Updated on: 3 July, 2019 6:39 PM IST
ലോകത്തിൽ മറ്റെവിടയും കാണാത്തതായ മരം എന്നതാണ് മൂട്ടി മരത്തിന്റെ ഏറ്റവും വലിയ പ്രത്യകത .കേരളത്തിലെ നിത്യഹരിതവനങ്ങളിൽ മാത്രം കണ്ടു വരുന്ന വൃക്ഷമാണിത് .ഇന്ന് ഇത് നാട്ടിൻ പുറങ്ങളിലും നട്ട് പിടിപ്പിച്ച് വളർത്തുന്നു . മൂട്ടിപ്പഴം കുന്തപ്പഴം, മുട്ടിക്കായ് എന്നൊക്കെ പ്രദേശികമായി ഇതിനെ വിളിക്കും .പൈൻ മരങ്ങൾ എന്നും ഇവയ്ക്ക് പേരുണ്ട് .പശ്ചിമഘട്ട മലനിരകളിലാണ് തനത് സ്പീഷ്യസിൽ പെട്ട മരങ്ങളായ മൂട്ടി മരങ്ങൾ  കാണപ്പെടുന്നത്.മരത്തിന്റെ മൂട്ടിൽ പഴങ്ങൾ ഉണ്ടാകുന്നതിനാലാണ് ഇവയ്ക്ക് മൂട്ടിപ്പഴം എന്ന പേര് വന്നത്. മലയണ്ണാൻ കുരങ്ങ് കരടി, പക്ഷികൾ എന്നിവയുടെയൊക്കെ ഇഷ്ട്ട ഭക്ഷണമാണ് മൂട്ടിപ്പഴങ്ങൾ .കട്ടിയുള്ള പുറം തോട് പൊളിച്ചാൽ മാംസളമായഭാഗം  വളരെ രുചിയുള്ളതാണ് .രണ്ട് വിത്തോടു കൂടിയ താണ് മാംസളഭാഗം .
 
മരം നട്ട് അഞ്ച് വർഷം ആകുമ്പോൾ പൂവിടാൻ തുടങ്ങും എങ്കിലും പത്ത് വർഷം വരെ എത്തുമ്പോഴെ ഫലങ്ങൾ ഉണ്ടാകാറുള്ളൂ  .ജനുവരി മുതൽ മാർച്ച് വരെയാണ് ഇതിന്റെ പൂക്കാലം  .പൂക്കൾ വളരെ ഭംഗിയുള്ളതാണ് .ഇവയുടെ പൂക്കൾക്ക് ദളമുണ്ടാകില്ല .ജൂൺ- ജൂലായ് മാസങ്ങളിലാണ്  മൂട്ടിപ്പഴം പാകമാകുന്നത് . പാകമാകാത്ത പഴങ്ങൾ ഇളം നീല നിറമായിരിക്കും  .പാകമായ പഴങ്ങൾ കടും ചുവപ്പ് നിറമായിരിക്കും .  ധാരാളം വിറ്റാമിനുകളും പ്രൊട്ടീനും നിറഞ്ഞതാണ് മൂട്ടി പഴങ്ങൾ .ഒരു നെല്ലിക്കയുടെ വലിപ്പമുണ്ടാകും മൂട്ടി പഴങ്ങൾക്ക് .മൂട്ടി തടികൾ നല്ല ഈടുള്ള തടിയാണ്  .പാലമിടാനും കിണറിന് തുടിയിടാനും പണ്ട് ഇതാണ് ഉപയോഗിച്ചിരുന്നത് .മൂട്ടി പഴങ്ങൾക്ക് വിപണിയിൽ  200 രൂപ വരെ വിലയുണ്ട് .
 
English Summary: Moot fruit
Published on: 03 July 2019, 06:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now