ഓറഞ്ചിന്റെ ഗണത്തിൽ പെടുന്ന മുസംബിയിൽ (Mosambi) സിട്രസ് വളരെയധികം അടങ്ങിയിട്ടുണ്ട് . ജ്യുസ് ആയി കുടിക്കാൻ പറ്റിയ പഴമാണ് ഇത്. സിട്രസ് അടങ്ങിയ പഴങ്ങൾക്ക് വളരെയധികം ആരോഗ്യഗുണങ്ങളുണ്ട്.
മൊസംബി കൂടാതെ ഓറഞ്ച്, നാരങ്ങാ, ഗ്രേപ്പ് ഫ്രൂട്ട് എന്നിവയിലെല്ലാം സിട്രസ് വളരെയധികം അടങ്ങിയിട്ടുണ്ട് . പ്രതിരോധ ശേഷി വർധിപ്പിക്കുന്നത് മുതൽ കാൻസനെതിരെ പ്രവർത്തിക്കുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങൾ ഈ പഴങ്ങൾക്കുണ്ട്.
ഫൈബർ
മുസംബിയിൽ വളരെയധികം ഫൈബറുകൾ (Fiber)അടങ്ങിയിട്ടുണ്ട്. ഈ ഫൈബറുകൾ ദഹനം സുഗമമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. അത് കൂടാതെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഫൈബർ സഹായിക്കും. മറ്റ് പഴങ്ങളെക്കാൾ സിട്രസ് പഴങ്ങളിൽ ഫൈബറിന്റെ അളവ് വളരെ കൂടുതലായിരിക്കും.
കിഡ്‌നി സ്റ്റോൺ വരാനുള്ള സാധ്യത കുറയ്ക്കും
പലപ്പോഴും സിട്രേറ്റിന്റെ അളവിന്റെ കുറവ് മൂലം മൂത്രത്തിൽ കല്ല് (Kidney Stone) ഉണ്ടാകാറുണ്ട്. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് മൂത്രത്തിൽ കല്ല് ഒഴിവാക്കാൻ വളരെ നല്ല മാർഗമാണ്. സിട്രസ് അടങ്ങിയിട്ടുള്ള മൊസാംബി പോലെയുള്ള പഴങ്ങൾ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ പഴങ്ങളുടെ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.
കാൻസറിനെ പ്രതിരോധിക്കും
അന്നനാളം, ആമാശയം, സ്തനം, പാൻക്രിയാറ്റിക് അര്ബുദങ്ങളെ (Cancer) പ്രതിരോധിക്കാൻ മൊസംബി പോലെയുള്ള സിട്രസ് പഴങ്ങൾക്ക് ഒരുപരിധി വരെ സാധിക്കും.
ഈ പഴങ്ങളിൽ അടങ്ങിയിട്ടുള്ള ഫ്ലാവോനോയ്ഡ് എന്ന ഘടകമാണ് ക്യാന്സറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നത്. കൂടാതെ ശ്വസനനാളത്തിലെ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.