ആലപ്പുഴ ചിങ്ങോലി തയ്യിൽ വീട്ടിൽ ശാർന്ദധരൻന്റെ കൃഷിയിടത്തിൽ ചുവന്ന് തുടുത്ത് നിൽക്കുന്ന മഹ്കോട്ടാദേവാ പഴം ഏവരും ഒന്ന് ശ്രദ്ധിക്കും. മാനവരാശിയുടെ രക്ഷക്കായി സ്വർഗ്ഗത്തിൽ നിന്നും കൊണ്ടു വന്ന പഴം എന്നാണ് പേരുകൊണ്ട് . ഇന്തോനേഷ്യയിലും മലേഷ്യയിലും ധാരാളമായി വളരുന്ന മഹ്കോട്ടാദേവാ എന്ന പഴം ദൈവത്തിന്റെ കിരീടം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഇല തണ്ട്, പഴം എന്നിവ ഉപയോഗിക്കുന്നു. ഇതിന്റെ കുരു നീക്കിയ ഉണങ്ങിയ പഴം ( സവാള അരിയുന്നതു പോലെ ചീളുകളാക്കി ) നിരവധി അസുഖങ്ങൾ അകറ്റാൻ ലോകമെമ്പാടും ധാരാളം പേർ ഉപയോഗിച്ചു വരുന്നു. ആയതിനാൽ മഹ്കോട്ട ദേവ പഴം ഡ്രഗ് ലോർഡ് എന്നും അറിയപ്പെടുന്നു .
ശാരീരിക അസുഖങ്ങൾക്ക് ഇതിന്റെ പ്രയോജനം. ബ്ലഡ് പ്രഷർ, ഉയർന്ന കൊളസ്ട്രോൾ , ഡയബെറ്റിസ്, ലിവർ സിറോസിസ്, ഹാർട്ട് ഡിസീസ് ,യൂറിക്കാസിസ് കുറയ്ക്കുന്നു. വാതം, കിഡ്നി അസുഖങ്ങൾ, ത്വക്ക് രോഗങ്ങൾ, അലർജ്ജി മൂലമുള്ള ചൊറിച്ചിൽ, വയറിളക്കം മാറാനും ഇത് സഹായിക്കുന്നു. പ്രത്യുല്പാദനശേഷി വർദ്ധിപ്പിക്കാൻ ഇത് ഒരു ഉത്തമ പഴമാണ്.