Updated on: 5 June, 2022 8:07 PM IST
പ്രമേഹരോഗികൾ നാരങ്ങ കഴിയ്ക്കാമോ? അറിയുക

പ്രമേഹ രോഗികൾ (Diabetic patients) പലപ്പോഴും ഭക്ഷണ പാനീയങ്ങളുമായി ബന്ധപ്പെട്ട പല ശീലങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. അതായത് എന്ത് ആഹാരവും കഴിക്കുന്നതിനും കുടിക്കുന്നതിനും മുൻപ് അവർ ചിന്തിക്കണം.

അതുപോലെ പ്രമേഹരോഗികൾ എന്ത് ആഹാരം കഴിച്ചാലാണ് ശരീരത്തിന് ഗുണം ചെയ്യുന്നതെന്നും അറിഞ്ഞിരിക്കണം. പ്രമേഹത്തെ ഒരു പരിധി വരെ നിയന്ത്രിക്കാൻ നമ്മുടെ അടുക്കളയിൽ എപ്പോഴും സുലഭമായി കാണുന്ന ചില ഭക്ഷ്യവസ്തുക്കൾക്ക് സാധിക്കും.

ഇത്തരത്തിൽ പ്രമേഹമുള്ളവർക്ക് വളരെ മികച്ചതാണ് നാരങ്ങ (Lemon). നാരങ്ങയിൽ വിറ്റാമിൻ സി, നാരുകൾ, പൊട്ടാസ്യം എന്നിവയും ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം പ്രമേഹ രോഗികളിൽ വേറിട്ട രീതികളിൽ പ്രവർത്തിക്കുന്നു.
ഇതോടൊപ്പം, നാരങ്ങയുടെ ഉപയോഗം മറ്റ് പല വിധത്തിലും പ്രമേഹത്തിന് ഗുണം ചെയ്യും. അങ്ങനെയെങ്കിൽ പ്രമേഹ രോഗികൾക്ക് നാരങ്ങ എങ്ങനെ ഗുണം ചെയ്യുമെന്ന് മനസിലാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്ക പ്രകൃതിദത്തമായ വിറ്റാമിൻ സി ഗുളികകൾ

പ്രമേഹത്തിന് എതിരെ നാരങ്ങയുടെ ഗുണങ്ങൾ (Benefits of lemon to cure diabetes)

  • നാരുകളാൽ സമ്പുഷ്ടമായ നാരങ്ങ (Lemon rich in fiber)

നാരങ്ങയിൽ 2.4 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ രോഗികളിലെ ഹൃദ്രോഗ സാധ്യത തടയാൻ ഫലപ്രദമാണ്. നാരങ്ങയിലെ ഉയർന്ന ഫൈബർ അംശം ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുന്നു. അതിനാൽ പ്രമേഹ രോഗികൾക്ക് നാരങ്ങ ഗുണം ചെയ്യും.

  • നാരങ്ങ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു (Lemon lowers sugar level)

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണമാണ് നാരങ്ങ. പഞ്ചസാര ആഗിരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കുന്നു. ഇതിലെ ചില സിട്രസ് ഫ്ലേവനോയ്ഡുകൾ അന്നജത്തിന്റെ ദഹനത്തെ സഹായിക്കുന്നു.

ഇതിന് കുടലിലെ പഞ്ചസാരയുടെ ആഗിരണത്തെ കുറയ്ക്കാൻ കഴിയും. ഇക്കാരണത്താൽ, പഞ്ചസാര നിങ്ങളുടെ രക്തത്തിൽ നേരിട്ട് രക്തചംക്രമണം ചെയ്യുന്നില്ല. അങ്ങനെ പഞ്ചസാരയുടെ അളവും ശരീരത്തിൽ വർധിക്കാതെ നിയന്ത്രിക്കപ്പെടുന്നു. അതിനാൽ തന്നെ ഷുഗർ രോഗികൾക്ക് അഥവാ പ്രമേഹരോഗികൾക്ക് നാരങ്ങ ആശങ്കയില്ലാതെ കഴിക്കാം.

  • ഹൃദയാരോഗ്യത്തിന് ഉത്തമം (Good for heart health)

നാരങ്ങയിൽ നല്ല അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം നിങ്ങളുടെ രക്തസമ്മർദം കുറയ്ക്കുകയും സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. നാരങ്ങ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല, കാൽസ്യം അടിഞ്ഞുകൂടുന്നത് മൂലം ധമനികളിലുണ്ടാകുന്ന തടസ്സത്തെയും പ്രതിരോധിക്കുന്നു.

ഇതിന് പുറമെ, നാരങ്ങയ്ക്ക് വേറെയും ഒരുപാട് ഗുണങ്ങളുണ്ട്. നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ നിര്‍ജലീകരണം തടയാനാകും. കൂടാതെ, ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും നാരങ്ങാവെള്ളം സഹായിക്കും.
നാരങ്ങയിൽ വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് വിറ്റമിൻ സി ഗുണകരമാണെന്നത് പോലെ തളർവാതം, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ഇത് വളരെ സഹായകമാണ്. ചർമത്തിലെ ചുളിവുകള്‍ മാറ്റുന്നതിനും ഇത് നല്ലതാണ്.

English Summary: Is Lemon Is Good For Diabetic Patients? Here Is The Answer
Published on: 05 June 2022, 07:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now