Updated on: 27 December, 2021 11:00 AM IST
നോനിപ്പഴം

ഇന്ത്യൻ മൾബറി എന്നറിയപ്പെടുന്ന നോനിപ്പഴം നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് പോളിനേഷൻ ദ്വീപിൽ എത്തിയ സൈനികർക്ക് തദ്ദേശയീരാണ് ആരോഗ്യസംരക്ഷണതിന് ഈ പഴത്തെ പരിചയപ്പെടുത്തന്നത്. പോളിനേഷ്യകാർ നോനിപ്പഴം മൂപ്പെത്തിനു മുൻപേ പറിച്ചെടുത്ത് പഴിപ്പിക്കുകയാണ് പതിവ് പിന്നീട് പഴച്ചാർ എടുത്തു അരിച്ചെടുക്കുക.

ഏകദേശം 20 അടി വെള്ളം പൊക്കത്തിൽ വളരുന്ന ഈ ചെടിയിൽ വർഷം മുഴുവനും പഴങ്ങൾ ഉണ്ടാകും എന്നതാണ് പ്രത്യേകത. ഒരു ഒരു പഴത്തിന് ഏകദേശം ഉരുളകിഴങ്ങിനേക്കാൾ വലിപ്പമുണ്ടാകും. കടച്ചക്കയോട് രൂപസാദൃശ്യമുള്ള പഴം കൂടിയാണ് ഇത്. ഇതിൻറെ പഴച്ചാറ് ശരീരത്തിന് അമിത അധ്വാനം ഇല്ലാത്ത സമയത്ത് കഴിക്കുന്നത് നല്ലതാണ്. അസ്വഭാവികമായി പ്രവർത്തിക്കുന്ന ശരീരകോശങ്ങളുടെ പ്രവർത്തനത്തിനെ സാധാരണഗതിയിൽ ആകുവാൻ സഹായിക്കുന്ന സീറോനിൻ നോനി പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു.

ഇതുകൂടാതെ ആൻറി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. നോനിയിലുള്ള ഘടകങ്ങൾ പൂർണമായും കണ്ടെത്തുവാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് തുടക്കംകുറിച്ചത് 1972ലാണ്. ഏറ്റവും ഔഷധമൂല്യമുള്ള നോനിപ്പഴം ധാരാളം കാണുന്നത് താഹിതി ദീപു കളിൽ ആണെന്ന് പറയപ്പെടുന്നു. കേരളത്തിൽ നിരവധി ഇടങ്ങളിൽ ഈ ഫലവർഗം കൃഷി ഇന്ന് വ്യാപകമായി ചെയ്യുന്നുണ്ട്.

നോനി പഴത്തിന് വാണിജ്യ സാധ്യതകൾ തിരിച്ചറിഞ്ഞ് കൃഷി ആരംഭിക്കാൻ തുടങ്ങിയത് കാസർഗോഡ് ജില്ലയിലാണ്. റൂബിയേസിയ സസ്യ കുടുംബത്തിലെ അംഗമാണ് നോനി. രക്തസമ്മർദ്ദം, വിഷാദ അവസ്ഥ തുടങ്ങിയ രോഗങ്ങൾക്ക് മരുന്നായി നോനി എന്ന ഉപയോഗപ്പെടുത്തുന്നു. ഇതിൻറെ മറ്റു ആരോഗ്യഗുണങ്ങൾ നോക്കാം.

നോനിയും ആരോഗ്യവും

1. മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും, വിഷാദ രോഗം പൂർണമായും ഇല്ലാതാക്കുവാൻ നോനി അടങ്ങിയിരിക്കുന്ന ഒളിഗോ സാക്കറൈഡുകൾക്ക് സാധിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.

2. നോനിപ്പഴത്തിലുള്ള സ്കോപോലെറ്റിൻ രക്തസമ്മർദ്ദം കുറയ്ക്കുവാൻ മികച്ചതാണ്. അതുകൊണ്ടുതന്നെ ഇത്തരം രോഗാവസ്ഥ നേരിടുന്നവർ നോനി പഴത്തിന്റെ തൈ വീട്ടുവളപ്പിൽ വെച്ചുപിടിപ്പിക്കുന്നത് നല്ലതാണ്.

3. ആൻറി ആക്സിഡന്റുകൾ ധാരാളമുള്ള ഈ പഴം കഴിക്കുന്നത് വഴി രോഗപ്രതിരോധ ശേഷി വർധിക്കുന്നു.

4. ശരീരത്തിൽ നൈട്രിക് ആസിഡ് ഉല്പാദനത്തെ ത്വരിതപ്പെടുത്തുന്നതുവഴി രക്തക്കുഴലുകളിൽ ഹൃദയത്തെയും സമ്മർദ്ദം കുറയ്ക്കുവാൻ ഉപയോഗം ഗുണം ചെയ്യുന്ന ഫലവർഗം ആണിത്.

5. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ മാംസപേശികളുടെ ആരോഗ്യത്തിനും മികച്ചതാണ്.

6. പ്രധാനമായും ഇതിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങൾ ബി, സി തുടങ്ങിയവയാണ്.

7. ബീറ്റ കരോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുക വഴി നേത്ര ആരോഗ്യം മെച്ചപ്പെടുന്നു.

Noni, also known as Indian Mulberry, plays an important role in our health. The fruit was introduced by locals to the health of soldiers who arrived on Pollination Island during World War II.

8. ഇതിലെ സിറോനിൻ എന്ന ഘടകം ഭക്ഷണവസ്തുക്കളിൽ ഉള്ള പോഷകമൂലകങ്ങൾ മെച്ചപ്പെട്ട രീതിയിൽ വലിച്ചെടുക്കാൻ സഹായിക്കുന്നു.

9. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും നോനി പഴം കഴിക്കാവുന്നതാണ്.

10. ഇതിൽ അടങ്ങിയിരിക്കുന്ന മറ്റു ഘടകങ്ങൾ ലിനോയിക്ക് ആസിഡ്, പെക്ടീൻ, തൈറോക്സിൻ, മാംസ്യം ബീറ്റാ സ്റ്റിറോൾ തുടങ്ങിയവയാണ്.

English Summary: Noni fruit to prepare for health and income
Published on: 27 December 2021, 10:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now