ചെങ്കദളി കാഴ്‌ചയിലെ ഭംഗി പോലെ തന്നെ ആകര്‍ഷകമാണ് ചെങ്കദളിയുടെ ആരോഗ്യഗുണവും. കപ്പവാഴ, ചോരക്കദളി എന്നീ പേരുകളിലും അറിയപ്പെടുന്നു തെക്കൻ കേരളത്തിലാണ് ചെങ്കദളിയുടെ കൃഷി വ്യാവസായികാടിസ്ഥാനത്തിൽ നടക്കുന്നത്. ചെങ്കദളിവാഴ മാറ്റുവാഴകളിൽ നിന്ന് തിരിച്ചറിയാൻ വളരെ എളുപ്പമാണ്.തടിയിലും തണ്ടുകളിലും കായ്കളിലും ചുവപ്പു നിറമാണെന്നതാണ് ഇതിന്റെ പ്രത്യേകത . വ്യാവസായിക പ്രാധാന്യമുള്ളതിനാൽ ഇതിന്റെ കൃഷിയിൽ ഇപ്പോൾ കർഷകർ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. 14 മാസമാണ് ഈയിനം വാഴകളുടെ ശരാശരി മൂപ്പ് .സാധാരണ വാഴകളുടേതുപോലുള്ള കൃഷിരീതിയും വള പ്രയോഗവും ഇതിനും മതിയാകും.
ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹന പ്രക്രിയ സുഗമമാക്കുകയും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. ഒരു ചെങ്കദളി പഴത്തില്‍ നാല് ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പോരാടാനുള്ള കഴിവും ഇതിനുണ്ട്. കിഡ്നി സ്‌റ്റോണിന് പരിഹാരമാണ്. മികച്ച രോഗപ്രതിരോധശേഷിയും പ്രദാനം ചെയ്യുന്നു ഈ ഫലം. അമിത വണ്ണം തടയാന്‍ സഹായിക്കും. പതിവായി ചെങ്കദളി കഴിയ്ക്കുന്നത് രക്തം ശുദ്ധീകരിയ്ക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.