Updated on: 2 June, 2022 1:53 PM IST
ലിച്ചിയുടെ തൊലിയ്ക്കുമുണ്ട് ഗുണങ്ങൾ: നിങ്ങളുടെ മുഖസൗന്ദര്യത്തിന് എങ്ങനെ ഉപയോഗിക്കാം

കഴിയ്ക്കാൻ രുചിയിൽ മാത്രമല്ല, ഗുണത്തിലും കെങ്കേമമാണ് ലിച്ചി. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും, ജലദോഷം, ശ്വാസതടസ്സം പോലുള്ള രോഗങ്ങളില്‍ നിന്ന് പ്രതിരോധം നൽകുന്നതിനും ലിച്ചി പഴം വളരെ ഗുണകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ:  ലിച്ചി കഴിക്കുമ്പോൾ ശ്രദ്ധിക്കുക! ഇങ്ങനെയും ദോഷവശങ്ങളുണ്ട്

രുചിയും ആരോഗ്യവും നിറഞ്ഞ ലിച്ചിയിൽ ഏകദേശം 80 ശതമാനത്തിലധികം ജലാംശം അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് വളരെയധികം സഹായിക്കുന്നു.

വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, നിയാസിൻ, റൈബോഫ്ലേവിൻ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, അമിതവണ്ണം കുറയ്ക്കാനും ദഹനത്തെ ശക്തിപ്പെടുത്താനും തൊണ്ടവേദന ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
വിറ്റാമിന്‍ സിയുടെ കലവറയാണ് ലിച്ചി. നിത്യവും ലിച്ചിപ്പഴം കഴിക്കുന്നതിലൂടെ ശരീത്തിലെ ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു. ഇങ്ങനെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സാധിക്കും.
രക്തസമ്മർദം നിയന്ത്രിക്കുന്നതില്‍ ലിച്ചി സുപ്രധാന പങ്ക് വഹിക്കുന്നു. എല്ലുകളുടെ ബലത്തിനും റംബൂട്ടാൻ കുടുംബത്തിൽ പെട്ട ലിച്ചി പഴം സഹായകരമാണ്.

ലിച്ചി പഴത്തിന് മാത്രമല്ല ഗുണങ്ങളുള്ളത്, ഇതിന്റെ തൊലിയും വളരെ പ്രയോജനകരമാണ്. അതായത്, നിങ്ങളുടെ മുഖകാന്തി വർധിപ്പിക്കുന്നതിൽ ലിച്ചിയുടെ തൊലി (Peel of lychee) അത്യധികം ഗുണം ചെയ്യും.

മുഖത്തിന്റെ ഭംഗിയ്ക്ക് ലിച്ചിയുടെ തൊലി (Peel of lychee for face)

ലിച്ചി തൊലികൾ ഫേസ് സ്‌ക്രബ്ബായി ഉപയോഗിക്കാം. ഇത് ഉണക്കി മിക്സിയിൽ നന്നായി അരച്ച് അതിൽ അരിപ്പൊടി, കറ്റാർ വാഴ ജെൽ, റോസ് വാട്ടർ എന്നിവ കലർത്തി മിശ്രിതം തയ്യാറാക്കുക. പിന്നീട് കൈകൾ കൊണ്ട് മുഖം മസാജ് ചെയ്ത ശേഷം ശുദ്ധമായ വെള്ളത്തിൽ മുഖം കഴുകുക. ഇതുമൂലം ചർമത്തിലെ മൃതകോശങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്യപ്പെടുകയും മുഖത്തിന് തിളക്കം ലഭിക്കുകയും ചെയ്യും.

കഴുത്തിലെ ഇരുണ്ട നിറം മാറ്റാം (To remove dark color of the neck)

കഴുത്തിൽ ഇരുണ്ട ഭാഗത്തായി ലിച്ചിയുടെ തൊലി നിറം വയ്ക്കാൻ ഉപയോഗിക്കാം. ഇതിനായി ലിച്ചി തൊലി പൊടിച്ച് ബേക്കിങ് പൗഡർ, നാരങ്ങ നീര്, വെളിച്ചെണ്ണ, മഞ്ഞൾ എന്നിവ കലർത്തി പേസ്റ്റ് തയ്യാറാക്കണം. അതിനുശേഷം കഴുത്തിലെ കറുപ്പ് ഭാഗത്ത് ഈ മിശ്രിതം ഉപയോഗിച്ച് മസാജ് ചെയ്യുക. ഇത് കഴുത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും.

കണങ്കാലിനെ വൃത്തിയാക്കാം (To clean the ankles)

കണങ്കാലിന് ഭംഗി വയ്ക്കാനും ലിച്ചി തൊലി വളരെ സഹായകമാണ്. ഇതിനായി, തൊലി ചെറുതായി പൊടിക്കുക. മുൾട്ടാണി മിട്ടി, ബേക്കിങ് സോഡ, ആപ്പിൾ സിഡെർ വിനെഗർ എന്നിവ മിക്സ് ചെയ്യുക. ഈ പേസ്റ്റ് കണങ്കാലിൽ പുരട്ടി 20 മിനിറ്റ് വച്ച ശേഷം പെഡിക്യൂർ സ്റ്റോൺ ഉപയോഗിച്ച് വൃത്തിയാക്കുക. പാദം വിണ്ടുകീറുന്നതിന് ഇത് ഉത്തമ പരിഹാരമാണ്. കൂടാതെ, മൃദുലമായ പാദത്തിനും ലിച്ചി വളരെയധികം പ്രയോജനപ്പെടും.

ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തൻ അമിതമായാൽ പാർശ്വഫലങ്ങൾ ഉറപ്പ്

English Summary: Peel Of Lychee Is Good For Your Skin And Face: Know How To Use
Published on: 02 June 2022, 12:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now