മാമ്പഴങ്ങളില്‍ നിറം, രുചി, വലിപ്പം എന്നിവ വച്ച് ഒന്നാം സ്ഥാനത്താണ് മല്‍ഗോവ. തമിഴ്‌നാട്ടിലും ദക്ഷിണേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വളർത്തുന്ന ഒരു പ്രധാന മാമ്പഴമാണ് മാൽഗോവ. ഇത് ഒരു വലിയ ഉരുണ്ട പഴമാണ് (സാധാരണയായി 300–500 ഗ്രാം), അതിനകത്ത് ചെറിയ കട്ടിയുള്ള വിത്തും വളരെ സത്തുള്ളതും സൗരഭ്യമുള്ളതുമാണ്. ഇത് സാധാരണയായി മികച്ച മാമ്പഴങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇതിന്‍റെ ഉത്പാദന പ്രദേശം തമിഴ്‌നാട്ടിലെ സേലം, ധർമ്മപുരി, കൃഷ്ണഗിരി ജില്ലകളിലും ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
50 തരം മാമ്പഴങ്ങളുടെ ഡിഎൻഎ വിശകലനം ചെയ്തപ്പോള്‍ നിരവധി ഡിഎൻഎ ഗ്രൂപ്പുകൾ കണ്ടെത്തി , പക്ഷേ അതില്‍ മാൽഗോവ ഏറ്റവും വ്യത്യസ്തമായിരുന്നു.
വിവരണം
പാകമാകുമ്പോൾ പച്ച നിറം (ചുവപ്പ് നിറത്തോടു കൂടി) നിലനിർത്തുന്ന ഒരു വൃത്താകാര മാബഴം ആണ് മാൽഗോവ. വൃത്താകൃതിയിലുള്ള, മൂർച്ചയുള്ള അഗ്രവും മറ്റ് മാമ്പഴങ്ങളെ അപേക്ഷിച്ച് ഇതിനെ വ്യത്യസ്ഥമാണ്. കടും ചുവപ്പ് നിറമുള്ള ഫ്ലോറിഡ ഇനം കൂടുതൽ ഇളം നിറത്തിലാണ്. നാരുകൾ കുറവുള്ള മഞ്ഞയും മൃദുവും മധുരവുമുള്ള മാംസം ആണ് ഇതിനുള്ളത്. . ഇതിൽ മോണോഎംബ്രിയോണിക് വിത്ത് ആണ് ഉള്ളത്. വൈകി വിളയുന്ന മാമ്പഴമാണിത്, സാധാരണയായി മെയ് (ജൂലൈ / ഓഗസ്റ്റ്) വിളവെടുക്കുന്നു. ഇതിന് കുറഞ്ഞ അസിഡിറ്റി (0.11) ഉണ്ട്, പി.എച്ച് 4.65 ആണ്.