കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ കൃഷിരീതിയാണ് പാഷൻ ഫ്രൂട്ട്. എന്നാൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നവർക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്നത് അവയിൽ കാണുന്ന കുമിൾ രോഗങ്ങളാണ്. അതുകൊണ്ട് കൃത്യമായ കുമിൾ രോഗനിർണയവും നിയന്ത്രണവും അറിഞ്ഞിരിക്കേണ്ടത് ഈ കൃഷിയിൽ അത്യന്താപേക്ഷിതമാണ്.
ഫ്യൂസേറിയം വാട്ടം
ഇലകളുടെ പച്ചപ്പ് നഷ്ടപ്പെട്ട ഇവ ക്രമേണ മഞ്ഞ നിറത്തിലും, തവിട്ടു നിറത്തിലും കാണപ്പെടുന്നതാണ് പ്രധാന രോഗലക്ഷണം. രോഗബാധയേറ്റ ചെടിയുടെ വേരോ, തണ്ടോ മുറിച്ച് നെടുകയിൽ നോക്കിയാൽ കറുത്ത നിറം കണ്ടാൽ കുമിൾ സാന്നിധ്യമുണ്ടെന്ന് ഉറപ്പിക്കാം.
വേര് ചീയൽ രോഗം
ഇലകളിൽ ചെറിയ മഞ്ഞ നിറത്തോടുകൂടിയ പൊട്ടുകൾ പ്രത്യക്ഷപ്പെട്ടു, ക്രമേണ ചെടികളുടെ ചെറു ചില്ലകൾ മുകളിൽ നിന്ന് താഴേക്ക് ഉണങ്ങുന്നതാണ് പ്രധാന ലക്ഷണം. കായകളിലും ഇവ പ്രത്യക്ഷപ്പെടുന്നു. രോഗം മൂർച്ഛിക്കുമ്പോൾ ഇലപ്പുള്ളികൾ പരസ്പരം കൂടിച്ചേരുകയും, കായകൾ ചുക്കിചുളിയും ചെയ്യുന്നു.
കാണ്ഡം ചീയൽ
ചെറു ചില്ലകൾ താഴേക്ക് കരിഞ്ഞു ഉണക്കുകയും, ചെടിയുടെ ബലം നഷ്ടപ്പെട്ടു മഞ്ഞളിച്ച് താഴേക്ക് വീഴുന്നതും ആണ് പ്രധാന ലക്ഷണം.
ചുണങ്ങ് രോഗം
ഇലകളുടെ പുറം ഭാഗത്ത് വൃത്താകൃതിയോട് കൂടിയ മഞ്ഞനിറത്തിലുള്ള ചെറുപുള്ളികൾ പ്രത്യക്ഷപ്പെടുന്നു, തുടർന്ന് ഇവയുടെ മധ്യഭാഗം പച്ചനിറത്തിലായി ചുറ്റും തവിട്ടുനിറത്തിൽ വലിയ വട്ട പുള്ളികളായി മാറുന്നു. പഴങ്ങളിലും ചെറിയ പുള്ളികൾ കാണപ്പെടുകയും, പിന്നീട് ഇവ ചുണങ്ങുകളായി രൂപപ്പെടുകയും ചെയ്യുന്നു.
കുമിൾ രോഗനിയന്ത്രണം
1. കുമൾ ബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ ചെടികൾ കണ്ടു കഴിഞ്ഞാൽ കൃഷി വിദഗ്ധരെ അറിയിക്കുകയും, നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുക.
English Summary: Must Know in Passion Fruit Cultivation
Published on: 24 August 2021, 11:33 IST