Updated on: 15 January, 2022 10:00 AM IST
അമ്പഴം

കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളയാണ് അമ്പഴം. അമ്പഴത്തിലെ രുചി ഗൃഹാതുരമായ ഒരുപാട് ഓർമ്മകളിലേക്ക് നമ്മളെ കൊണ്ടുപോകുന്നു. ഉപ്പിൽ ഇടാനും ചമ്മന്തിക്കും അച്ചാറിനും എല്ലാം അമ്പഴം ഉപയോഗപ്പെടുത്തുന്നു. നമ്മുടെ വീട്ടുവളപ്പിലും, വഴിയോരങ്ങളിലും എപ്പോഴും കാണപ്പെടുന്ന ഈ ഫല വൃക്ഷത്തിന് നവംബർ- ഡിസംബർ മാസങ്ങളിൽ പൂവ് കൊഴിയുകയും ജൂൺ- ജൂലൈ മാസങ്ങളിൽ പുതിയ തളിരുകൾ വരുകയും ചെയ്യുന്നു. മാർച്ച്- ഏപ്രിൽ മാസങ്ങളിലാണ് ഇവ പുഷ്പിക്കുന്നത്

ഇതിൻറെ പഴം, ഇല, മരത്തിൻറെ തൊലി എന്നിവയെല്ലാം ഔഷധ ഗുണങ്ങൾ ഏറെയുള്ളതാണ്.

അമ്പഴം കൃഷി എങ്ങനെ ചെയ്യാം

കേടില്ലാത്ത പഴത്തിന്റെ വിത്ത് പാകിയും കമ്പുകൾ മുറിച്ചുനട്ടും ആണ് പ്രധാനമായും തൈ ഉത്പാദിപ്പിക്കുന്നത്. പ്രധാനമായും മണ്ണ്,മണൽ, ചാണക പൊടി എന്നിവ പോട്ടിങ് മിശ്രിതമായി ചേർത്ത് വിത്തുകൾ പാകി മുളപ്പിക്കാം.

കിളിർപ്പ് വന്നതിനുശേഷം തൈകൾ മണ്ണിലേക്ക് പറിച്ചു നടാവുന്നതാണ്. ജൈവാംശം കലർന്ന മണ്ണും, സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും തെരഞ്ഞെടുത്തു അമ്പഴം കൃഷി ചെയ്താൽ നല്ല രീതിയിൽ വിളവ് ലഭിക്കുന്നതാണ്. തൈകൾ വളർന്നുവരാൻ സമയം എടുക്കുന്നതിനാൽ കമ്പ് മുറിച്ച് നടുന്നതാണ് ഉത്തമം. ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേർത്ത കുഴിയിൽ കമ്പുകൾ നട്ടു പിടിപ്പിക്കാം. കമ്പിന്റെ മുകൾഭാഗം പ്ലാസ്റ്റിക് കൊണ്ട് കെട്ടിവെച്ചാൽ മഴക്കാലത്തു ചീയ്യൽ രോഗത്തെ പ്രതിരോധിക്കാം. ചുവട്ടിൽ വെള്ളക്കെട്ട് ഒഴിവാക്കിയിരിക്കണം. വേനൽക്കാലത്ത് കൃത്യമായ നനയും പുത ഇടലും ചെയ്താൽ ചെടികളുടെ വളർച്ച വേഗത്തിലാക്കും. കുരുമുളക് ചെടി നന്നായി പടർന്ന് കയറുന്നതിനാൽ നല്ല താങ്ങു മരമായും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്.

Ambazham is a crop suitable for the climate and soil of Kerala.  It is used for seasoning, seasoning and pickling. This fruit tree, which is always found in our backyards and on the sidewalks, flowers in November-December and new shoots appear in June-July. They bloom in March-April

ഇതിൻറെ ഇല പച്ചില വളമായി ഉപയോഗിച്ചാൽ തോട്ടങ്ങളിൽ നിന്ന് നിന്ന് കൈനിറയെ വിളവ് ലഭിക്കും. കൂടാതെ ഇതിൻറെ ഇല നല്ലൊരു കാലിത്തീറ്റ കൂടിയാണ്. തിപ്പലി, വെറ്റിലക്കൊടി, വാനില എന്നിവ വളർത്താൻ അമ്പഴം ഏറ്റവും മികച്ച ഫലവർഗം സസ്യമാണ്.

English Summary: Let's cultivate hog plum this is the best time
Published on: 15 January 2022, 09:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now