Updated on: 25 May, 2021 10:14 PM IST
Muskmelon

കൂടുതൽ ജലാംശം അടങ്ങിയ വേനൽക്കാലത്ത് ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും മികച്ചതാണ് മസ്‌ക്മെലൻ. ഇറാൻ, അർമേനിയ, അനറ്റോലിയ എന്നിവിടങ്ങളിൽ നിന്നുള്ളതാണ് മസ്‌ക്മെലൻ. Vitamin A, C എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഈ പഴം, ഇതിൽ 90% ജലാംശം അടങ്ങിയിരിക്കുന്നു.

നിങ്ങളുടെ വീട്ടിൽ / ടെറസ് ഗാർഡനിൽ മസ്‌ക്മെലൻ വളർത്തുന്നതിനുള്ള ഒരു സമ്പൂർണ്ണ ഗൈഡ് ഇതാ.

മസ്‌ക്മെലൻ എങ്ങനെ വളർത്താം

വീട്ടുവളപ്പിലാണ് മസ്‌ക്മെലൻ വളർത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം നിലം ഉഴുതുമറിക്കുക. മസ്‌ക്മെലൻ വളർത്തുമ്പോൾ ഉയർന്ന പ്രതലത്തിൽ വളർത്തുക. അതായത് പരിസര പ്രദേശത്തുനിന്ന് മണ്ണിൻറെ ലെവൽ ഉയർന്നിരിക്കണം. ഇത് വെള്ളം ഒഴിഞ്ഞുപോകാൻ സഹായിക്കും. വിത്തുകൾ 16 മുതൽ 20 സെന്റിമീറ്റർ വരെ ആഴത്തിൽ നടണം. ഇത് വേര് ആഴത്തിൽ പോകാൻ സഹായിക്കും.

ചട്ടിയിലാണ് വളർത്തുന്നതെങ്കിൽ പോട്ടിംഗ് മിക്സ് നിറച്ച് വളം ചേർത്ത് നന്നായി ഇളക്കുക. വിത്ത് ഒരിഞ്ച് ആഴത്തിലും തുല്യ അകലത്തിലും വിതയ്ക്കുക.  പതിവായി നനവ് ആവശ്യമാണ്.

ആവശ്യമായ കാലാവസ്ഥ

വേനൽക്കാല വിളയായതിനാൽ ചെറുചൂടുള്ള താപനിലയിൽ മസ്‌ക്മെലൻ വളർത്താം. 20 മുതൽ 30 ഡിഗ്രി വരെ താപനിലയിൽ വിത്ത് നന്നായി മുളക്കും, അതിനാൽ നവംബർ മുതൽ ഫെബ്രുവരി വരെ വിതയ്ക്കാം. 25 മുതൽ 35 ഡിഗ്രി വരെ താപനിലയിൽ നന്നായി വളരുന്നു.

ആവശ്യമായ കാലാവസ്ഥ

വേനൽക്കാല വിളയായതിനാൽ ചെറുചൂടുള്ള താപനിലയിൽ മസ്‌ക്മെലൻ വളർത്താം. 20 മുതൽ 30 ഡിഗ്രി വരെ താപനിലയിൽ വിത്ത് നന്നായി മുളക്കും, അതിനാൽ നവംബർ മുതൽ ഫെബ്രുവരി വരെ വിതയ്ക്കാം. 25 മുതൽ 35 ഡിഗ്രി വരെ താപനിലയിൽ നന്നായി വളരുന്നു.

രാസവസ്തുക്കൾ അടങ്ങാത്ത കീട നിയന്ത്രണം

മുഞ്ഞയെയും വണ്ടുകളെയും അകറ്റാനുള്ള സോപ്പ് ലായിനി മികച്ചതാണ്.  മറ്റ് കീടങ്ങളിൽ നിന്ന് മസ്‌ക്മെലനെ സംരക്ഷിക്കാൻ വീട്ടിൽ നിർമ്മിച്ച നീമാസ്ട്ര ഉപയോഗിക്കാം.

വിളവെടുപ്പ്                                                                 

പഴുതുകഴിഞ്ഞാൽ മസ്‌ക്മെലോണുകൾ സാധാരണയായി തണ്ടിൽ നിന്ന് വേർപെടുന്നു,  വിളവെടുത്ത മസ്‌ക്മെലൻ വൃത്തിയുള്ളതും തണുത്തതുമായ സ്ഥലത്ത് സൂക്ഷിക്കുക.

ആവശ്യമായ വളങ്ങൾ

മണ്ണിൻറെ ലെവൽ ഉയർത്തുന്നുമ്പോൾ തന്നെ മണ്ണിൽ കമ്പോസ്റ്റ് വളം ചേർക്കുക. സമീകൃത പോഷകങ്ങൾക്കായി, മണ്ണിൽ ജൈവ വളം ചേർക്കണം

പഴങ്ങൾ കൂടുതൽ മധുരമുള്ളതാക്കാൻ, 5 ലിറ്റർ വെള്ളത്തിൽ 4-5 ടേബിൾ ഇന്തുപ്പും 1-2 ടേബിൾ സ്പൂൺ ഗാർഹിക ബോറാക്സും കലർത്തി പഴങ്ങളിൽ തളിക്കുക.

ഗാർഹിക ബോറാക്സും കലർത്തി പഴങ്ങളിൽ തളിക്കുക.

English Summary: How to grow muskmelon at home
Published on: 25 May 2021, 10:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now