Updated on: 22 June, 2020 8:12 PM IST

ആത്തപ്പഴം അഥവാ സീതപ്പഴം പോലെ ഒന്നാണ് മുള്ളാത്ത അഥവാ ലക്ഷ്മണപ്പഴം. മുള്ളാത്ത യുടെ പേര് പോലെ തന്നെ മുള്ളുകളുള്ള പുറം തൊലിയാണ് ഇതിനുള്ളത്. മധുരവും പുളിയും കലർന്ന  രുചിയുള്ള ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരും ധാരാളമടങ്ങിയിരിക്കുന്നു.

അനോന മ്യൂരിക്കേറ്റ' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന്റെ ഇംഗ്ലീഷ് പേര് 'സോര്‍സോപ്പ' എന്നാണ്. the scientific name "Anona muriatica", it is called "Sorsopa".

സാധാരണയായി 5 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. തടിയുടെ പുറം തൊലിയ്ക്ക് കറുപ്പ് കലർന്ന നിറമായിരിക്കും. പുറം ഭാഗം മിനുത്തതും അഗ്രഭാഗം കൂർത്തതുമായ കടും പച്ച നിറത്തിലുള്ള ഇലകൾ ഈ സസ്യത്തിൽ ഉണ്ടാകുന്നു. സുഗന്ധമുള്ളതും വലിപ്പമുള്ളതുമായ പൂക്കൾ ആണ് ഇതിൽ ഇണ്ടാകുന്നത്. പൂക്കൾക്ക് നാല്- അഞ്ച് ഇതളുകൾ വരെ ഉണ്ടാകാം. ഭക്ഷ്യയോഗ്യമായ ഇതിലെ കായ്കൾ നല്ല കടും പച്ച നിറമുള്ളതും മുള്ളുകളാൽ ആവരണം ചെയ്തതും ആയിരിക്കും. കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറം കലർന്നതും ആയിരിക്കും. ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരും ധാരാളമടങ്ങിയിരിക്കുന്നു.

കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലുള്ള അനേകം വിത്തുകൾ കാണപ്പെടുന്നു. 30 സെ.മീറ്റർ വരെ വലിപ്പവും ആറര കി.ഗ്രാംവരെ തൂക്കവുമുള്ള ഫലമാണ് ഇതിനുള്ളതു്.

കായ്കളിലും ഇലയിലുമൊക്കെ അടങ്ങിയിരിക്കുന്ന 'അസറ്റോജനിനസ്' എന്ന ഘടകം അര്‍ബുദത്തെ നിയന്ത്രിക്കുമെന്ന കണ്ടുപിടിത്തം മുള്ളന്‍ചക്കയെ പ്രശസ്തമാക്കിക്കഴിഞ്ഞു.

കീമോതെറാപ്പി കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ ലഘൂകരിക്കുന്നതിനും ഫലവര്‍ഗത്തിനു കഴിയും. രോഗപ്രതിരോധശേഷി പകരുന്നതിനു പുറമെ നല്ല ഉറക്കം നല്‍കുന്നതിനും മാനസിക പിരിമുറുക്കം കുറച്ച്‌ ഉണര്‍വ്‌ പകരുന്നതിനുമെല്ലാം ഈ ഫലം നല്ലതാണ്‌. മുള്ളാത്തയിലയുടെ നീര് പേൻ, മൂട്ട എന്നിവയെ നശിപ്പിക്കൻ ഉപയോഗിക്കുന്നു എന്നും പറയപ്പെടുന്നു.

മൈഗ്രേന്‍, വിളര്‍ച്ച, ദഹനക്കുറവ്‌, മൂത്രാശയ രോഗങ്ങള്‍, ശരീരവേദന എന്നിവയെല്ലാം മാറ്റുന്നതിനു ഇതിനു കഴിയും . It can cure migraine, anemia, indigestion, urinary tract and body aches.

ശരീരത്തിലെ ട്യൂമര്‍ വളര്‍ച്ചക്കെതിരേയും പ്രവര്‍ത്തിക്കുന്ന മുള്ളാത്ത മൊത്തത്തില്‍ ശരീരത്തിന്‌ ആരോഗ്യവും ഉന്മേഷവും പകരുന്ന പഴവര്‍ഗമാണ്‌.

രോഗപ്രതിരോധശേഷി പകരുന്നതിനോടൊപ്പം പോഷകമേന്മയിലും മികച്ചതാണ്‌ മുള്ളാത്ത. വൈറ്റമിന്‍ സി, ബി1, ബി2, ബി3, ബി5, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്‌ഫറസ്‌, സോഡിയം, കാര്‍ബഹൈഡ്രേറ്റ്‌ എന്നിവയുടെ സമ്പന്നമായ ഒരു സ്രോതസ്സാണ്‌ മുള്ളാത്ത

കടപ്പാട്

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഞാറ്റുവേലയിൽ ചില്ലിക്കമ്പിനും വേര് പിടിക്കും'

English Summary: Mullatha its qualities
Published on: 22 June 2020, 03:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now