണ് ദുരിയാന്‍...' സ്വാദു കൊണ്ട് ഇത്രയേറെ ആകർഷിക്കുന്ന മറ്റൊരു പഴം ഉണ്ടോ എന്ന് സംശയമാണ്.

12.കുടംപുളി


ഇതിൻ്റെ പാകമായ കായ്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് (എച്ച് സി എ) എന്ന രാസവസ്തുവിന് അമിതവണ്ണം കുറയ്ക്കുവാനുള്ള കഴിവുണ്ട്.ആയുര്‍വേദത്തില്‍ ഉദരരോഗങ്ങള്‍, ദന്തരോഗം, കരള്‍രോഗം എന്നിവയ്ക്ക് പ്രതിവിധിയായും രക്തസ്രാവം തടയുന്നതിനും കുടംപുളി ഔഷധമായി ഉപയോഗിക്കുന്നു.

13.സ്റ്റാർ ഫ്റൂട്ട്

അഞ്ചു അഗ്രഭാഗങ്ങളോട് കൂടി ഏകദേശം ആറിഞ്ചു വലിപ്പത്തിൽ കാണുന്ന ഈ പുളിക്ക് പച്ചയായിരിക്കുമ്പോൾ നല്ല പുളിരസവും പഴുത്താൽ പുളിപ്പ് കലർന്ന മധുരവും ആണ്. ഏറെ പോഷകഗുണങ്ങളുള്ള ചതുരപ്പുളി.വിറ്റാമിന്‍ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവയുടെ കലവറയാണ് ചതുരപ്പുളി. കൂടാതെ കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി ലഭിക്കുന്നതിനും ചതുരപ്പുളി കഴിക്കുന്നത് നല്ലതാണ്.

കൊടുംചൂടിൽ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുമെന്നതിനാൽ ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യക്കാരേറെയാണ്

14.സ്വീറ്റ് സാന്തോൾ


സാന്‍ഡോറിക്കം കെജാപ്പ്’ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന സാന്തോള്‍ ഈയിടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ പഴവര്‍ഗമാണ്. ഉയരത്തില്‍ പടര്‍ന്നു പന്തലിച്ചു വളരുന്ന സാന്തോള്‍ മരങ്ങള്‍ മികച്ച തണല്‍വൃക്ഷമായും വളര്‍ത്താം. ‘പൂയിഫാ’ എന്ന മികച്ച ഇനമാണ് ഒട്ടേറെയായി കൃഷി ചെയ്യുന്നത്. ബെയ്‌സ് ബോളിന്റെ ആകൃതിയിലും വലുപ്പത്തിലും ഓറഞ്ച് കലര്‍ന്ന മഞ്ഞനിറത്തില്‍ കായ്കള്‍ പിടിച്ചുകിടക്കുന്നതു കാണാന്‍ മനോഹരമാണ്. പുളിയും മധുരവും കൂടിക്കലര്‍ന്ന സ്വാദാണ് ഈ പഴത്തിനുള്ളത്.

15 .ഡ്രാഗൺ ഫ്രൂട്ട്

ഡ്രാഗൺ ഫ്രൂട്ടാണ് ഇപ്പോൾ പഴവിപണിയിലെ പ്രധാന താരം. കൊടുംചൂടിൽ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുമെന്നതിനാൽ ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യക്കാരേറെയാണ് .


16.പേര വിവിധ തരം


വൈറ്റമിൻ എ, സി എന്നിവയുടെ കലവറ ആണ് പേരക്ക. ഒരു സാമാന്യ വലിപ്പം ഉള്ള ഓറഞ്ചിൽ ഉള്ളതിനെ ക്കാളും നാലു ഇരട്ടി വൈറ്റമിൻ സി പേരക്കയിൽ ഉണ്ട്. രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാൻ ദിവസേന ഒരു പേരക്ക വീതം കഴിച്ചാൽ മതി.


17.ഈന്തപ്പന


Dry fruit കളിൽ ഏറ്റവും കൂടുതൽ പോഷകാംശങ്ങൾ അടങ്ങിയത് ഈന്തപ്പഴത്തിലാണ്.


18.ലിച്ചി


കായുടെ തൊലിപ്പുറം പരുപരുത്തതും പിങ്ക് കലർന്ന ചുവപ്പു നിറമുള്ളതും ഉൾഭാഗം വെളുത്തു സ്വാദിഷ്ടമായതുമാണ്.


19.മിറാക്കിൾ ഫ്റൂട്ട്


ഈ ചെറു സസ്യത്തിന്റെ ഒരു പഴം കഴിച്ചാൽ രണ്ടു മണിക്കൂർ നേരം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം മധുരതരമായി അനുഭവപ്പെടുന്നു.

20.കെപ്പൽ


തായ്ത്തടിയിലും വലിയ ശാഖകളിലും ഗോളാകൃതിയുള്ള കായ്കൾ കൂട്ടത്തോടെ വിരിയുന്നു.പുറം തൊലി മഞ്ഞ നിറമാകുന്നതോടെ പഴങ്ങൾ ശേഖരിച്ച് നേരിട്ടു കഴിക്കാം. മാമ്പഴങ്ങൾക്ക് സമാനമായ രുചിയാണിതിന്.


21.ആപ്പിൾ


ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.ആപ്പിള്‍ രക്തത്തിന്റെ നൈട്രിക്ക് അമ്ലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്ന അവസ്ഥ ഇല്ലാതാക്കുകയും ഹ്യദയസ്തംഭനം ഒഴിവാകുകയും ചെയ്യുന്നു. ദഹനപ്രശ്‌നങ്ങള്‍ മാറാന്‍ ആപ്പിള്‍ സഹായിക്കും. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.


22.ഇലന്തപ്പഴം


കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ പഴത്തിൽ പ്രധാന ജീവകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.വിറ്റാമിന്‍ സിയുടെ കലവറയായ ഈ പഴത്തില്‍ കാല്‍സ്യം, അയണ്‍, ഫോസ്ഫറസ്, വിറ്റാമിന്‍ ബി എന്നിവയും അടങ്ങിയിരിക്കുന്നു.


23.ബറാബ


മഞ്ഞ നിറത്തിലുള്ള ബറാബയുടെ വെളുത്ത നിറത്തിലുള്ള മാംസളമായ ഉൾഭാഗം ആണ് ഭക്ഷ്യയോഗ്യം. മധുരവും പുളിയും ചേർന്ന രുചിയാണ് ബറാബക്ക് ഉള്ളത്.


24.ലോലോലിക്ക(ലൂബിക്ക)


ലൂബിക്ക അച്ചാറിനും കറികളിലും ഉപയോഗിക്കാം. നല്ല പുളിരസമുള്ള ഈ പഴം വൈൻ സ്ക്വാഷ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാം


25.കശുമാവ്


കേരളത്തിലെ ഒരു മുഖ്യ തോട്ടവിളയാണ് കശുമാവ്. കശുമാങ്ങ ഒരു ഹൃദയ സംരക്ഷക ഫലമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ജീവകം സി അടങ്ങിയിരിക്കുന്നു. കൂടാതെ ധാതുലവണങ്ങളും നിരോക്‌സീകാരികളും ഉണ്ട്. ഇതിനുപുറമെ ഇത് നല്ലൊരു ഔഷധം കൂടിയാണ്. രക്തത്തിലെ കൊളസ്‌ട്രോള്‍, ഗ്ലൂക്കോസ്, അമിതവണ്ണം എന്നിവയെ നിയന്ത്രിക്കാന്‍ ഉത്തമമാണ്. ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുവാനും രക്തപോഷണത്തിനും രക്തപ്രസാദം വര്‍ദ്ധിപ്പിക്കുവാനും വളരെ ഉത്തമമാണെന്നും സ്‌ത്രൈണ രോഗങ്ങള്‍ക്ക് വളരെ ഫലപ്രദമാണെന്നും ആയുര്‍വേദ ആചാര്യന്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

26.സ്വീറ്റ് അമ്പഴം


അമ്പഴം ഏറെ രുചിയേറിയ പഴമാണ്. അച്ചാർ, ചമ്മന്തി, മീൻകറി, എന്നിവ തയ്യാറാക്കാൻ അമ്പഴം ഉപയോഗിക്കാം. പച്ച അമ്പഴം കൊണ്ട് തയ്യാറാക്കുന്ന അച്ചാർ ഏറെ രുചികരമാണ്. നഗരത്തിരക്കിലും കുറച്ച് സ്ഥലമുള്ളവർക്കും വളർത്താൻ പറ്റിയ ഇനമാണ് മധുര അമ്പഴം അഥവാ Yellow Mombin. ചട്ടിയിൽ പോലും വളർത്താവുന്നതാണ് മധുര അമ്പഴം.


27.പീനട്ട് ബട്ടർ

കടലയുടെ രുചിയാണ് ഈ ചെടിയുടെ പഴത്തിന്. മഞ്ഞ കലർന്ന ചുവപ്പു നിറമുള്ള കായ്കൾ പഴുക്കുമ്പോൾ കടും ചുവപ്പു നിറമായി തീരുന്നു.


28.ബുഷ് ഓറഞ്ച്


രക്തവർദ്ധനവിനും ചർമ്മ ഭംഗിയും ആരോഗ്യവും നിലനിർത്താനും എന്നുവേണ്ട ഒട്ടു മിക്ക രോഗകാരണങ്ങൾക്കുമുള്ള പ്രതിവിധിയാണ് ജീവകം സി കൊണ്ട് സമ്പുഷ്ടമായ ഓറഞ്ച്


29.മുള്ളാത്ത


മധുരവും പുളിയും കലർന്ന രുചിയുള്ള ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരും ധാരാളമടങ്ങിയിരിക്കുന്നു.


30.മാതളം


മാ​ത​ള​നാ​ര​ങ്ങ​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഇരുമ്പ് അ​ഥ​വാ വി​ള​ർ​ച്ച അ​ക​റ്റാ​ൻ ഫ​ല​പ്ര​ദം. ര​ക്ത​ശു​ദ്ധീ​ക​ര​ണ​ത്തി​നും ന​ല്ല​ത്. ഗ​ർ​ഭ​സ്ഥ​ശി​ശു​ക്കളുടെ ത​ല​ച്ചോ​റിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ഓ​ർ​മ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​കം.


31.ജാതി ഇനങ്ങൾ


ജാതിയുടെ വിവിധ ഇനങ്ങളാണ് ഗോള്‍ഡന്‍, ശ്രീലങ്കന്‍ ജൈന്റ്, വിശ്വശ്രീ, സിന്ദുശ്രീ, മഞ്ഞപത്രി എന്നിവ

ഈ പഴവർഗചെടികൾക്കായി വാട്ട്സാപ്പ് ചെയ്യാം അല്ലെങ്കിൽ വിളിക്കാം. 9446107577

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഡ്രാഗൺ ഫ്രൂട്ട് കൃഷിചെയ്യാം

#Fruits#farm#Agriculture#Krishi#FTB

English Summary: Fruits that bring money, Booking of domestic and foreign varieties of fruits has started- kjkbbsep2420
Published on: 24 September 2020, 06:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now