പേരയ്ക്ക കൃഷിചെയ്യുന്ന പലരും പറയുന്ന പ്രശ്നമാണ് പേരയ്ക്കയിൽ കാണപ്പെടുന്ന പുഴുശല്യം. വർഷം മുഴുവൻ പേരയ്ക്കമരത്തിൽ നിന്ന് കായ്ഫലം ലഭ്യമാകുമെങ്കിലും പുഴുക്കുത്തു ഉള്ള കായ്കൾ ആണ് അതിൽ ഏറിയപങ്കും. ഇത്തരത്തിൽ കായ്കളെ നശിപ്പിക്കുന്ന കായീച്ചയാണ് ബാക്ട്രോസിറ ഡോർസാലിസ്.
ഇത് പേരയെ മാത്രമല്ല സപ്പോട്ട, പപ്പായ, മാങ്ങ തുടങ്ങിയവയ ഫലങ്ങളെയും ആക്രമിക്കാറുണ്ട്. പേരയ്ക്ക വിളവെടുക്കാറാകുമ്പോൾ കായീച്ചകൾ പേരയ്ക്കയുടെ തൊലിക്കടിയിൽ മുട്ട കുത്തി വയ്ക്കുകയും ചുരുങ്ങിയ ദിവസത്തിനുള്ളിൽ മുട്ടവിരിഞ്ഞു ചെറുപുഴുകൾ പുറത്തുവരികയും ചെയ്യുന്നു.
Pest infestation in guava is a common problem among many guava growers. Although the fruit is available from the guava tree throughout the year, most of it is rotten fruit.
ഈ പുഴുക്കൾ മാംസളമായ ഉൾഭാഗം തിന്ന് ജീവിക്കുന്നു. ഒരു പുഴു ഒന്നിലധികം മുട്ടകൾ ഒരു പേരയ്ക്കയുടെ ഉള്ളിൽ നിക്ഷേപിക്കുന്നു. അതുകൊണ്ടാണ് പേരയ്ക്കയിൽ ധാരാളം പുഴുക്കൾ കാണപ്പെടുന്നത്. ഇനി ഈ പേരയ്ക്ക വിളഞ്ഞു മണ്ണിൽ വീഴുമ്പോൾ ഒരാഴ്ച സമാധി ദശ പ്രാപിക്കുകയും, പിന്നീട് പൂർണ്ണ വളർച്ചയെത്തി ഈച്ചയായി പുറത്തേക്ക് വരികയും ചെയ്യുന്നു. പേരക്കയിൽ പുഴുക്കളെ അതിൻറെ വളർച്ചാ ഘട്ടത്തിൽ കണ്ടു പിടിക്കുക അത്ര എളുപ്പമല്ല. അതിനു കാരണം മാംസളമായ ഉൾഭാഗത്ത് വെള്ള നിറത്തിലാണ് ഇവ വിഹരിക്കുന്നത്. ഈ ഭാഗത്ത് ചെറുതായി അമർത്തിയാൽ ഇത് കുഴിഞ്ഞു പോകുന്നത് നമുക്ക് കാണാൻ സാധിക്കും. പുഴുകളുടെ സാന്നിധ്യം തിരിച്ചറിയാൻ മറ്റൊരു കാര്യം തൊലിപ്പുറത്ത് കാണപ്പെടുന്ന നിറവ്യത്യാസം ആണ്. പുഴുക്കുത്തുകൾ ഉള്ള കായ്കൾ മണ്ണിലേക്ക് വലിച്ചെറിയുന്ന ശീലം നമ്മൾ ഒഴിവാക്കിയാൽ മാത്രമേ ഒരു പരിധിവരെ തോട്ടങ്ങളിൽ കായീച്ച ശല്യം അകറ്റുവാൻ സാധിക്കൂ. ഇതിനായി പുഴുക്കുത്ത് കാണപ്പെടുന്ന കായ്കൾ സോപ്പ് ലായനിയിലോ അല്ലെങ്കിൽ ചൂടുവെള്ളത്തിലോ ഒരു ദിവസം മുക്കി വെക്കുക. ഒരു ദിവസം കൊണ്ട് കായ്കൾക്ക് ഉള്ളിലെ പുഴുക്കൾ ചത്തുപോകുന്നു. ഇതുകൂടാതെ പേരയ്ക്ക കവർ കൊണ്ട് മൂടുന്നതും നല്ലതാണ്. ഇതുകൂടാതെ ചെയ്യുവാൻ പറ്റുന്ന മറ്റൊരു കാര്യമാണ് മെറ്റ് കെണി ഉപയോഗം. ഏകദേശം മൂന്ന് പേരയ്ക്ക മരം ഉള്ള വീട്ടുവളപ്പിൽ ഒരു മെറ്റ് കെണി മാത്രം മതിയാകും. പേരയുടെ കമ്പിലോ മറ്റു അടുത്തുള്ള മരച്ചില്ലയിലോ ഇത് കെട്ടിയിടാം. എന്നാൽ ശക്തമായ മഴയോ വെയിലോ ഇതിനെ ഏൽക്കാതെ നോക്കണം. ശക്തമായ മഴയും വെയിലും ഏറ്റാൽ ഇതിൽ ഉള്ള ആകർഷണ വസ്തു നഷ്ടമാകും. ഇതുകൂടാതെ ഇതിൽ ചത്തു വീഴുന്ന ഈച്ചകളെ ഇടയ്ക്ക് പുറത്ത് കളയുവാനും മറക്കരുത്.
മെറ്റ് കെണിയിൽ കാണപ്പെടുന്ന ഈച്ചകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കുപ്പിക്കുള്ളിൽ വീഴുകയും, നിമിഷനേരംകൊണ്ട് ചാവുകയും ചെയ്യുന്നു. ഈച്ചകളെ ആകർഷിക്കുവാൻ മെറ്റ് കെണിയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത് മീഥെയിൽ യൂജിനോൾ എന്ന കീടനാശിനി ആണ്. ഒരു മെറ്റ് കെണി ഏകദേശം മൂന്ന് മാസം ഉപയോഗിക്കാം. ഇത് എല്ലാവിധ വള കടകളിലും ലഭ്യമാണ്.