Updated on: 21 July, 2020 4:42 PM IST
Lovlolika

Rubika, Lovlolika,  Lubica എന്നെല്ലാം വിളിക്കുന്ന ഈ fruit നന്നായി പടർന്ന് ഇലകളോടെ മരത്തിൽ ഇടതൂർന്ന് കുലകളായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുള്ള കാഴ്ച്ചയാണ്. അതുകൊണ്ട് ഇത്  ഒരു അലങ്കാരച്ചെടിയായും  വളർത്താവുന്നതാണ്. 

കേരളത്തിൽ എവിടെയും നന്നായി വളരുന്ന ലവ്‌ലോലിക്ക അച്ചാറിടാൻ ഏറെ നല്ലതാണ്. പരിചരണമൊന്നുമില്ലാതെ നിറയെ കായ് തരുന്ന ലവ്‌ലോലിക്ക നമ്മുടെ വീട്ടുമുറ്റത്തും നടാം.

നടുന്ന രീതി

നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തായിരിക്കണം തൈ നടുന്നത്. വിത്ത് പാകി തൈയുണ്ടാക്കണം, നല്ല തൈകൾ നഴ്സറിയിൽ നിന്ന് വാങ്ങാൻ ലഭിക്കും. രണ്ടടി സമചതുരത്തിൽ  കുഴി എടുത്ത് അതിൽ ജൈവ വളമോ ചാണകപ്പൊടിയോ ഇട്ട് കുഴി മൂടുക. ഇതിൽ വേണം തൈകൾ നടാൻ. രണ്ടാഴ്ച തൈകൾക്ക് തണൽ നൽകണം. നല്ല പരിചരണം നൽകിയാൽ രണ്ടാം വർഷം കായ്ക്കാൻ തുടങ്ങും.

Lovlolika

വർഷത്തിൽ രണ്ടു പ്രാവശ്യം പൂവിട്ടു കായ് ഉണ്ടാകും. കായ്കൾ കൂടുതലുണ്ടാകുമ്പോൾ ശിഖരങ്ങൾ ചാഞ്ഞു വരും.  ലവ്‌ലോലിക്കയ്ക് ഒരു ചെറിയ നെല്ലിക്കയുടെ വലുപ്പം കാണും. മൂപ്പെത്താത്ത കായ്ക്ക് മഞ്ഞ കലർന്ന പച്ച നിറമാണ്. നന്നായി വിളഞ്ഞു പഴുത്ത് കഴിയുമ്പോൾ കടും ചുവപ്പ് നിറമോ കറുപ്പ് കലർന്ന പർപ്പിൾ നിറമോ ആയിരിക്കും. ഒരു പഴത്തിൽ രണ്ടു മൂന്ന് വിത്തുകൾ കാണാറുണ്ട്. ദുർബലമായ ഞെട്ടാണ്‌ ലവ്‌ലോലിക്കയുടേത്. തൊട്ടാൽ മതി എല്ലാം പൊഴിഞ്ഞു പോകും.

Calcium, Vitamin B, Magnesium, Potassium, Iron, തുടങ്ങി ഒരുപാടു പോഷകങ്ങൾ ലവ്‌ലോലിക്കയിൽ അടങ്ങിയിട്ടുണ്ട്

പുളിരസമായതിനാൽ, അച്ചാർ, സലാഡ്, എന്നിവയുണ്ടാക്കുവാൻ നല്ലതാണ്. ജലാംശം വളരെ കുറവായതിനാൽ അച്ചാറിട്ടാൽ ലവ്‌ലോലിക്ക ചുങ്ങില്ല. വെറുതെ കഴിക്കാനും ഏറെ നല്ലതാണ്. How to grow Lovlolika at home.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഞ്ഞൾ കൃഷി ചെയ്യാം ഫ്ളാറ്റിലെ താമസക്കാർക്കും

English Summary: How to grow Lovlolika at home
Published on: 21 July 2020, 04:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now