Updated on: 28 March, 2021 2:00 PM IST
കണ്ടാല്‍ ചൈനീസ് ഓറഞ്ച് പോലെ ആണ് ഇത് പക്ഷെ ചൈനീസ് ഓറഞ്ച് അല്ല.

ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ വളരുന്ന ഈ കുഞ്ഞന്‍ മധുര ഓറഞ്ചിനെ നമുക്ക് ചട്ടിയിലും വളര്‍ത്താം. ചെറിയ ഇലകള്‍ ആണ് ഇതിനുള്ളത്. വെളുത്ത നിറത്തിലുള്ള കുഞ്ഞന്‍ നക്ഷത്ര പൂക്കള്‍ ശിഖരങ്ങളില്‍ ആണ് മുളപൊട്ടുന്നത്.

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കൂടുതല്‍ വിളവ് കിട്ടുന്നതെങ്കിലും എല്ലാ സീസണിലും കായ്കള്‍ ഉണ്ടാവും. ഇതിന്റെ തൊലിക്ക് നല്ല മധുരമുള്ളതുകൊണ്ട് ഇത് തൊലിയോടെ കഴിക്കാമെന്നത് തന്നെയാണ് ഇതിന്റെ സവിശേഷത. കണ്ടാല്‍ ചൈനീസ് ഓറഞ്ച് പോലെ ആണ് ഇത് പക്ഷെ ചൈനീസ് ഓറഞ്ച് അല്ല.

നാരകത്തെ പോലെതന്നെ മുള്ളുള്ള ഒരു ചെടിയാണ് ഇസ്രായേൽ ഓറഞ്ച് എന്ന വിളിപ്പേരുള്ള കുംക്വറ്റ്‌ (kumquat) 8 തൊട്ടു 15 അടി വരെ ഉയരം വയ്ക്കാം. വളരെ സാവധാനമേ വളരു ഒരു അലങ്കാര ചെടികൂടെ ആണ് ഇത്.

നാരക കുടുംബത്തില്‍ ഒരുപാട് പേരുണ്ടെങ്കിലും എന്നെ അതിശയിപ്പിച്ച ഒന്നാണിത് കുഞ്ഞു 3 – 3.5 cm വലുപ്പമുള്ള നീണ്ട കായ്കള്‍ ആണ് ഇതിനുള്ളത്. തോടോട് കൂടെ കഴിക്കാം. അതിന്റെ മാതളതെക്കാളും മധുരം ഉണ്ട് പുറംതൊലിക്കു. കമ്പിളി നാരകം ( ബംബിളിമാസ്സ് ) ഇന്റെ രുചിയോടാണ് സാമ്യം. സലാടിനും പഴമായും മറ്റും ഉപയോഗിച്ചുവരുന്നു.

Kumquat ന്റെ ജന്മദേശം ചൈനയാണെന്ന് വിശ്വസിക്കപ്പെടുന്നു. ചൈനയില്‍ ഇതിനെ GOLDEN ORANGE എന്ന് വിളിക്കുന്നു. 1178-ലെ ചൈനീസ് ഗ്രന്ഥങ്ങളില്‍ ഈ ചെടി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 1915-ല്‍ ഈ ചെടിയെ സിട്രസ് വിഭാഗത്തില്‍ നിന്നും മാറ്റി ഫോര്‍ച്ചുനെല്ല എന്ന പ്രത്യേക ജാതിയായി കണക്കാക്കാന്‍ തുടങ്ങി.

എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിപ്പിക്കുന്ന കുംക്വറ്റ് മുടിവളര്‍ച്ചക്കും ഉത്തമമാണ്. കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന ഇതിന് പ്രമേഹത്തെ നിയന്ത്രിക്കാനും ശേഷിയുണ്ടത്രേ. ശരീരഭാരം കുറക്കാന്‍ കഴിവുള്ള ഈ ഫലം കഴിക്കുമ്പോള്‍ ഉന്മേഷം വര്ധിക്കുന്നു.കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു എന്നതോടൊപ്പം ത്വക്കിന്റെ മാര്‍ദ്ദവം കൂട്ടുന്നുമുണ്ട്. ദഹന സംബന്ധമായ രോഗങ്ങള്‍ നിയന്ത്രിക്കുന്നു. പ്രതിരോധശേഷി കൂട്ടുന്നു. ഹൃദയത്തെ സംരക്ഷിക്കുന്നു, ക്യാന്സറിനെ പ്രതിരോധിക്കുന്നു, പ്രായത്തെ ചെറുക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ A, C, എന്നിവയുടെ കലവറയായ ഈ അത്ഭുത ഓറഞ്ച് രക്തം വര്‍ധിപ്പിക്കാനും സഹായിക്കുന്നുണ്ട്.

English Summary: It can also be grown in salad orange or Israeli orange pots
Published on: 27 March 2021, 11:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now