ഒട്ടേറെ ആരോഗ്യഗുണങ്ങൾ ഉള്ള പഴമാണ് പാഷൻഫ്രൂട്ട്. ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുവാനും, രോഗപ്രതിരോധശേഷി ഉയർത്തുവാനും ഇതിലും മികച്ച ഒരു ഫലവർഗം ഇല്ലെന്നുതന്നെ പറയാം.
ഫാഷൻഫ്രൂട്ടിന്റെ ആരോഗ്യഗുണങ്ങൾ
1. ധാരാളം ഭക്ഷ്യ നാരുകൾ അടങ്ങിയിരിക്കുന്ന പാഷൻഫ്രൂട്ട് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന മികച്ച ഫലവർഗമാണ്. പ്രമേഹചികിത്സയിൽ ഡയറ്ററി സപ്ലിമെന്റായി പാഷൻ ഫ്രൂട്ട് ഇന്നത്തെ കാലത്ത് വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്.
2. നമ്മുടെ ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുവാനും ഈ പഴവർഗം കൊണ്ട് സാധ്യമാകുന്നു.
3. വിറ്റാമിൻ സി സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന പാഷൻ ഫ്രൂട്ട് രോഗപ്രതിരോധശേഷി ഉയർത്തുവാനും, പനി, ജലദോഷം തുടങ്ങി രോഗങ്ങളെ വരാതെ തടയുകയും ചെയ്യുന്നു.
4. പ്രകൃതിയാ ധാരാളം നാരുകൾ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ പാഷൻ ഫ്രൂട്ട് ശരീരത്തിലെ അമിത കൊളസ്ട്രോളിനെ ഇല്ലാതാക്കുവാനും, ശരീരവണ്ണം കുറയ്ക്കുവാനും മികച്ചതാണ്.
5. പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും, രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും പാഷൻ ഫ്രൂട്ട് സഹായിക്കുന്നു.
6. വിറ്റാമിൻ എ യും, കരോട്ടിനും അടങ്ങിയ പാഷൻഫ്രൂട്ട് കാഴ്ചശക്തി മികച്ചതാക്കുവാനും ഉത്തമമാണ്.
7. പാഷൻ ഫ്രൂട്ട് കഴിക്കുന്നത് വഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകുന്നു.
8. കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ പാഷൻ ഫ്രൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെയും, പല്ലുകളുടെയും ആരോഗ്യത്തിന് മികച്ചതാണ്.
Passionfruit is a fruit with many health benefits. It is safe to say that there is no better fruit for eliminating lifestyle diseases and boosting the immune system.
9. ഇരുമ്പടങ്ങിയ പാഷൻഫ്രൂട്ട് കഴിക്കുന്നതുവഴി ക്ഷീണം, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ ഒരിക്കലും അലട്ടുകയില്ല.
10. പാഷൻ ഫ്രൂട്ടിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ സന്ധിവാത ലക്ഷണങ്ങളെയും ഇല്ലാതാക്കുന്നു.