വൈറ്റമിൻ സി യുടെ കലവറയാണ് നെല്ലിക്ക. നെല്ലിക്ക ഏതു രീതിയിൽ പാകം ചെയ്താലും അതിലെ വൈറ്റമിൻ സി നഷ്ടപ്പെടില്ല. നെല്ലിക്ക ത്രിഫലകളിൽ ഒന്നാണ്. നെല്ലിക്ക് ചൂടും തണുപ്പും പ്രതിരോധിക്കാൻ കഴിയുന്നു. നെല്ലിക്കായ് കഴിച്ചശേഷം വെള്ളം കുടിച്ചാൽ മധുരം അനുഭവപ്പെടും.
ഉപയോഗങ്ങൾ :കായ്:
കായ്കളിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ചൂടിൽ നശിക്കാത്ത വൈറ്റമിൻ സി ആയതിനാൽ അച്ചാറുകൾക്കും ഉപയോഗിക്കാം, ഉണക്കിയാലും ഉപ്പിലിട്ടാലും വൈറ്റമിൻ സി നഷ്ടപ്പെടാറില്ല. ജാം, കാൻഡി, സ്ക്വാഷുകൾ എന്നിവയ്ക്കായി നെല്ലിക്ക ഉപയോഗിച്ചുവരുന്നു. ഔഷധമേഖലകളിൽ നെല്ലിക്കയുടെ പ്രാധാന്യമേറേയാണ്. ച്യവനപ്രാസത്തിലും, രസായനങ്ങളിലും, ചൂർണ്ണങ്ങളിലും മുഖ്യചേരുവയായി ഉൾപ്പെടുത്താറുണ്ട്. മഷി, മുടിനരയ്ക്കുള്ള ഡൈ, ഷാമ്പൂ, തലയിൽ തേക്കുന്ന എണ്ണകൾ എന്നിവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.
ധാരാളം പെക്റ്റിന്‍, വിറ്റാമിന്‍ സി, ബി-കോംപ്ലക്‌സ്, കാല്‍സിയം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗൈനിക് അമ്ലം, ടാനിക് അമ്ലം, റെസിന്‍, പഞ്ചസാര, അന്നജം, പ്രോട്ടീന്‍, ആല്‍ബുമിന്‍, സെല്ലുലോസ് ഇവയും അടങ്ങിയിട്ടുണ്ട്. വാത, പിത്ത, കഫ രോഗങ്ങള്‍ ശമിപ്പിക്കുന്നു.
രക്തദുഷ്ടി, രക്തപിത്തം, ജ്വരം, പ്രമേഹം, മുടി കൊഴിച്ചില്‍ ഇവ ശമിപ്പിക്കുന്നു. കണ്ണിനു കുളിര്‍മ്മയും കാഴ്ച ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. നാഡികള്‍ക്കു ബലവും രുചിയും ദഹന ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. ച്യവനപ്രാശം, ദശമൂലാരിഷ്ടം, അശോകാരിഷ്ടം, ഭൃംഗരാജ തൈലം, ബ്രഹ്മിഘൃതം എന്നിവയിലെല്ലാം പ്രധാന ചേരുവ നെല്ലിക്കായാണ്. നേത്ര രോഗങ്ങള്‍, മലബന്ധം, പ്രമേഹം, മൂത്രതടസ്സം എന്നീ രോഗങ്ങളുടെ ചികിത്സക്ക് നെല്ലിക്ക ആയുര്‍വേദത്തില്‍ ഉപയോഗിച്ചു വരുന്നു.
നെല്ലിക്ക കുരു കളഞ്ഞ നീരും, തേനും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് രാവിലെ കഴിക്കുന്നത് പ്രമേഹത്തിനു വളരെ നല്ലതാണ്. പച്ച നെല്ലിക്ക കഴിച്ചാല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കും. വായ്പ്പുണ്ണിന് പച്ച നെല്ലിക്ക അരച്ച് പച്ച മോരില്‍ കലക്കി കുടിക്കുക. കുട്ടികള്‍ക്ക് രോഗപ്രതിരോധ ശേഷിയുണ്ടാകുന്നതിനു നെല്ലിക്ക അരിഷ്ടം കൊടുത്താല്‍ മതി.
പ്രധാനമായും ഔഷധ കൂട്ടുകളില്‍ പച്ചനെല്ലിക്കായാണുഉപയോഗിക്കുന്നതെങ്കിലും ചില ഔഷധ കൂട്ടുകളില്‍ ഇല, വേര്, തൊലി ഇവയും ഉപയോഗിച്ചു വരുന്നു. നിത്യ യൗവ്വനം പ്രധാനം ചെയ്യും എന്നു കരുതപ്പെടുന്ന ചൃവനപ്രാശാത്തിലെ പ്രധാന ഘടകം നെല്ലിക്കായാണ്.
ഇല:
വിളവെടുപ്പിനുശേഷം കൊമ്പുകോതുമ്പോൾ ഇലകൾ കന്നുകാലികൾക്ക് ആഹാരമായി നൽകാറുണ്ട്. ഏലത്തിന് പുതയിടുന്നതിന് നെല്ലിയില ഉപയോഗിക്കുന്നു.
തടി:
കാർഷിക ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. വെള്ളം ശുദ്ധീകരിക്കാൻ കിണറുകളിൽ നെല്ലിപ്പലക ഉപയോഗിക്കാറുണ്ട്. തടി വിറകിനായും ഉപയോഗിക്കുന്നു.