കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി ഏറ്റവും നന്നായി കൃഷി ചെയ്യാവുന്ന ഇനമാണ് സപ്പോട്ട. പോഷകാംശങ്ങളുടെ കലവറയായ സപ്പോട്ടയ്ക്ക് ഇന്ന് വിപണിയിൽ നല്ല വില ലഭ്യമാകുന്നുണ്ട്. വിപണനം ഒരു പ്രശ്നമല്ലാത്ത ഫലവർഗമാണ് ഇത്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടുവളപ്പിൽ ഒരു സപ്പോട്ട തൈ എങ്കിലും വച്ചുപിടിപ്പിക്കാവുന്നതാണ്.
നല്ലയിനം ഒട്ടുതൈകൾ മികച്ച നഴ്സറികളിൽ നിന്നും വാങ്ങിച്ചു നടുന്നതാണ് ഉത്തമം. എല്ലാത്തരം മണ്ണിലും ഇത് കൃഷി ചെയ്യാം.
കൃഷി രീതി
സാധാരണഗതിയിൽ പതി വച്ചതോ ഗ്രാഫ്റ്റ് ചെയ്തതോ ആയ തൈകളാണ് നടുന്നത്. മെയ് - ജൂൺ കാലയളവിലാണ് പ്രധാനമായും ഇവ വച്ചുപിടിപ്പിക്കുക.
Sapota is one of the best cultivars in Kerala suitable for the climate. Sapota, a storehouse of nutrients, is well priced in the market today. This is a fruit that is not a problem for marketing.
എട്ടു മീറ്റർ അകലത്തിൽ 60*60*60 സെൻറീമീറ്റർ വലുപ്പത്തിൽ കുഴികളെടുത്ത് കൃഷി ആരംഭിക്കാം. പ ബദാമി, ക്രിക്കറ്റ് ബോൾ, പെരിയകുളം ഒന്ന് തുടങ്ങിയവയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള സപ്പോട്ട ഇനങ്ങൾ.
പരിപാലനമുറകൾ
വർഷം മുഴുവൻ വിളവ് ലഭ്യമാകുന്ന സപ്പോട്ടയ്ക്ക് നല്ല രീതിയിൽ വളപ്രയോഗം നടത്തിയാൽ കൂടുതൽ ആദായം ഉറപ്പിക്കാം. ചെടികൾ നടുമ്പോൾ 10 കിലോ ജൈവവളം ചേർക്കണം. പൂർണ്ണ വളർച്ചയെത്തിയ കായ്കകൾ ലഭ്യമാകുന്ന ഒരു മരത്തിന് 55 കിലോ ജൈവവളത്തിനു പുറമേ യൂറിയ ഒരു കിലോ, റോക് ഫോസ്ഫേറ്റ് ഒന്നര കിലോ, പൊട്ടാഷ് വളം ഒന്നരകിലോ എന്നിവ നൽകണം. മെയ്- ജൂൺ മാസങ്ങളിലാണ് ജൈവവളപ്രയോഗം ചെയ്യേണ്ടത്. വേനൽക്കാലത്ത് നല്ല രീതിയിൽ നനച്ചു നൽകണം. കൂടാതെ വെള്ളം അധികം കെട്ടി നിൽക്കുന്ന സ്ഥലത്ത് കൃഷി ചെയ്യരുത്. ഒക്ടോബർ - നവംബർ ഫെബ്രുവരി - മാർച്ച് മാസങ്ങളിലാണ് ഇവ പൂവിടുന്നത്. ഒട്ടുതൈകൾ മൂന്നുവർഷംകൊണ്ട് പൂവിടുന്നു. ചെടികൾക്ക് ജൈവവളം ചേർത്ത് നൽകുമ്പോൾ മെയ് - ജൂൺ മാസങ്ങളിൽ പകുതിയും ബാക്കി ഓഗസ്റ്റ്-സെപ്റ്റംബർ കാലയളവിലും ചേർത്തു നൽകുന്നതാണ് ഉത്തമം.
മരത്തിന് ചുറ്റും ഒരു മീറ്റർ വരെ ഉയരത്തിൽ 30 സെൻറീമീറ്റർ താഴ്ചയിൽ എടുത്ത് തടങ്ങളിൽ വളങ്ങൾ ചേർത്ത് നൽകാം. വിളവെടുത്ത കായ്കൾ പറിച്ചതിനുശേഷം ഏകദേശം 7 ദിവസം വരെ കേടുകൂടാതെ നമുക്ക് സൂക്ഷിക്കാവുന്നതാണ്.