Updated on: 29 April, 2021 9:29 AM IST
പല രോഗങ്ങൾക്കും മരുന്നാണ് പനനൊങ്ക് .

കേരത്തിന്റെ നെല്ലറയുടെ നാടിന്നു മാറ്റരുപേരുകൂടിയുണ്ട് കരിമ്പനകളുടെ നാട്. പാലക്കാട് ജില്ലയിൽ ഇന്ന് പടശേഖരങ്ങൾ കുറഞ്ഞു. അതേ അവസ്ഥയാണ് കരിമ്പനക്കും.

ഏറ്റവും അധികം സമ്പത്ത് തരുന്ന വിളകളിൽ മുന്നാം സ്ഥാനത്താണ് പന. പഴയകാലത്തു യക്ഷികളുടെ ആവാസ കേന്ദ്രം കൂടിയായിരുന്നു പന എന്ന് മുത്തശ്ശി കഥകൾ പറയുന്നു.പല ജീവികളുടെ പാർപ്പിടം കൂടിയായിരുന്നു പനകൾ പനയിൽ മാത്രം കൂടു വെക്കുന്ന പലതരം പക്ഷികളുമുണ്ട്. തമിഴ് നാടിന്റെ സംരക്ഷിത വൃക്ഷവും സംസ്ഥാന വൃക്ഷവും ആണ് പന.

കരിമ്പനയിൽ ആൺ പനയും പെൺ പനയും ഉണ്ട് . പെൺപനയിൽ നിന്നാണ് പനന്നൊങ്കും പനങ്കിഴങ്ങും കിട്ടുന്നത്.
മായമില്ലാതെ കിട്ടുന്ന ഒരു വസ്തുവാണ് പനന്നൊങ്കു സീസണായൽ തമിഴ് നാട്ടുകാർ നമ്മുടെ റോഡ് സൈഡുകളിൽ പനന്നൊങ്കും പനങ്കള്ളുമായി വില്പനയ്ക്ക് ഇരിക്കാറുണ്ട്.ഉഷ്ണകാലത്തു ദാഹം ശമിപ്പിക്കാൻ പനന്നൊങ്കിന്റെ ജൂസ് വളരെ നല്ലതാണ് . പല രോഗങ്ങൾക്കും മരുന്നാണ് പനനൊങ്ക് .

പനകൾ പലതരമുണ്ട് പനയുടെ പനംപട്ട വീടുമേയാനും തടികൾ ഫർണിച്ചറിനും ഉപയോഗിക്കുന്നു. പനയോല മേഞ്ഞ വീടുകളിൽ നല്ല തണുപ്പായിരിക്കും. കുടപ്പനയുടെ ഓലകളാണ് പഴയകാലത്തു എഴുതനായി ഉപയോഗിച്ചിരുന്നത് ഇതിന്റെ തടി ഭക്ഷണമായും ഉപയോഗിക്കാറുണ്ട്.

കാർഷിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന വട്ടി മുറം എന്നിവയും ഓല കൊണ്ടുള്ള പായകളും പട്ടകൾ ഉപയോഗിച്ച് ഉണ്ടാക്കിയിരുന്നു. പട്ടയുടെ ഒപ്പമുള്ള തണ്ടിലെ മുള്ളുപോലുള്ള ഭാഗത്തെ കരിക്കെന്നും വഴുകയെന്നും പറഞ്ഞിരുന്നു. അതിൽ നിന്നുണ്ടാക്കുന്ന നാരുകൾ കൊണ്ടാണ് വേലികെട്ടുന്നത് .കയറിന്റെ ഉപയോഗം. വീട് മേയുമ്പോൾഓലകളെ കൂട്ടി കെട്ടുന്നതിനും ബലമുള്ള ഈ നാര് ഉപയോഗിച്ചിരുന്നു. പ്രായം ചെന്ന കരിമ്പനയുടെ തടിയും പല ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു. ഓലപ്പുര വീടുകളിലും ഊട്ടുപുര വീടുകളിലും കഴുക്കോലുകളായും ഈ തടി ഉപയോഗിച്ചിരുന്നു.

കള്ള് ലഭിക്കുന്ന പനകൾ കരിമ്പന, ചൂണ്ടപന എന്നിവയാണ് ഇന്ത്യയിൽ പനകളുടെ പാർക്ക് പീച്ചിയിലുണ്ട് അവിടെ പന ഗവേഷണ കേന്ദ്രവും ഉണ്ട്പനയിനമായ ഈന്തപ്പന കേരളത്തിൽ ധരാളം കണ്ടുവരുന്നുണ്ട് എന്നാൽ ഇതിന്റെ കുലയിൽ നിന്നല്ല തടിയിൽ നിന്നാണ് കള്ള് ചെത്തി എടുക്കുന്നത് .ജീവിത കാല ചക്രത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന കുടപ്പന, പൂത്തു കഴിഞ്ഞാൽ അവ നശിക്കുകയും ചെയ്യുന്നു

പുരക്കും തൊഴുത്തിനും മറ്റു പല ആവശ്യങ്ങൾക്കും പനത്തടി ഉപയോഗിച്ചിരുന്നു പണ്ടുകാലത്തു ജനങ്ങളുടെ ജീവിതോപാധിയായിരുന്നു പന. എഴുത്തോലയും പനയുടെ ഇലകളിൽ ആയിരുന്നു അന്ന് ശുദ്ധമായ പനംകള്ള് മുലപ്പലിന്നു സമമാണ് എന്നാണ് പറയുക.

പനങ്കള്ള് ഊറ്റി എടുക്കുന്ന പനച്ചക്കര വളരെ പ്രസിദ്ധമാണ് . പന ഇടിച്ചു പിഴിഞ്ഞ പന വിരക് പഴയകാല ഭക്ഷണമാണ്. പനനൊങ്ക് മൂത്താൽ പണ്ടങ്ങ എന്നാണു പറയുക . അതിനും നല്ല രുചിയാണ് .അതിനുള്ളിലെ വിത്ത് കൊരണ്ടി എന്നറിയപ്പെടും. ഈ കൊരണ്ടിയെ മുളപ്പിച്ചു പൊങ്ങു രൂപത്തിലാക്കി കഴിക്കും. കൊരണ്ടിയെ മൺകൂനകളിൽ ഇട്ടു മുളപ്പിച്ചും കഴിക്കാറുണ്ട്. പനംകൂമ്പു പുഴുങ്ങി കഴിക്കാറാണ് പതിവ് .

English Summary: Pananongu to quench thirst
Published on: 29 April 2021, 09:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now