Updated on: 10 August, 2022 10:11 AM IST
Nutritious Fruits That You Must Eat

മനുഷ്യരാശിക്ക് പ്രകൃതിയുടെ സൗജന്യ സമ്മാനങ്ങളാണ് പഴങ്ങൾ. ആൻ്റി ഓക്‌സിഡന്റുകളും മറ്റ് അവശ്യ പോഷകങ്ങളും കൊണ്ട് നിറഞ്ഞ, പഴങ്ങൾ കഴിക്കുന്നത്, പല വിട്ടുമാറാത്ത രോഗങ്ങളും വരാനുള്ള സാധ്യത കുറയ്ക്കും.
അവ ജലാംശം നൽകുന്നതും കലോറി കുറവുമാണ്, അത് കൊണ്ട് തന്നെ പഴങ്ങൾ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ്.
നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും പരീക്ഷിച്ചുനോക്കേണ്ട ലോകമെമ്പാടുമുള്ള അഞ്ച് വിദേശ പഴങ്ങൾ ഇതാ.

മാംഗോസ്റ്റിൻ

തായ്‌ലൻഡിൻ്റെ ദേശീയ ഫലമാണ് മാംഗോസ്റ്റീൻ (അതായത് മംഗുസ്ഥാൻ).
വിറ്റാമിൻ സിയും മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കളും ഇതിൽ ധാരാളമുണ്ട്. ഈ പഴത്തിൽ പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറവാണ്, പക്ഷേ നാരുകൾ കൂടുതലാണ്. മൃദുവായ സ്വാദും സൌരഭ്യമുള്ള മണവും കൊണ്ട് ആകർഷണമായ ഉള്ള ഈ പഴം പുറം പർപ്പിൾ ആവരണത്തോടെ മനോഹരമായി കാണപ്പെടുന്നു.

മാനില പുളി

മാനില പുളി കാഴ്ചയിൽ വാളൻപുളിയോട് സാമ്യമുള്ളതാണ്, പക്ഷേ അതിന്റെ രുചിയിലും നിറത്തിലും അല്ല സാമ്യം. അമേരിക്കൻ രാജ്യങ്ങളാണ് ജന്മ ദേശം. മനില പുളി എന്നും അറിയപ്പെടുന്ന ഈ പച്ചയും പിങ്ക് നിറത്തിലുള്ള പഴത്തിൻ്റെ പൾപ്പിനുള്ളിൽ കറുത്ത വിത്തുകളുണ്ട്. വാളൻപുളിയുടെ ആകൃതിയിലുള്ള കായ്കൾക്കുള്ളിൽ മധുരവും പുളിയും നേരിയ കയ്പ്പും ചേർന്ന മാംസളമായ ഫലഭാഗം ഭക്ഷ്യയോഗ്യമാണ്. പൾപ്പ് നാരങ്ങാവെള്ളത്തിൽ ഇട്ട് ഉപയോഗിക്കാം അല്ലെങ്കിൽ അസംസ്കൃതമായി പോലും കഴിക്കാം, വിത്തുകൾ കറികൾക്ക് ഒരു മികച്ച കൂട്ടിച്ചേർക്കലാണ്. മോണരോഗങ്ങൾക്കും പല്ലുവേദനയ്ക്കും സഹായിക്കുന്ന ഗുണങ്ങളാൽ സമ്പന്നമാണ് ഈ പഴം.

കാക്കി പഴം (Persimmon)

ജാപ്പനീസ് ഫാൽ എന്നറിയപ്പെടുന്ന ഈ പഴം ഇന്ത്യയിൽ കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ വളരുന്നു.
വിറ്റാമിൻ എ, സി, കോപ്പർ, ഫൈബർ, ഫോസ്ഫറസ് എന്നിവയുടെ ഗുണം ഇത് പ്രദാനം ചെയ്യുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംഗനീസും ഇതിൽ ധാരാളമുണ്ട്. വായയിൽ വരുന്ന അർബുദത്തിനും ചർമ്മപ്രശ്നങ്ങൾക്കും ചികിത്സിക്കാൻ സഹായിക്കുന്ന ഗുണങ്ങളാൽ ഈ പഴം അനുഗ്രഹീതമാണ്. തക്കാളിയോട് സാമ്യമുള്ള പഴത്തിന് പാകമാകുമ്പോൾ മധുരം ലഭിക്കും.

പാഷൻ ഫ്രൂട്ട്

പാഷൻ ഫ്രൂട്ട് തെക്കേ അമേരിക്ക സ്വദേശിയാണ്. ഇത് ഒരു ഓവൽ ടെന്നീസ് ബോളിന്റെ വലുപ്പമുള്ളതും പഴുക്കുമ്പോൾ പർപ്പിൾ നിറത്തിലേക്കും മാറുന്നു. പാഷൻ ഫ്രൂട്ട് പഴങ്ങൾ പല തരത്തിൽ ഉണ്ട്. ഇത് നിങ്ങൾക്ക് സർബത്ത്, മിൽക്ക് ഷേക്ക് എന്നിവയിലും ഇത് ഉപയോഗിക്കാം, അല്ലാതെ നിങ്ങൾക്കിത് അസംസ്കൃതമായും കഴിക്കാവുന്നതാണ്. വിത്തുകൾക്കൊപ്പം കഴിക്കാൻ പറ്റുന്ന പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രക്തക്കുഴലുകളിൽ നിന്ന് അധിക കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കും.

റംബുട്ടാൻ

ലിച്ചിയെപ്പോലെ സപിൻഡേസി കുടുംബത്തിന്റെ ഭാഗമാണ് റംബുട്ടാൻ, ഇത് തെക്കുകിഴക്കൻ ഏഷ്യ സ്വദേശിയാണ്.
ലിച്ചിയുടെ വലിപ്പത്തിന് തുല്യമാണെങ്കിലും കട്ടിയുള്ളതും രോമമുള്ളതുമായ പുറംഭാഗമാണിത്. പഴത്തിന്റെ മാംസളവും ഭക്ഷ്യയോഗ്യവുമായ ഭാഗം മധുരവും നേരിയ അസിഡിറ്റിയും, മുന്തിരിയോട് സാമ്യമുള്ളതുമാണ്. വിത്ത് പാകം ചെയ്ത് കഴിക്കാം എന്നാൽ കയ്പ്പ് രുചിയാണ് ഇതിന്.

ബന്ധപ്പെട്ട വാർത്തകൾ : വീട്ടിൽ തന്നെ തയ്യാറാക്കാം വ്യത്യസ്ത രുചിയിലുള്ള പോപ് കോണുകൾ

English Summary: Nutritious Fruits That You Must Eat
Published on: 10 August 2022, 10:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now